1 GBP = 103.55
breaking news

ക്രൂയിസ് ഷിപ്പിൽ മാതാപിതാക്കൾക്കൊപ്പം യാത്ര നടത്തിയ ബ്രിട്ടീഷുകാരിയായ കൗമാരക്കാരിക്ക് ലൈംഗിക പീഢനം; അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജഡ്ജി വെറുതെ വിട്ടു

ക്രൂയിസ് ഷിപ്പിൽ മാതാപിതാക്കൾക്കൊപ്പം യാത്ര നടത്തിയ ബ്രിട്ടീഷുകാരിയായ കൗമാരക്കാരിക്ക് ലൈംഗിക പീഢനം; അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജഡ്ജി വെറുതെ വിട്ടു

ലണ്ടൻ: കഴിഞ്ഞ വ്യാഴാഴ്ച്ച ക്രൂയിസ് ഷിപ്പിൽ ഹോളിഡേ ആഘോഷിക്കാൻ മാതാപിതാക്കൾക്കൊപ്പം എത്തിയ പതിനേഴുകാരിക്കാണ് ലൈംഗിക പീഢനം നേരിട്ടത്. മെഡിറ്ററേനിയൻ കടലിലൂടെ ഉല്ലാസ യാത്ര നടത്തിയ കപ്പലിലാണ് പീഡനം നടന്നത്. ക്യാപ്റ്റൻ വിവരം നല്കിയതനുസരിച്ച് സ്പാനിഷ് നഗരമായ വാലെൻസിയ തുറമുഖത്ത് നങ്കൂരമിട്ട കപ്പലിൽ നിന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പതിനെട്ടുകാരനായ ഇറ്റാലിയൻ പൗരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോറിഡോറിൽകൂടി നടക്കുകയായിരുന്ന കുട്ടിയെ പ്രതി തന്റെ ക്യാബിനിലേക്ക് തള്ളിയിടുകയും, തുടർന്ന് ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയെങ്കിലും സാങ്കേതികത്വം പറഞ്ഞു പ്രതിയെ വെറുതെ വിടുകയായിരുന്നു. പനാമ സമുദ്രാതിർത്തിയിൽ നടന്ന കേസ് തന്റെ അധികാര പരിധിയിൽ വരുന്നതല്ല എന്ന വിചിത്ര ഞായം പറഞ്ഞാണ് പ്രതിയെ വെറുതെ വിട്ടത്. പ്രതി ഇറ്റലിക്കാരനും പീഡനത്തിനിരയായത് ബ്രിട്ടീഷുകാരിയും , സംഭവം നടന്നത് പനാമയിലാണെന്നുമുള്ള വാദമാണ് ജഡ്ജി നിരത്തിയത്. സ്പാനിഷ് പത്രമായ ലാവന്റ ഇ വി എം എന്ന പത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more