1 GBP = 103.85
breaking news

യുക്മ ന്യൂസ് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന് യുകെ മലയാളികളിൽ നിന്ന് ആവേശകരമായ സ്വീകരണം

യുക്മ ന്യൂസ് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന് യുകെ മലയാളികളിൽ നിന്ന് ആവേശകരമായ സ്വീകരണം

ലണ്ടൻ: യുക്മ ന്യൂസ് തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന് ആവേശകരമായ സ്വീകരണം. ആദ്യ രണ്ടു ദിനങ്ങൾ കഴിഞ്ഞപ്പോൾ തന്നെ പ്രവചനമത്സരത്തിൽ പങ്കെടുത്തത് മുന്നോറോളം പേർ. ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ തന്നെ വാശിയേറിയ തിരഞ്ഞെടുപ്പാണ് ഇക്കുറി നടക്കുന്നത്. ആവേശകരമായ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളാണ് രാജ്യമെങ്ങും നടന്നു കൊണ്ടിരിക്കുന്നത്. വിവിധ സംസ്ഥാങ്ങളിൽ ഇന്നലെ ആദ്യഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ചപ്പോൾ തന്നെ വിജയം ആർക്കെന്ന് പറയുക വയ്യ. ഏപ്രിൽ 23 നാണ് കേരളത്തിലെ തിരഞ്ഞെടുപ്പ്. കേരളത്തിലെ പ്രമുഖ നേതാക്കളെപ്പോലെ കേന്ദ്ര നേതാക്കളും കേരള മണ്ണിൽ ഇക്കുറി തിരഞ്ഞെടുപ്പിന് അങ്കം കുറിക്കുകയാണ്. മിക്കവാറും മണ്ഡലങ്ങളിൽ മുമ്പുള്ളതിൽ നിന്ന് വ്യത്യസ്തമായി ത്രികോണ മത്സരമാണ് അരങ്ങേറുക. യു ഡി എഫിനും എൽ ഡി എഫിനും പുറമേ എൻ ഡി എ യും മുഴുവൻ സീറ്റുകളിലും സ്ഥാനാർത്ഥികളെ നിറുത്തിയാണ് അങ്കപ്പുറപ്പാട്.

നാട്ടിലെ തിരഞ്ഞെടുപ്പിന്റെ ആവേശം ഒട്ടും കുറയാതെ തന്നെ ബ്രിട്ടനിലെ പ്രവാസി മലയാളികളും. തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ സംഘടിപ്പിച്ചും സോഷ്യൽ മീഡിയകൾ വഴി പരസ്യ പ്രചാരണത്തിലൂടെയും തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് വോട്ടഭ്യർത്ഥിച്ച് യുകെ മലയാളികൾ സജീവമായി രംഗത്തുണ്ട്. തിരഞ്ഞെടുപ്പ് ആവേശത്തിന് ചൂട് പകരാൻ യുക്മ ന്യൂസ് തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന് ഇന്ന് തുടക്കമാകുന്നു. ആദ്യ ദിനത്തിൽ തന്നെ ആവേശകരമായ പ്രതികരണമാണ് പ്രവചന മത്സരത്തിന് ലഭിച്ചിരിക്കുന്നത്.

കേരളത്തിലെ ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലെയും വിജയികൾ ആരെന്ന് യുക്മ ന്യൂസ് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തിലൂടെ കണ്ടെത്തുകയാണ്.വിജയ സാധ്യതയുള്ള സ്ഥാനാർത്ഥിയെ യുക്മ ന്യൂസ് നൽകുന്ന ലിങ്കിലൂടെ കണ്ടെത്തുകയാണ് വേണ്ടത്. ഇരുപത് മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് വിജയികളെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം യുക്മ ന്യൂസ് ലിങ്ക് വഴി വായനക്കാർ നൽകിയ മത്സരഫലം പരിശോധിക്കും.  ബ്രിട്ടനിൽ താമസമാക്കിയവർക്കായിരിക്കും മത്സരത്തിൽ പങ്കെടുക്കാനാവുക. യുക്മ ദേശീയ ഭാരവാഹികൾക്കോ, യുക്മ ന്യൂസ് ടീമംഗങ്ങൾക്കോ മത്സരത്തിൽ പങ്കെടുക്കാൻ കഴിയില്ല.

കൃത്യമായ ഉത്തരം നല്കുന്നവർക്കോ അതിനടുത്ത് ഏറ്റവും അനുയോജ്യമായ തരത്തിൽ ഉത്തരം നൽകിയവരിൽ നിന്ന് ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്നവർക്ക് യുക്മ ന്യൂസ് സ്‌പോൺസർമാർ ഒരുക്കുന്ന ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്. ഒന്നിൽ കൂടുതൽ പേർ ഒരേ ഉത്തരം നൽകുന്ന സ്ഥിതിയുണ്ടായാൽ വിജയികളെ നറുക്കെടുപ്പിലൂടെ കണ്ടെത്തുന്നതായിരിക്കും. വിജയികൾക്കുള്ള സമ്മാനങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുന്നതായിരിക്കും.

യുക്മ ന്യൂസ് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more