1 GBP = 103.12

കാലാവസ്ഥാവ്യതിയാനത്തിനെതിരെ നടപടിയില്ല; ലണ്ടനിൽ പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധം

കാലാവസ്ഥാവ്യതിയാനത്തിനെതിരെ നടപടിയില്ല; ലണ്ടനിൽ പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധം

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ബ്രിട്ടണില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം. കാലാവസ്ഥാ വ്യതിയാനം തടയാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മതിയായ നടപടികളെടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു സമരം.

തിങ്കളാഴ്ച ബ്രിട്ടണിലെ വാട്ടര്‍ ലൂ പാലത്തിലായിരുന്നു പ്രതിഷേധ സംഗമം. പരിസ്ഥിതിക്കെതിരായ കടന്നുകയറ്റങ്ങള്‍ സകല സീമകളും ലംഘിച്ചുവെന്ന് കുറ്റപ്പെടുത്തിയ പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടലുകള്‍ക്ക് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. ബാനറുകളും കൊടിതോരണങ്ങളും മുദ്രാവാക്യം വിളികളുമൊക്കെയായി പാലം നിറഞ്ഞ പ്രക്ഷോഭകര്‍, പാട്ടുപാടിയും നൃത്തം ചെയ്തും ഗതാഗതം തടസ്സപ്പെടുത്തി.

എക്സ്റ്റിങ്ഷന്‍ റെബല്യന്‍ എന്ന പരിസ്ഥിതി സംഘടനയുടെ നേതൃത്വത്തിലായിരുന്നു സമരം. വരും ദിവസങ്ങളില്‍ 33 രാഷ്ട്രങ്ങളില്‍ കൂടി സമാനമായ സമരങ്ങള്‍ നടക്കുമെന്ന് പ്രക്ഷോഭകര്‍ പറഞ്ഞു. ബ്രിട്ടീഷ് സര്‍ക്കാര്‍ പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും പരിസ്ഥിതിക്ക് ദോഷകരമാകും വിധം ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്ന കമ്പനികളെ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more