1 GBP = 103.85
breaking news

വയനാട്ടിൽ രാഹുലിന് വേണ്ടി പ്രിയങ്ക; പത്തനംതിട്ടയിൽ അമിത്ഷായുടെ റോഡ് ഷോ; പ്രചരണങ്ങൾ പൊടിപൊടിക്കുന്നു; നിങ്ങൾക്കും വോട്ട് ചെയ്യാം യുക്മ ന്യൂസ് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവചനമത്സരത്തിൽ

വയനാട്ടിൽ രാഹുലിന് വേണ്ടി പ്രിയങ്ക; പത്തനംതിട്ടയിൽ അമിത്ഷായുടെ റോഡ് ഷോ; പ്രചരണങ്ങൾ പൊടിപൊടിക്കുന്നു; നിങ്ങൾക്കും വോട്ട് ചെയ്യാം യുക്മ ന്യൂസ് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവചനമത്സരത്തിൽ

കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് പൂർണ്ണ പരിഹാരമെന്ന് ഉറപ്പ് നൽകി പുൽപ്പള്ളിയിൽ പ്രിയങ്ക ഗാന്ധിയുടെ കർഷക സംഗമം. കർഷകർ എത്രത്തോളം അവഗണന നേരിടുന്നുവെന്ന് മോദി സർക്കാരിന്റെ നയത്തിൽ നിന്ന് വ്യക്തമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇതിനെല്ലാം തെരഞ്ഞെടുപ്പിൽ കർഷകർ മറുപടി നൽകണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

പുൽപ്പള്ളിയിലെത്തിയ പ്രിയങ്ക വേദിയിൽ കയറാതെ നേരെ സദസ്സിലേക്ക്. സദസിന് മുന്നിൽ തൊപ്പിപ്പാള ധരിച്ചിരുന്ന പരമ്പരാഗത കർഷകരോട് അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. പഴശി രാജയുടെ പോരാട്ടത്തെ അനുസ്മരിച്ച് തുടക്കം. മോദി സർക്കാർ കർഷകരെ അവഗണിച്ചതായി കുറ്റപ്പെടുത്തൽ. ഇത് മൂലം രാജ്യത്ത് നൂറു കണക്കിന് കർഷകർ ആത്മഹത്യ ചെയ്യേണ്ടി വന്നതെന്നും പ്രിയങ്ക പറഞ്ഞു. കടക്കെണിയാണ് വയനാട്ടിലെ കർഷകരുടെയും അവസ്ഥ.

ഇതിനെല്ലാം കർഷകർ വോട്ടിലൂടെ മറുപടി നൽകണം. കോൺഗ്രസ് അധികാരത്തിൽ വന്നാൽ കാർഷിക കടം എഴുതി തള്ളുമെന്ന് കൂടി ഉറപ്പ് നൽകിയായിരുന്നു പ്രിയങ്കയുടെ മടക്കം.

എന്നാൽ പത്തനംതിട്ടയിൽ സുരേന്ദ്രന് വേണ്ടി ദേശീയ അധ്യക്ഷനെ തന്നെ രംഗത്തിറക്കി വിശ്വാസ സംരക്ഷണം എന്ന ഒരൊറ്റ വിഷയത്തിലേക്ക് പ്രചാരണവിഷയം കേന്ദ്രീകരിക്കുകയാണ് ബിജെപി. തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിന് നടുവിലൂടെയാണ് റോഡ് ഷോ പുരോഗമിക്കുന്നത്. റോഡ് ഷോയ്ക്കിടെ നേരിയ മഴ പെയ്തെങ്കിലും അത് പ്രവർത്തകരുടെ ആവേശം കെടുത്തിയില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പത്തനംതിട്ടയിൽ എത്തിക്കാൻ ബിജെപി ശ്രമിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങൾ കാരണം അത് നടന്നില്ല. നാളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കൊട്ടിക്കലാശം നടക്കാനിരിക്കെയാണ് ഏറ്റവും പ്രധാനപ്പെട്ട നേതാവിനെത്തന്നെ ബിജെപി രംഗത്തിറക്കിയത്. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാ‍ർത്ഥി കെ സുരേന്ദ്രൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധൻ പിള്ള, ജനപക്ഷം നേതാവ് പിസി ജോർജ്, മുൻ ക്രിക്കറ്റ് താരവും ബിജെപി പ്രവർത്തകനുമായ ശ്രീശാന്ത് എന്നിവരും റോഡ് ഷോയിൽ പങ്കെടുത്തു. 7 നിയമസഭാ മണ്ഡലത്തിൽ നിന്നും റോഡ്ഷോയിൽ വൻതോതിൽ പ്രവർത്തകരെ അണിനിരത്താൻ ബിജെപി നേതൃത്വത്തിന് ആയി.

രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയും പിണറായി വിജയനുമടക്കം നിരവധി പ്രധാനപ്പെട്ട നേതാക്കൾ പ്രചാരണത്തിന് എത്തിയിരുന്നു. മൂന്ന് മുന്നണികളും സകല സംഘടനാശേഷിയും ഉപയോഗിച്ച് വൻ പ്രചാരണം സംഘടിപ്പിക്കുമ്പോൾ ശക്തമായ ത്രികോണ മത്സരമാണ് പത്തനംതിട്ടയിൽ നടക്കുന്നത്.

ബ്രിട്ടനിലെ പ്രവാസി മലയാളികളും ഇക്കുറി ഏറെ ആവേശത്തോടെയാണ് തിരഞ്ഞടുപ്പ് നോക്കിക്കാണുന്നത്. തിരഞ്ഞെടുപ്പിന്റെ ആവേശം ചോരാതെ യുക്മ ന്യൂസും വായനക്കാർക്ക് വോട്ട് ചെയ്യുന്നതിനുള്ള അവസരമൊരുക്കുന്നു.

യുക്മ ന്യൂസ് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more