1 GBP = 103.25
breaking news

‘നമ്മൾ ഇന്ത്യയെ വീണ്ടെടുക്കും’ സി ഡി ഐഒസി പ്രസിഡന്റ് കമൽ ദാലിവാൽ യു കെ യിൽ പ്രകാശനം ചെയ്തു

‘നമ്മൾ ഇന്ത്യയെ വീണ്ടെടുക്കും’ സി ഡി ഐഒസി പ്രസിഡന്റ് കമൽ ദാലിവാൽ യു കെ യിൽ പ്രകാശനം ചെയ്തു
അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് കരുത്തു പകരുന്ന നിരവധി സംഭാവനകളും ഊർജ്ജവും യു കെ യിൽ നിന്നും പകർന്നു നല്കിപ്പോരുന്ന ഐഒസി യുടെ പ്രവർത്തനങ്ങൾ ശ്‌ളാഘനീയമെന്ന്‌ കമൽ ദളിവാൽ. ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് (യു കെ) യും, ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സും സംയുക്തമായി നിർമ്മിച്ച ‘നമ്മൾ ഇന്ത്യയെ വീണ്ടെടുക്കും’ എന്ന ഹൃസ്യ ചിത്രം യു കെ യിൽ പ്രകാശനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ഐഒസി ദേശീയ അദ്ധ്യക്ഷൻ കമൽ ദാളിവാൽ.
രാഷ്ട്രീയ സാമൂഹ്യ പ്രതിബദ്ധത ഉണർത്തുന്ന പ്രത്യുത ചിന്തോദീപകമായ ഷോർട്ട് ഫിലിമിലൂടെ നാം കണ്മുന്നിൽ കണ്ടുപോരുന്നതും അനുഭവിക്കുന്നതുമായ നിഷ്ടൂര സത്യങ്ങൾ തുറന്നു കാണിക്കുകയും, അത് തങ്ങളുടെ വിധിയല്ലെന്നും അതിനെ തട്ടി മാറ്റുവാനും, സുരക്ഷിതഭാവി ഉറപ്പാക്കുവാനും ഓരോരുത്തർക്കും അവകാശവും, അവസരവുമാണ് ഈ ആസന്നമായ തിരഞ്ഞെടുപ്പ് നൽകുന്നതെന്ന ബോദ്ധ്യം പകരുവാൻ ഉതകുന്നതുമായ ഒരു കഥാതന്തുവാണ് ഈ ചിത്രത്തിൻറെ സാരാംശം.
ഭാരതത്തിന്റെ ഭാവി സുരക്ഷിത കരങ്ങളിൽ ഏൽപ്പിക്കുവാനുള്ള അദമ്യമായ ആഗ്രഹവും, രാജ്യ സ്നേഹവും ഉണർത്തിയ ആസന്നമായ തെരഞ്ഞെടുപ്പിന്റെ ജ്വരത്തിൽ കോൺഗ്രസ്സ് അനുഭാവികളുടെ ഒരു കുടുംബ കൂട്ടായ്മ്മ സ്റ്റീവനേജിൽ സംഘടിപ്പിച്ച വേദിയിൽ വെച്ചാണ് കമൽജി ‘നമ്മൾ ഇന്ത്യയെ വീണ്ടുക്കും’ എന്ന ഷോർട്ട് ഫിലിമിന്റെ പ്രകാശനകർമ്മം നിർവ്വഹിച്ചത്. ജോണി കല്ലടാന്തിയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ഐഒസി ദേശീയ നേതാക്കളായ ഗുർമിന്ദർ, അശ്രാജി, ഷമ്മിജി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഹൃസ്യ സിനിമയെപ്പറ്റി ആമുഖമായി ഐഒസി കേരള ചാപ്റ്റർ സെക്രട്ടറി രാജേഷ് വി പാട്ടിൽ പ്രതിപാദിക്കുകയും, പരമാവധി വീഡിയോ ഷെയർ ചെയ്യണമെന്നും അഭ്യർത്ഥിച്ചു. അപ്പച്ചൻ കണ്ണഞ്ചിറ നന്ദി പ്രകാശിപ്പിച്ചു.
പ്രത്യുത ഷോർട്ട് ഫിലിമിന്റെ പ്രകാശനം കേരളത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവ്വഹിച്ചു. പത്തനംതിട്ട പാർലിമെന്റ് മണ്ഡലത്തിന്റെ അടൂരിൽ നടന്ന തിരഞ്ഞെടുപ്പ് കൺവൻഷനിലാണ് അദ്ദേഹം സിഡി പ്രകാശനം നിർവഹിച്ചത്. ഐഒസി (യു കെ) കേരള ചാപ്റ്റർ ദേശീയ അദ്ധ്യക്ഷൻ സുജു ഡാനിയേലിൽ നിന്നും സി ഡി സ്വീകരിച്ചു കൊണ്ടാണ് ഉമ്മൻചാണ്ടി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more