1 GBP = 104.27
breaking news

പാകിസ്താനിലെ ബലൂചിസ്ഥാനില്‍ ബോംബ് സ്ഫോടനം; 21 പേർ മരണം

പാകിസ്താനിലെ ബലൂചിസ്ഥാനില്‍ ബോംബ് സ്ഫോടനം; 21 പേർ മരണം

പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബോംബ് സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെട്ടു. 50ലധികം പേര്‍ക്ക് പേർക്കു പരിക്കേറ്റു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ കത്വയിലെ ജനത്തിരക്കേറിയ ചന്തയിലാണ് സ്ഫോടനമുണ്ടായത്. പച്ചക്കറി കടയിലെ ഉരുളക്കിഴങ്ങ് ചാക്കില്‍ വച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. കട പൂര്‍ണമായും നശിച്ചു. സമീപത്തെ പല കടകളും കേടുപാടുകളുണ്ടായി. 21 പേര്‍ കൊല്ലപ്പെട്ട ആക്രമണം ഹസാര വിഭാഗത്തില്‍ പെട്ട ശിയാ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചായിരുന്നെന്നാണ് സംശയിക്കുന്നത്. ഹസാരക്കാര്‍ മാത്രമല്ല ദുരന്തത്തിന് ഇരയായിട്ടുള്ളത്.

മൊത്തക്കച്ചവടക്കാരിൽ നിന്ന് പഴങ്ങളും പച്ചക്കറികളും വാങ്ങി നഗരങ്ങളിലെ കടകളിൽ കച്ചവടം നടത്താൻ ഹസാരകളും മറ്റുള്ളവരും ദിവസേന രാവിലെ ചന്തയിൽ എത്താറുണ്ട്. കൊല്ലപ്പെട്ടവരിൽ 7 പേർ ഹസാര വിഭാഗക്കാരാണ്. സംഭവത്തെ അപലപിച്ച പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അന്വേഷണത്തിന് ഉത്തരവിട്ടു. ഹസാര വിഭാഗത്തിനു നേരെ മുമ്പും ഭീകരാക്രമണങ്ങളുണ്ടായിട്ടുണ്ട്. താലിബാനായിരുന്നു മിക്ക ആക്രമണങ്ങളുടെയും പിന്നില്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more