1 GBP = 93.22
breaking news

യുക്മ മിഡ് ലാണ്ട്‌സ് റീജണൽ കായികമേള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

യുക്മ  മിഡ് ലാണ്ട്‌സ് റീജണൽ  കായികമേള ഒരുക്കങ്ങൾ അവസാന  ഘട്ടത്തിൽ

ജയകുമാർ നായർ

ബർമിഗ്ഹാം- മിഡ് ലാണ്ട്‌സ് റീജനിലെ യുക്മ അംഗ സംഘടന കളിനിന്നുമുള്ള നൂറു കണക്കിന് കായികതാരങ്ങൾ പങ്കെടുക്കുന്ന റീജണൽ കായികമേള യുടെ നടത്തിപ്പിനു വേണ്ട തയ്യാറെടുപ്പുകൾ അന്തിമ ഘട്ട ത്തിലേക്ക് കടക്കുമ്പോൾ മേള ഒരു വൻ വിജയമാക്കുവാനുള്ള അവസാന മിനുക്കുപണി കളിലാണ് സംഘാടകർ .പരിചയ സമ്പന്ന രായ ഒരുകൂട്ടം യുകമ പ്രവർത്തകരും , കായിക പ്രേമികളും , അംഗ അസോസിയേഷനുകളിൽ നിന്നുമുള്ള പ്രവർത്തകരും അനേകം കായിക താരങ്ങളാലും മികച്ച സംഘാടകരാലും അനുഗ്രഹീതമയ കെ സി എ റെഡിച്ചി നോ ടൊപ്പം ചേരുമ്പോൾ കാലാവസ്ഥ കൂടി അനുകൂല മായാൽ ഒരു കായിക മേള എന്നതിലുപരി മിഡ് ലാണ്ട്‌സ് മലയാളികളുടെ കായിക ഉത്സവമായി മാറും .

2019 ജൂൺ 8 ന് റെഡിച്ചിൽ വച്ചു നടക്കുന്ന മേള യിൽ പങ്കെടുക്കുവാനുള്ള കഠിന പരിശി ലനത്തിലാണ് അംഗ സംഘടന കളിലെ കായികതാരങ്ങൾ . ഏറ്റവും കൂടുതൽ വിജയങ്ങൾ നേടി ബിജു തോമസ് മെമ്മോറിയൽ യുക്മ കപ്പ് സ്വന്ത മാക്കുക എന്നത് ഏ തൊരു അസോസിയേഷൻറെയും അഭിമാന നേട്ടമായി കണക്കാക്കപ്പെടും എന്നതിനാൽ മത്സരങ്ങൾക്ക് വീറും വാശിയും കൂടും . വടം വലി മത്സരമാണ് മേളയിലെ ജനപ്രീയ ഇനം. കുട്ടികളുടെ അമ്പതു മീറ്റർ ഓട്ട മത്സര ത്തോടുകൂടി ആരംഭിക്കുന്ന മേള യിലെ അവസാന മത്സരമാണ്‌ വടംവലി .

ഒൻപതു മുപ്പതിന് രജിസ്ട്രെഷൻ ആരംഭിക്കും.പത്തു മുപ്പതിനു തന്നെ വിവിധ കായിക മത്സരങ്ങൾ ആരംഭിക്കും .കായിക മേളയിലെ വിജയി കൾക്കായി പൊതു ജനങ്ങൾക്ക്‌ വളരെ നാമമാത്ര നിരക്കിൽ സമ്മാനങ്ങൾ സ്പോൺ സർ ചെയ്യുവാനുള്ള അവസരം ഇത്ത വണയും ഉണ്ടായിരിക്കുന്നതാണ് ,റീ ജിയനിലെ മുഴുവന്‍ കായിക പ്രേമികളും കായിക മേള പ്രയോജനപ്പെടുത്തണമെന്ന് യുക്മ റിജിയണൽ കമ്മിറ്റി അഭ്യര്‍ഥിച്ചു.

കൂടുത്തൽ വിവരങ്ങൾക്ബന്ധപ്പെടുക- ശ്രീ ബെന്നി വറുഗീസ് -07588638510 -നോബി ജോസ് 07838930265 ,-ബെന്നി പോൾ 07868314250 .

കായികമേള നടക്കുന്ന വേദിയുടെ വിലാസം

Abbey Stadium Sports Centre
Birmingham Road,
Redditch,
Worcestershire.
B97 6EJ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more