1 GBP = 103.79
breaking news

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേള ഓണലൈൻ രജിസ്‌ട്രേഷൻ ജൂൺ അഞ്ചിന് അവസാനിക്കും; കായികമേളക്കുള്ള അവസാനവട്ട ഒരുക്കങ്ങളുമായി ആൻഡോവർ മലയാളി അസ്സോസിയേഷൻ

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേള ഓണലൈൻ രജിസ്‌ട്രേഷൻ ജൂൺ അഞ്ചിന് അവസാനിക്കും; കായികമേളക്കുള്ള അവസാനവട്ട ഒരുക്കങ്ങളുമായി ആൻഡോവർ മലയാളി അസ്സോസിയേഷൻ

എം പി പദ്മരാജ്

ആൻഡോവർ: ജൂൺ എട്ട് ശനിയാഴ്ച നടക്കുന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ജൂൺ അഞ്ചിന് അവസാനിക്കും. മുൻ വർഷത്തെ കലാമേള പോലെ തന്നെ കായികമേളയും മുഴുവനായും ഡിജിറ്റൽ സംവിധാനത്തിന് കീഴിലൊതുങ്ങുന്ന ആദ്യ കായികമേളയാണ് ഇക്കുറി ഒരുങ്ങുന്നത്. റീജിയണൽ തലങ്ങളിൽ തന്നെ അംഗ അസ്സോസിയേഷനുകൾക്ക് തങ്ങളുടെ കായികതാരങ്ങളുടെ പേരുകളും പങ്കെടുക്കുന്ന ഇനങ്ങളും കൃത്യമായി രേഖപ്പെടുത്താൻ കഴിയുന്ന വിധത്തിലാണ് വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച കൂടുതൽ വിശദ വിവരങ്ങൾ അംഗ അസ്സോസിയേഷനുകൾക്ക് നൽകുമെന്ന് പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ പറഞ്ഞു.

ജൂൺ അഞ്ചിനാണ് ഓൺലൈൻ രജിസ്‌ട്രേഷൻ അവസാനിക്കുക. ഓരോ മത്സരയിനത്തിനും മൂന്ന് പൗണ്ടാണ് രജിസ്‌ട്രേഷൻ തുക. അസ്സോസിയേഷൻ പ്രസിഡന്റോ സെക്രട്ടറിയോ അസ്സോസിയേഷൻ ചുമതലപ്പെടുത്തുന്നയാൾക്കോ ആയിരിക്കും രജിസ്‌ട്രേഷൻ നടത്തുവാൻ അവകാശമുണ്ടായിരിക്കുക. ജൂൺ അഞ്ചിന് ശേഷം നടത്തുന്ന രജിസ്ട്രേഷന് ഓരോ ഇനങ്ങൾക്കും അഞ്ചു പൗണ്ട് വച്ച് നൽകേണ്ടി വരുമെന്ന് ട്രഷറർ ജോ സേവ്യർ അറിയിച്ചു.

കായികമേള സംബന്ധിച്ച നിയമാവലി ഇതിനകം തന്നെ അംഗ അസ്സോസിയേഷനുകൾക്ക് അയച്ച് നൽകിയതായി സെക്രട്ടറി എം പി പദ്മരാജ് അറിയിച്ചു. സ്പോർട്ട്സ് കോർഡിനേറ്റർ അബിൻ ഏലീയാസിന്റെ നേതൃത്വത്തിൽ കായികമേളയ്ക്കായി വിപുലമായ സജ്ജീകരങ്ങങ്ങളാണ് ആൻഡോവറിൽ ഒരുക്കുകയെന്ന് ആതിഥേയ അസ്സോസിയേഷനായ ആൻഡോവർ മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് ജിനി വർക്കിയും സെക്രട്ടറി സൂര്ജും പറഞ്ഞു. മിതമായ നിരക്കിൽ കേരളീയ ഭക്ഷണ വിഭവങ്ങളടങ്ങിയ സ്റ്റാളും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയത്തിൽ ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾ രാവിലെ ഒമ്പത് മണിയോടെ തന്നെ ആരംഭിക്കും. ഇത്തവണ കൂടുതൽ കാറ്റഗറികൾ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ തന്നെ മത്സരങ്ങൾ നിശ്ചിത സമയത്തിൽ തന്നെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more