1 GBP =
breaking news

മൊറട്ടോറിയം: ഫയൽ ഇനി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് അയക്കില്ല

മൊറട്ടോറിയം: ഫയൽ ഇനി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് അയക്കില്ല

തി​രു​വ​ന​ന്ത​പു​രം: ക​ർ​ഷ​ക​വാ​യ്​​പ മൊ​റ​ട്ടോ​റി​യം സം​ബ​ന്ധി​ച്ച ഫ​യ​ൽ ഇ​നി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് അ​യ​ക്കി​ല്ലെ​ന്ന്​  മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ ടി​കാ​റാം മീ​ണ. ഇ​തോ​ടെ ക​ർ​ഷ​ക​രു​ടെ എ​ല്ലാ വാ​യ്പ​ക​ൾ​ക്കും ഡി​സം​ബ​ർ 31വ​രെ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച മൊ​റ​ട്ടോ​റി​യം ത​ൽ​ക്കാ​ലം ന​ട​പ്പാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി. തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ൽ ഇ​ള​വു​വ​രു​ന്ന​തോ​ടെ സ​ർ​ക്കാ​റി​ന് നേ​രി​ട്ട് ഉ​ത്ത​ര​വി​റ​ക്കാം.

ഇ​തു​സം​ബ​ന്ധി​ച്ച്​ സം​സ്ഥാ​ന സ​ർ​ക്കാ​റി​നോ​ടു​ചോ​ദി​ച്ച സം​ശ​യ​ങ്ങ​ൾ​ക്കൊ​ന്നും വ്യ​ക്ത​മാ​യ മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ നി​ല​പാ​ട്. ഫ​യ​ൽ വീ​ണ്ടും ഡ​ൽ​ഹി​ക്ക്് അ​യ​ച്ചാ​ൽ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. മൊ​റ​ട്ടോ​റി​യം ഒ​ക്ടോ​ബ​ർ വ​രെ​യു​ണ്ട്. ഏ​പ്രി​ലി​ൽ അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നെ​ങ്കി​ൽ ക​മീ​ഷ​നെ വീ​ണ്ടും സ​മീ​പി​ക്കാ​മാ​യി​രു​ന്നു. മൊ​റ​ട്ടോ​റി​യം നീ​ട്ടു​ന്ന​ത്​ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തെ ബാ​ധി​ക്കു​മോ ഇ​ല്ല​യോ എ​ന്ന ചോ​ദ്യം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്്. ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത ഇ​ല്ലാ​തി​രി​െ​ക്ക വീ​ണ്ടും ക​മീ​ഷ​നെ സ​മീ​പി​ക്കു​ക അ​സാ​ധ്യ​മാ​ണ്.

സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളി​ൽ​നി​ന്നും വാ​ണി​ജ്യ​ബാ​ങ്കു​ക​ളി​ൽ​നി​ന്നും എ​ടു​ത്ത എ​ല്ലാ വാ​യ്പ​ക​ൾ​ക്കും ആ​നു​കൂ​ല്യം ല​ഭി​ക്കും​വി​ധ​മു​ള്ള പാ​ക്കേ​ജാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​ന​ത്തി​നു​മു​മ്പ് ഉ​ത്ത​ര​വി​റ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ഴി​യാ​തെ വ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. മൊ​റ​ട്ടോ​റി​യം ഡി​സം​ബ​ർ 31 വ​രെ നീ​ട്ടു​ന്ന​തി​നു​ള്ള ഫ​യ​ൽ നേ​ര​ത്തേ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ൻ ത​ള്ളി​യി​രു​ന്നു. ഒ​ക്ടോ​ബ​ർ 11 വ​രെ മൊ​റ​ട്ടോ​റി​യം നി​ല​നി​ൽ​െ​ക്ക എ​ന്തി​ന് വീ​ണ്ടും നീ​ട്ടി ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ക​മീ​ഷ​​െൻറ ചോ​ദ്യം. ഇ​തി​ന്​ വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ സ​ർ​ക്കാ​റി​നാ​യി​ല്ല. ഇ​താ​ണ് ഫ​യ​ൽ ഇ​നി അ​യ​ക്കേ​ണ്ടെ​ന്ന് തീ​രു​മാ​നി​ക്കാ​ൻ കാ​ര​ണം.

ഒ​രി​ക്ക​ൽ മ​ട​ക്കി​യ ഫ​യ​ൽ വീ​ണ്ടും കേ​ന്ദ്ര ​െത​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ന്​ അ​യ​ച്ചാ​ൽ ത​ള്ളു​മെ​ന്നും അ​ത്​ സ​ർ​ക്കാ​റി​ന്​ നാ​ണ​ക്കേ​ടാ​കു​മെ​ന്നും പൊ​തു​ഭ​ര​ണ പ്രി‍ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഫ​യ​ലി​ൽ കു​റി​ച്ചി​രു​ന്നു. നി​യ​മ​വി​ദ​ഗ്ധ​ർ അ​ട​ക്ക​മു​ള്ള​വ​രു​ടെ ഉ​പ​ദേ​ശം കൂ​ടി സ്വീ​ക​രി​ച്ചാ​ണ്​ ഫ​യ​ൽ കേ​ന്ദ്ര ​െത​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ന് അ​യ​ക്കേ​ണ്ടെ​ന്ന്​ ടി​കാ​റാം മീ​ണ തീ​രു​മാ​നി​ച്ച​ത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more