1 GBP = 103.70

നോർവിചോക്കിനും തളർത്താനായില്ല; സ്വൈരജീവിതം നയിക്കാൻ കഴിയുന്ന യുകെയിലെ മികച്ച നഗരമായി സാലിസ്ബറി

നോർവിചോക്കിനും തളർത്താനായില്ല; സ്വൈരജീവിതം നയിക്കാൻ കഴിയുന്ന യുകെയിലെ മികച്ച നഗരമായി സാലിസ്ബറി

സാലിസ്ബറി: ബ്രിട്ടനിലെ കത്തീഡ്രൽ സിറ്റിയെന്നറിയപ്പെടുന്ന സാലിസ്ബറി യുകെയിലെ സ്വൈരജീവിതം നയിക്കാൻ കഴിയുന്ന മികച്ച നഗരമായി തിരഞ്ഞെടുക്കപ്പെട്ടു. സൺഡേ ടൈംസ് നടത്തിയ മത്സരത്തിലാണ് സാല്സ്ബറി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ മാർച്ചിൽ നടന്ന രാസായുധാക്രമണത്തിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പാണ് പ്രധാനമായും ചർച്ചയായത്. മുൻ എം ഐ 6 ഏജന്റായ റഷ്യൻ പൗരൻ സ്ക്രിപാലിനും മകൾക്കും നേരെയുണ്ടായ നോർവിച്ചോക് ആക്രമണമാണ് ടൂറിസ്റ്റുകളെയും മറ്റും സാലിസ്ബറിയിൽ നിന്നകറ്റിയത്. നോർവിച്ചോക് ഭീതിയകറ്റി കുറഞ്ഞകാലയളവിനുള്ളിൽ തന്നെ തിരക്കേറിയ വിനോദസഞ്ചാര മേഖലയാക്കാൻ അധികൃതർക്ക് കഴിഞ്ഞു.

പുരാതന നഗരമായ സാല്സ്ബറിയിലെ കത്തീഡ്രലും മാഗ്നാകാർട്ടയുടെ ശേഷിപ്പുകളും സഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്നു. നഗരപരിധിയിൽ നിന്ന് ഏറെ അകലെയല്ലാത്ത സ്റ്റോൺഹെഞ്ചും പ്രധാന ആകർഷണമാണ്. പഴയ കെട്ടിടങ്ങളും കമാനങ്ങളും പഴമ നിലനിര്ത്തിക്കൊണ്ട് തന്നെ ബിസിനെസ്സ് സംഭരംഭങ്ങൾക്ക് തുറന്ന് കൊടുക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പദവി നേടിയെടുക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്.

മുൻ റഷ്യൻ ചാരനും മകൾക്കും നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ റഷ്യൻ രഹസ്യാന്വേഷണ ഏജന്സിയാണെന്ന് ബ്രിട്ടീഷ് സർക്കാർ ആരോപിച്ചിരുന്നു. റഷ്യയിൽ നിന്നെത്തി ആക്രമണം നടത്തിയ രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരുടെ സിസിടിവി ദൃശ്യങ്ങളും അന്വേഷണോദ്യഗസ്ഥർ പുറത്ത് വിട്ടിരുന്നു. ഇവർ വഴിയരികിൽ ഉപേക്ഷിച്ചു പോയ നോര്വിചോക്ക്‌ ബോട്ടിലിൽ നിന്ന് വിഷബാധയേറ്റ് രണ്ടു ബ്രിട്ടീഷ് പൗരന്മാർ ആശുപത്രിയിലായതും, ഇതിൽ ഡൗൺ സ്റ്റർജസ് എന്ന സ്ത്രീ ഹൃദയാഘാതം മൂലം മരണടഞ്ഞതും ആളുകളിൽ ഭീതി പടർത്തിയിരുന്നു. എന്നാൽ ഇതിനെയെല്ലാം അതിജീവിച്ചാണ് സാലിസ്ബറി വീണ്ടും നേട്ടങ്ങളുടെ പാതയിലെത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more