1 GBP = 104.21

യുക്മ മിഡ് ലാണ്ട്‌സ് കായികമേള ഇന്ന് പത്തുമണിക്ക് ദേശീയ ജനറൽ സെക്രട്ടറി ശ്രീ അലക്സ് വർഗീസ് ഉത്ഘാടനം ചെയും.

യുക്മ മിഡ് ലാണ്ട്‌സ് കായികമേള ഇന്ന് പത്തുമണിക്ക് ദേശീയ ജനറൽ സെക്രട്ടറി ശ്രീ അലക്സ് വർഗീസ് ഉത്ഘാടനം ചെയും.

ജയകുമാർ നായർ.

റെഡിച്ച് – ട്രാക്കും ഫീൽഡും ഉണർന്നു ,യുക്മ മിഡ് ലാണ്ട്‌സ് റീജണൽ കായികമേള ഇന്ന് (2019 ജൂൺ 8 ശനി ) റെഡിച്ചിൽ, പത്തു മണിക്ക് ബഹുമാന്യനായ യുക്മ ദേശിയ ദേശീയ ജനറൽ സെക്രട്ടറി ശ്രീ. അലക്സ് വർഗീസ് ഉത്ഘാടനം ചെയും. ഒൻപതു മുപ്പതിന് രജിസ്ട്രേഷൻ ആരംഭിക്കുകയും ,തുടർന്ന് ഉത്ഘാടനം ,അതിനുശേഷം പത്തു മുപ്പതിനു വിവിധ കായിക മത്സരങ്ങൾ ആരംഭിക്കുകയും ചെയ്യും. കുട്ടികളുടെ അമ്പതു മീറ്റർ ഓട്ട മത്സരത്തിൽ തുടങ്ങി വടംവലിയിലവസനിക്കുന്ന തരത്തിലാണ് മത്സര ക്രമങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് .

വടംവലി ഒഴികെ യുള്ള എല്ലാ ഇനങ്ങൾക്കും മുന്ന് പൌണ്ട് ആണ് റജിസ്ട്രെഷൻ ഫീസ്‌. വടംവലി മത്സരത്തിന് ഇരുപത്തഞ്ചു പൌണ്ട് ആണ് റജിസ്ട്രെഷൻ ഫീസ്‌. അസോസിയേഷൻ  തലത്തിലോ വക്തി ഗതമായൊ റജിസ്ട്രെഷൻ ഫീസ്‌ നൽകാവുന്നതാണ്. കായികമേളയിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ സ്വന്തമാക്കുന്ന അസോസിയേഷന് ബിജു തോമസ് മെമ്മോറിയൽ യുക്മ കപ്പും .ഓരോ വിഭാഗത്തിലും ഒന്നും, രണ്ടും, മുന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് മെഡലും പ്ര ശം സാ പത്രവും നൾകുന്ന തുമാണ്.ഓരോ വിഭാഗത്തിലും കുടുതൽ വിജയങ്ങൾ നേടുന്ന വർക്ക് ചാമ്പ്യൻ ഷിപ്പും നൽകുന്നതോടൊപ്പം ,ജനപ്രിയ ഇനമായ വടംവലി മത്സരത്തിന് ഒന്നും രണ്ടും മുന്നും സ്ഥാനം ലഭിക്കുന്നവർക്ക് അലൈഡ് മോർട്ഗേജും ലൂയിസ് കെന്നഡി സോളിസി റ്റേഴസും( ലസ്റ്റർ ) പാരിതോഷികം നൽകി ആദരിക്കും .

കായികമേള കുറ്റമറ്റതാക്കുവാനുള്ള തയ്യാറെടു പ്പിലാണ് കെ സി എ റെഡിച്ചും , റീജണൽ നേതൃത്വവും. മേളയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് മാത്രമേ മെയ്‌ 28 നു നടക്കുന്ന ദേശിയ കായിക മേളയിൽ പങ്കെടുക്കുവനുള്ള അവസരം ലഭിക്കുകയുള്ളൂ . മേള ഇത്തവണയും മിഡ് ലാണ്ട്‌സ് സിലെ കായിക പ്രേമികൾക്ക് ഒരുപിടി നല്ല ഓർമകൾ സമ്മാനിക്കും .മേളയിൽ പങ്കെടുക്കുവാനും കണ്ടാസ്വതിക്കുവാനും മുഴുവൻ കായിക പ്രേമികളേയും സ്വാഗതം ചെയ്യുന്നതായി കെ സി എ റെഡിച്ചിൻറെ നേതൃത്വവും,യുക്മ റീജണൽ കമ്മിറ്റിയും അറിയിച്ചു.

കായികമേള നടക്കുന്ന വേദിയുടെ വിലാസം

Abbey Stadium Sports Centre
Birmingham Road,
Redditch,
Worcestershire.
B97 6EJ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more