1 GBP = 103.12

അശ്വിനും, കുടുംബത്തിനും ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥമാക്കാൻ ഇടുക്കി ജില്ലാ സംഗമം

അശ്വിനും, കുടുംബത്തിനും ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥമാക്കാൻ ഇടുക്കി ജില്ലാ സംഗമം
എക്സിക്യു്ട്ടീവ് കമ്മിറ്റി, ഇടുക്കി ജില്ലാ സംഗമം
യുകെയില്‍ ഉള്ള ഇടുക്കിജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കിജില്ലാ സംഗമത്തിന്റെ (IJS) വാർഷിക ചാരിറ്റിയുടെ ഭാഗമായി ഗുരുതര ആരോഗ്യ പ്രശ്നങ്ങളാൽ വലയുന്ന  മൂന്ന്  വയസുകാരനായ അശ്വിന് വീട് നിർമ്മിക്കാനുള്ള തുക ഇടുക്കി ജില്ലാ സംഗമം UK യുടെ കൺവീനർ ബാബു തോമസ്, ബെന്നി തോമസ്, എബ്രാഹം തോമസ് കളപ്പുരക്കൽ, അയ്യപ്പൻകോവിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
 A Lബാബു, മെമ്പർ വിജയമ്മ ജോസഫ്, BRC യിലെ സ്വപ്ന ടീച്ചർ, ജോഷി മണിമല, സിജോ എവറസ്റ്റ്, ബിജു കണിയാമ്പറമ്പിൽ, എന്നിവരുടെ നേത്യത്തിൽ   കോൺട്രാക്റ്റർ ശരത് ഷാജിക്ക് തുക കൈമാറുകയും,  വീട് പണി തുടങ്ങുകയും ചെയ്തു.
യു കെയിൽ ഉള്ള ഇടുക്കി ജില്ലക്കാരുടെ ഈ കൂട്ടായ്മക്കും, ഇതില്‍ പങ്കാളികള്‍ ആയവരെ പ്രതേകം അഭിനന്ദിക്കുകയും ഈ കൂട്ടായ്മ   നമ്മുടെ നാടിനു നല്ല മാതൃക ആകട്ടെ എന്ന് പഞ്ചായത്ത് പ്രസിഡന്റും മറ്റ് ജന പ്രതിനിധികളും ആശംസിക്കുകയും ചെയ്യ്തു:
ഈ വര്‍ഷത്തെ  ക്രിസ്തുമസ് ചാരിറ്റി വഴി  6005പൗണ്ട് (550000 രുപാ) സമാഹരിക്കാന്‍ ഇടുക്കി ജില്ലാ സംഗമത്തിന് സാധിച്ചു.  അതിൽ ഒരു ലക്ഷം രൂപാ വീതം മുരളീധരനും,   ശിവദാസ് തേനനും കൈമാറിയിരുന്നു. 350000 രൂപാ അശ്വിനും കൈമാറി. ഇടുക്കി ജില്ലാ സംഗമമാണ് അശ്വിന്റെ വീട് പണിത് നല്കുന്നത്.
  
തങ്ങളുടെ ജന്മാനാടിനെ കുറിച്ച് ഓര്‍ത്ത് നാട്ടില്‍ കഷ്ടത അനുഭവിക്കുന്നവർക്ക്  തങ്ങളാല്‍ കഴിയുംവിധം സഹായം ചെയ്യാന്‍ കഴിയുന്നതില്‍  ഇവിടെയുള്ള നല്ലവരായ എല്ലാ മനുഷ്യ സ്‌നേഹികള്‍ക്കും, ഇടുക്കി ജില്ലക്കാര്‍ക്കും അഭിമാനകരമായ ഒരു നിമിഷമാണ് ഇത്.
നിങ്ങൾ നൽകുന്ന തുകയുടെ വലിപ്പമല്ല ഓരോ വ്യക്തികളുടെയും ചെറിയ ഒരു പങ്കാളിത്തമാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ ചാരിറ്റിയുടെ വിജയവും, ശക്തിയും. ഈ ചാരിറ്റി കളക്ഷനില്‍ പങ്കാളികളായ മുഴുവന്‍ വ്യക്തികളെയും ഇടുക്കിജില്ലാ സംഗമം കമ്മറ്റി നന്ദിയോടെ ഓര്‍ക്കുന്നു..
 ഈ വര്‍ഷത്തെ നമ്മുടെ ചാരിറ്റി കളക്ഷന്‍ വന്‍ വിജയകരമാക്കുവാന്‍ സഹകരിച്ച യുകെയില്‍ ഉള്ള മുഴുവന്‍ മനുഷ്യ സ്‌നേഹികള്‍ക്കും,    ചാരിറ്റിയുടെ വിശദവിവരങ്ങള്‍ ജനങ്ങളില്‍  എത്തിച്ച എല്ലാ ഓണ്‍ലൈന്‍  മാധ്യമത്തിനും,  ഞങ്ങളോട് ഒപ്പം സഹകരിച്ച ഏവർക്കും ഇടുക്കിജില്ലാ സംഗമം കമ്മറ്റിയുടെ നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു.
മെയ് 4ന് ബർമിംങ്ങ്ഹാമിൽ വെച്ച് നടക്കുന്ന 8 മത് ഇടുക്കി ജില്ലാ സംഗമത്തിന് എല്ലാ ഇടുക്കി ജില്ലക്കാരയും ഹാർദവമായി ക്ഷണിക്കുന്നതായി ഇടുക്കി ജില്ലാ സംഗമത്തിന് വേണ്ടി കൺവീനർ ബാബു തോമസ് അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ-PH – O7730883823.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more