1 GBP = 103.69

കൊച്ചി മെട്രോ കോട്ടയത്തേക്ക് നീട്ടുന്നത് ഉള്‍പ്പെടെ, ജയിച്ചാല്‍ പി.സി തോമസിന്റെ ആവശ്യങ്ങൾ നടപ്പാക്കുമെന്ന് രാജ്നാഥ് സിംഗ്

കൊച്ചി മെട്രോ കോട്ടയത്തേക്ക് നീട്ടുന്നത് ഉള്‍പ്പെടെ, ജയിച്ചാല്‍ പി.സി തോമസിന്റെ ആവശ്യങ്ങൾ നടപ്പാക്കുമെന്ന് രാജ്നാഥ് സിംഗ്

പി.സി തോമസ് ജയിച്ചാൽ ലോക്സഭയിൽ ഉന്നതസ്ഥാനങ്ങൾ നൽകുമെന്ന് രാജ്നാഥ് സിംഗ്. കോട്ടയത്ത് പി.സി തോമസിന്റെ പ്രചാരണ പരിപാടികൾക്ക് എത്തിയപ്പോഴാണ് ഈ വാഗ്ദാനം നൽകിയത്. മോദി വീണ്ടും അധികാരത്തിൽ എത്തിയാൽ കൊച്ചി മെട്രോ കോട്ടയത്തേക്ക് നീട്ടുന്നത് അടക്കം പി.സി തോമസ് ഉന്നയിച്ച ആവശ്യങ്ങൾ നടപ്പാക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ശക്തമായ പോരാട്ടമാണ് കോട്ടയത്ത് എൻ.ഡി.എ സ്ഥാനാർഥി കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ കോട്ടയം സീറ്റ് പിടിച്ചെടുക്കാൻ വലിയ വാഗ്ദാനങ്ങളാണ് ബി.ജെ.പി നേതാക്കൾ മുന്നോട്ടുവെക്കുന്നത്.

കൊച്ചി മെട്രോ കോട്ടയത്തേക്ക് നീട്ടുന്ന കാര്യവും റബ്ബർ കർഷകരുടെ പ്രശ്നങ്ങളും പി.സി തോമസ് ശ്രദ്ധയിൽപ്പെടുത്തി. തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ ഇവയെല്ലാം പരിഗണിക്കാമെന്ന ഉറപ്പും രാജ്നാഥ്സിംഗ് പി.സി തോമസിനു നൽകി. കോട്ടയത്ത് നടന്ന പരിപാടികൾ എൻ.ഡി.എയിൽ ചേർന്ന പി.സി ജോർജ് എം.എൽ.എ യും പങ്കെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more