1 GBP = 103.87

നിങ്ങൾ ചാണകത്തിൽ ചവിട്ടും എന്നു ഒരിക്കലും വിചാരിച്ചില്ല; സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ച ബിജു മേനോനെതിരെ സോഷ്യല്‍ മീഡിയ

നിങ്ങൾ ചാണകത്തിൽ ചവിട്ടും എന്നു ഒരിക്കലും വിചാരിച്ചില്ല; സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ച ബിജു മേനോനെതിരെ സോഷ്യല്‍ മീഡിയ

തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് തേടിയ നടന്‍ ബിജു മേനോന് എതിരെ സോഷ്യല്‍ മീഡിയ. താരത്തിന്റെ ഫേസ്ബുക്ക് പേജിലാണ് ആരാധകര്‍ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. നിങ്ങള്‍ ചാണകത്തില്‍ ചവിട്ടും എന്ന് ഒരിക്കലും വിചാരിച്ചില്ല എന്ന് ആരാധകര്‍ പറയുന്നു. ”ബിജു മേനോൻ സിനിമയാണങ്കിൽ ഒന്നും നോക്കാതെ തിയേറ്ററിൽ പോയി കണ്ടിരുന്നതാണ്.. അത് താങ്കളോടുള്ള ഇഷ്ടം കൊണ്ടുമായിരുന്നു.. ഇതിപ്പോ ചാണക കുഴിയിൽ വീഴാൻ സ്വയം തീരുമാനിച്ച സ്ഥിതിക്ക് എല്ലാ ഇഷ്ടങ്ങളും, സ്നേഹങ്ങളും ഇങ്ങ് പിൻവലിക്കുന്നു” എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

കഴിഞ്ഞ ദിവസം തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സൗഹൃദവേദി സംഘടിപ്പിച്ച സുരേഷ് ഗോപിയോടൊപ്പം എന്ന പരിപാടിയിലാണ് സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് തേടി ബിജുവെത്തിയത്. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ അത് തൃശൂരിന്റെ ഭാഗ്യമാണെന്ന് മണ്ഡലത്തിലെ വോട്ടര്‍ കൂടിയായ ബിജു മേനോന്‍ അഭിപ്രായപ്പെട്ടിരുന്നു. നടി പ്രിയാ വാര്യര്‍, നിര്‍മ്മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more