1 GBP = 103.12

ഈസ്റ്റ് ആംഗ്ലിയ റീജിയൻ കായികമേള 2019 ജൂലൈ 7 ന്; ഒരുക്കങ്ങൾ പൂർത്തിയാവുന്നു.

ഈസ്റ്റ് ആംഗ്ലിയ റീജിയൻ കായികമേള 2019 ജൂലൈ 7 ന്; ഒരുക്കങ്ങൾ പൂർത്തിയാവുന്നു.

റെജി നന്തികാട്ട് ( പി. ആർ ഒ, ഈസ്റ്റ് ആംഗ്ലിയ റീജിയൻ )

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2019 ലെ കായികമേളയുടെയും വടംവലി മത്സരത്തിന്റെയും
ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടകർ അറിയിച്ചു. 2019 ജൂലൈ 7 ന്ഞായറാഴ്ച രാവിലെ 11 മണി മുതൽ സൗത്തെന്റിലെ Garon പാർക്കിൽ നടക്കുന്ന കായികമേളക്ക് സൗത്തെൻഡ് മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കും. റീജിയന്റെ 15 അംഗ അസ്സോസിയേഷനുകളിൽ
നിന്നും ചിട്ടയായ പരിശീലനത്തിന് ശേഷം പങ്കെടുക്കുന്ന കായികതാരങ്ങളെ കാത്തു അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. യുക്മ നാഷണൽ കായികമേളയുടെ നിയമാവലി അനുസരിച്ചു നടത്തപ്പെടുന്ന കായികമേളയിൽ ഒന്നുമുതൽ മൂന്നുവരെ സ്ഥാനം നേടുന്നവർക്ക്
നാഷണൽ കായികമേളയിൽ പങ്കെടുക്കാൻ സാധിക്കും.

ഇതിനോടകം മത്സരത്തിന്റെ നിയമാവലികൾഎല്ലാ അംഗ അസ്സോസിയേഷനുകൾക്കും അയച്ചു കൊടുത്തിട്ടുണ്ടു.

സമ്മാനപ്പെരുമഴയാണ് വടംവലി മത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത്. ഒന്നാം സ്ഥാനം നേടുന്ന ടീമിന് ലോയാലിറ്റി ഫിനാൻഷ്യൽ കൺസൾട്ടൻസി നൽകുന്ന 301 പൗണ്ടിനൊപ്പം നോർവിച്ചിലെ ജേക്കബ് കേറ്ററിംഗ് നൽകുന്ന എവർറോളിങ് ട്രോഫിയും നൽകും. രണ്ടാം സ്ഥാനം നേടുന്ന ടീമിന് പ്രസിദ്ധ സോളിസിറ്റർ സ്ഥാപനമായ ലോ ആൻഡ് ലോയേഴ്സ് നൽകുന്ന 201 പൗണ്ടും ലോയല്റ്റി കൺസൾട്ടൻസി നൽക്കുന്ന എവർറോളിങ്ങ് ട്രോഫിയും ലഭിക്കുന്നതാണ്. മൂന്നാം സ്ഥാനത്ത് വരുന്ന ടീമിന് ടോംടൺ ട്രാവൽസ്‌ സ്പോൺസർ ചെയ്യുന്ന 101 പൗണ്ടും നൽകുന്നതാണ്.

റീജിയൻ പ്രസിഡണ്ട് ബാബു മങ്കുഴിയിൽ സെക്രട്ടറി സിബി ജോസഫ് സ്പോർട്സ് കോർഡിനേറ്റർ സാജൻ പടിക്കമാലിൽ ,നാഷണൽജോയിന്റ് സെ‌ക്രട്ടറി സലീന സജീവ്,
സൗത്തെൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോർജ് ജോസഫ് ,സെക്രട്ടറി സുരാജ് സുധാകരൻ എന്നിവർ നേതൃത്വം കൊടുക്കുന്ന വിപുലമായ കമ്മറ്റിയാണ് കായികമേളയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്
ബാബു മങ്കുഴയിൽ 07793122621
സിബി ജോസഫ് 07563544588
സാജൻ പടിക്കമാലിൽ 07891345093

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more