1 GBP = 104.37
breaking news

പ്രൈമറി സ്‌കൂളുകളിൽ പ്രവേശനം നേടുന്ന ഒരു ലക്ഷത്തോളം കുട്ടികൾക്ക് മികച്ച സ്‌കൂളുകൾ ലഭിക്കില്ല

പ്രൈമറി സ്‌കൂളുകളിൽ പ്രവേശനം നേടുന്ന ഒരു ലക്ഷത്തോളം കുട്ടികൾക്ക് മികച്ച സ്‌കൂളുകൾ ലഭിക്കില്ല

ലണ്ടൻ: പ്രൈമറി സ്‌കൂൾ പ്രവേശനം നേടുന്ന ഒരു ലക്ഷത്തോളം വരുന്ന കുഞ്ഞുങ്ങൾക്ക് പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്ന സ്‌കൂളുകളിൽ അഡ്മിഷൻ ലഭിക്കില്ല. രാജ്യത്താകമാനമുള്ള സ്‌കൂളുകളിലെ പ്രവേശനം സംബന്ധിച്ച അപേക്ഷകളിൽ ഇന്നാണ് തീരുമാനങ്ങൾ ഉണ്ടാവുക. അപേക്ഷകരിൽ ഒൻപത് ശതമാനത്തോളം കുട്ടികൾക്കും അവരുടെ ഫസ്റ്റ് ചോയിസ് സ്‌കൂളുകൾ ലഭിക്കില്ല എന്നാണ് റിപ്പോർട്ടുകൾ.

ഓഫ്‌സ്റ്റഡിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ 2223 സ്‌കൂളുകൾ നിലവാരത്തിൽ താഴെയാണെന്നാണ് സൂചിപ്പിക്കുന്നത്. ഇതിൽ തന്നെ 290 സ്‌കൂളുകൾ 2005 മുതൽ നിലവാരത്തിൽ മാറ്റമില്ലാതെ തുടരുന്നവയാണെന്നാണ് റിപ്പോർട്ട്. ഒരു മില്യനോളം കുട്ടികൾ ഈ സ്‌കൂളുകളിൽ പഠനം തുടരാൻ നിര്ബന്ധിതരായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ മൂന്നിൽ രണ്ടു സ്‌കൂളുകളും നോർത്തിലും മിഡ്‌ലാൻഡ്‌സിലുമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more