1 GBP = 103.12

സ്കോട്ട്‌ലൻഡ് മലയാളി അസോസിയേഷൻ ഈസ്റ്റർ വിഷു സ്നേഹസംഗമം 2019

സ്കോട്ട്‌ലൻഡ് മലയാളി അസോസിയേഷൻ ഈസ്റ്റർ വിഷു സ്നേഹസംഗമം 2019
സുനിൽ കെ ബേബി
സന്തോഷം തിരതല്ലുന്ന ഈസ്റ്റ റിന്റിയും, നന്മകൾ നിറം ചാർത്തുന്ന വിഷുവിനെ യും പുണ്യമാസത്തിൽ സ്കോട്ട്‌ലൻഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 22 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് ആറ് മണി വരെ shettlestone സെൻ പോൾസ് ചർച്ച് ഹാളിൽ വിവിധ കലാപരിപാടികളോട് കൂടി ഈസ്റ്റർ വിഷു സംഗമം നടത്തപ്പെടുന്നു. ഡാൻസ് ,പാട്ട് ,സ്കിറ്റ്, instrumental music തുടങ്ങി എല്ലാ പരിപാടികൾക്കും അവസരം ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അസോസിയേഷൻറെ ഭാരവാഹികളുമായി താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.
സുനിൽ കെ ബേബി 07898735973,
സണ്ണി ഡാനിയൽ 07951585396.
പ്രോഗ്രാം നടക്കുന്ന ഹാൾ അഡ്രസ്സ്.
St. Paul’s Parish church Hall
Glasgow G32 9AR
സ്കോട്ട്‌ലൻഡിലെ മലയാളി സമൂഹത്തിൻറെ നാഡീസ്പന്ദനം ആയ സ്കോട്ട്‌ലൻഡ് മലയാളി അസോസിയേഷൻ ഒരുപിടി നല്ല തീരുമാനങ്ങളും ആയിട്ടാണ് 2019 വരവേൽക്കുന്നത്. കുട്ടികളുടെയും മുതിർന്നവരുടെയും കലാ കായിക വാസനകൾക്ക് പ്രചോദനം നൽകുന്നതിനുവേണ്ടി യുക്മ നോർത്ത് ഈസ്റ്റ് റീജയണ മായി ചേർന്ന് സ്കോട്ട്‌ലൻഡിൽ ഉള്ള മുഴുവൻ കലാ കായിക പ്രേമികളെ യും ഉൾപ്പെടുത്തി യുക്മ റീജനൽ കലോത്സവം സംഘടിപ്പിക്കുന്നു . റീജണൽ തലങ്ങളിൽ വിജയികളാകുന്നവർക്‌ യുക്മ നാഷണൽ ഫെസ്റ്റിവലിൽ പങ്കെടുക്കുവാൻ അവസരം സൃഷ്ടിക്കുന്നു. സ്കോട്ട്‌ലൻഡിലെ കലാ കായിക പ്രതിഭകളെ നാഷണൽ ലെവലിലേക്ക് എത്തിക്കുക എന്ന് ഒരു മഹത്തായ വെല്ലുവിളി സ്കോട്ട്‌ലൻഡ് മലയാളി അസോസിയേഷൻ ഏറ്റെടുക്കുകയാണ്.
വളർന്നുവരുന്ന കുഞ്ഞുങ്ങളുടെ ഭാവി ജീവിതത്തിന്‌ മാർഗ്ഗ നിർദ്ദേശം നൽകുവാൻ കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.
ഡ്രൈവിംഗ് രംഗത്ത് സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി സേഫ്റ്റി അവയർനസ് പ്രോഗ്രാമും , വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് കളുടെയും ജീവിത പ്രാരാബ്ദങ്ങളുടെ യും വെളിച്ചത്തിൽ സ്കോട്ട്‌ലൻഡ് മലയാളി അസോസിയേഷൻ അംഗങ്ങൾ ആയിട്ടുള്ള എല്ലാ കുടുംബാംഗങ്ങൾക്കും മരണാനന്തര ചടങ്ങുകളുടെ പൂർണ ഉത്തരവാദിത്വവും സ്കോട്ട്‌ലൻഡ് മലയാളി അസോസിയേഷൻ ഏറ്റെടുക്കുന്നു.
സ്കോട്ട്‌ലൻഡ് മലയാളി അസോസിയേഷനിൽ പങ്കാളികളായി പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുവാൻ നമുക്കും ഒന്നുചേരാം ,ഒത്തുചേരാം, പുതിയ ഒരു നാളേക്കായി. ഏവർക്കും സ്കോട്ട്‌ലൻഡ് മലയാളി അസോസിയേഷൻ ഈസ്റ്റർ വിഷു ആശംസകൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more