1 GBP = 103.96

യുക്മ നോർത്തുവെസ്റ്റ് റീജിയൻ കർമ്മപഥത്തിൽ; കായികമേള ജൂൺ ഒന്നിന് ലിവർപൂളിൽ

യുക്മ നോർത്തുവെസ്റ്റ് റീജിയൻ കർമ്മപഥത്തിൽ; കായികമേള ജൂൺ ഒന്നിന് ലിവർപൂളിൽ

കഴിഞ്ഞ ശനിയാഴ്ച വാറിംഗ്ടണിൽ വെച്ച് റീജിയണൽ പ്രസിഡൻറ് ശ്രീ ജാക്സൺ തോമസിൻറെ അദ്ധ്യക്ഷതയിൽ കൂടിയ പ്രഥമ യോഗത്തിൽ സെക്രട്ടറി ശ്രീ സുരേഷ് നായർ സ്വാഗതം പറയുകയും തുടർന്ന് പ്രസിഡൻറ് എല്ലാ പുതിയ ഭരണസമിതി അംഗങ്ങളേയും അനുമോദിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്‌തു. അടുത്ത ഒരു വർഷത്തേക്കുള്ള പ്രധാന കർമ്മ പരിപാടികളുടെ രൂപരേഖ തയ്യാറാക്കുകയുണ്ടായി. പുതിയ ഭരണ സമിതിയുടെ ആദ്യ പരിപാടി ആയി നടക്കുവാൻ പോകുന്ന റീജിയണൽ കായികമേള ജൂൺ 1 ശനിയാഴ്ച ലിവർപൂളിലെ ലിതർലാൻഡ് സ്പോർട്സ് പാർക്കിൽ നടത്തുവാൻ തീരുമാനിച്ചു. റീജിയണൽ സ്പോർട്സ് കോർഡിനേറ്റർ ആയ ബിനു വർക്കിയെ മുഖ്യ സംഘാടകൻ ആയി തിരഞ്ഞെടുത്തുകൊണ്ട് തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. രാവിലെ 10 മണിക്ക് ഉത്ഘാടനവും വൈകുന്നേരം 5 മണിക്ക് മുൻപായി സമാപന സമ്മേളനവും സമ്മാന വിതരണവും നടക്കുന്ന രീതിയിലാണ് ക്രമീകരണങ്ങൾ നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബിനു – 07846443318, ജാക്സൺ – 07403863777, സുരേഷ് – 07886653468.

ഈ വർഷത്തെ റീജിയണൽ കലാമേള ഒക്ടോബർ 12ന് ബോൾട്ടണിൽ വച്ച് നടത്തുവാനും തീരുമാനിച്ചു. റീജിയണൽ വൈസ് പ്രസിഡൻറ് ശ്രീ കെ ഡി ഷാജിമോൻറെ നന്ദി പ്രസംഗത്തോടെ യോഗം അവസാനിക്കുകയുണ്ടായി.

റീജിയണൽ കായികമേള നടക്കുന്ന വേദിയുടെ വിലാസം:
ലിതർലാൻഡ് സ്പോർട്സ് പാർക്, ബൗണ്ടറി റോഡ്, ലിതെർലാൻഡ് L21 7NW

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more