1 GBP = 103.54
breaking news

മിന്നല്‍ പരിശോധന തുടരുന്നു; 300 ബസുകള്‍ക്കെതിരെ നടപടി

മിന്നല്‍ പരിശോധന തുടരുന്നു; 300 ബസുകള്‍ക്കെതിരെ നടപടി

അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന തുടരുന്നു. ഇതുവരെ 300 ബസുകള്‍ക്കെതിരെ നടപടി എടുത്തു. ഏജന്‍സി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത 46 ഓഫീസുകൾക്ക് നോട്ടീസ് നല്‍കി. രണ്ട് ലക്ഷത്തി മുപ്പതിനായിരം രൂപ പിഴ ചുമത്തിയിട്ടുണ്ട്.നിയമലംഘനം നടത്തുന്ന സര്‍വീസുകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഗതാഗതമന്ത്രി വിളിച്ച യോഗം അവസാനിച്ചു.

കല്ലടയുടെ ബസുകളും സര്‍വീസ് നടത്തുന്നത് നിയമം ലംഘിച്ചാണെന്ന് പരിശോധനയിൽ കണ്ടെത്തി. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സെന്ന പേരിലാണ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തുന്നത്. കോഴിക്കോട് നടത്തിയ പരിശോധനയില്‍ നിരവധി ട്രാവല്‍സ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് ലൈസന്‍സില്ലാതെയാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് കണ്ടെത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more