1 GBP = 103.69
breaking news

ലണ്ടനിൽ ഒഐസിസി യുടെ ആഭിമുഖ്യത്തിൽ യുഡിഫ് പാർലമെൻറ് തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

ലണ്ടനിൽ ഒഐസിസി യുടെ ആഭിമുഖ്യത്തിൽ യുഡിഫ് പാർലമെൻറ് തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു
ജെയ്സൺ ജോർജ്
പാർലമെൻറ് തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നും മത്സരിക്കുന്ന രാഹുൽ ഗാന്ധിയടക്കമുള്ള ഇരുപത് യുഡിഫ്  സ്ഥാനാർത്ഥികളുടെയും,മറ്റു സംസ്ഥാനങ്ങളിൽ മത്സരിക്കുന്ന കോൺഗ്രസ്സിന്റെയും സഖ്യ കക്ഷികളുടെയും സ്ഥാനാർത്ഥികളുടെ വിജയത്തിനായി ഒഐസിസി യുകെയുടെ ആഭിമുഖ്യത്തിൽ ലണ്ടനിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. കെഎംസിസി, പ്രവാസി കേരളാ കോൺഗ്രസ്, ഗ്ലോബൽ ഇന്ത്യൻ ഫോറം പ്രതിനിധികളും കൺവെൻഷനിൽ പങ്കെടുത്തു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 6 മണിമുതൽ ലണ്ടൻ മാനോർ പാർക്കിലെ കേരളാ ഹൗസിൽ വെച്ച് നടന്ന കൺവെൻഷനിൽ നിരവധി ആളുകൾ പങ്കെടുത്തു. ഭാരതത്തിൽ വളർന്നു വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ പരാജയ പ്പെടുത്തുന്നതിനും, കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ഒരു മതേതരത്വ ജനാധിപത്യ സർക്കാർ അധികാരത്തിൽ എത്തുന്നതിനും വേണ്ടി ശക്തമായ ക്യാമ്പയിൻ നടത്താൻ സമ്മേളനത്തിൽ പങ്കെടുത്തവർ തീരുമാനമെടുത്തു.
കേരളത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും ഫേസ്ബുക് വാട്ട്സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്താനും തീരുമാനിച്ചു. കേരളത്തിലെ ഇരുപത്‌ പാർലമെൻറ് മണ്ഡലങ്ങളെയും യുഡിഫ് സ്ഥാനാർഥികളെയും പരിചയപ്പെടുത്തികൊണ്ട് വിവിധ സംഘടനാ നേതാക്കൾ സംസാരിച്ചു. ഒഐസിസി ലണ്ടൻ റീജിണൽ ചെയർമാൻ ടോണി ചെറിയാൻ സദസ്സിന് സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ ജെയ്സൺ ജോർജ് അദ്ധ്യക്ഷത വഹിച്ചു, ഒഐസിസി നേതാക്കളായ ഗിരി മാധവൻ, തോമസ് പുളിക്കൻ, അനു ജോസഫ്‌, എബി സെബാസ്റ്റ്യൻ, ഡോ: ജോഷി ജോസ്,നിഹാസ് റാവുത്തർ കുമാർ സുരേന്ദ്രൻ, പ്രസാദ് കൊച്ചുവിള,ബിജു ഗോപിനാഥ്,ജൂസാ മരിയ,നജീബ് രാജ , എബ്രഹാം വാഴൂർ, ജോസഫ് കൊച്ചുപുരയ്ക്കൽ, ശാരിക അമ്പിളി, ആയിഷ ലാറ, ഗ്ലോബൽ ഇന്ത്യൻ ഫോറം പ്രതിനിധി ഡോ : മനീഷാ ജാനിഷ്, കെഎംസിസി പ്രതിനിധികളായ സഫീർ NK, മുനീർ, ജുനൈദ്‌, പ്രവാസി കേരളാ കോൺഗ്രസ് പ്രതിനിധി തോമസ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. ഒഐസിസി പ്രതിനിധി ജിജി വർഗീസ്‌ സമ്മേളനത്തിന് നന്ദി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more