1 GBP = 104.04
breaking news

കേരളം രാജ്യത്തിന് മാതൃക; ബി.ജെ.പിയുടെ ആക്രമണത്തിന് സ്നേഹത്തിന്‍റെ ഭാഷയില്‍ മറുപടി നല്‍കുമെന്ന് രാഹുല്‍

കേരളം രാജ്യത്തിന് മാതൃക; ബി.ജെ.പിയുടെ ആക്രമണത്തിന് സ്നേഹത്തിന്‍റെ ഭാഷയില്‍ മറുപടി നല്‍കുമെന്ന് രാഹുല്‍

കേരളത്തെ പുകഴ്ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സമാധാനത്തിന്‍റെയും സഹിഷ്ണുതയുടെയും മികച്ച ഉദാഹരണമാണ് കേരളം. അതുകൊണ്ടാണ് മത്സരിക്കാന്‍ കേരളം തെരഞ്ഞെടുത്തത്. വയനാട്ടിലെ മത്സരം രാജ്യത്തിനുള്ള സന്ദേശമാണ്. കേരളം രാജ്യത്തിനാകമാനം മാതൃകയാണെന്നും രാഹുല്‍ പറഞ്ഞു.

ബി.ജെ.പിയും കോണ്‍ഗ്രസുമായുള്ള ആശയസംഘട്ടനമാണ് രാജ്യത്ത് നടക്കുന്നത്. ബി.ജെ.പിയുടെ ആക്രമണത്തിന് സ്നേഹത്തിന്‍റെ ഭാഷയിലാണ് കോണ്‍ഗ്രസ് മറുപടി നല്‍കുക. വിദേശ രാജ്യങ്ങളെ പറ്റിയാണ് ആര്‍.എസ്.എസും മോദിയും പറഞ്ഞു കൊണ്ടിരിക്കുന്നത്. മോദിയും കൂട്ടരും നുണ പറയുകയാണ്. രണ്ട് കോടി തൊഴിലവസരങ്ങള്‍ കൊണ്ടുവരുമെന്ന് പറഞ്ഞു, അക്കൌണ്ടുകളില്‍ 15 ലക്ഷം കൊണ്ടുവരുമെന്ന് പറഞ്ഞു. എന്നിട്ട് എന്തെങ്കിലും കൊണ്ടുവന്നോ? 15 ലക്ഷം അക്കൌണ്ടില്‍ കൊടുക്കാന്‍ ഒരിക്കലും കഴിയില്ല. കാരണം അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ തകരുമെന്നും രാഹുല്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാത്ത മോദി, അനില്‍ അംബാനിക്ക് കോടികള്‍ ലാഭമുണ്ടാക്കുന്നു. മൂന്ന് ലക്ഷത്തി അന്‍പതിനായിരം കോടി രൂപയാണ് ഈ രാജ്യത്തെ 15 അതിസമ്പന്നരുടെ കയ്യിലെത്തിയതെന്നും രാഹുല്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more