1 GBP = 103.01
breaking news

ബിർമിംഹാമിലെ വുൾവർഹാംപ്ടണിൽ നടക്കുന്ന ഏട്ടാമത് ഇടുക്കി ജില്ലാ സംഗമത്തിന്റെ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായി.

ബിർമിംഹാമിലെ വുൾവർഹാംപ്ടണിൽ നടക്കുന്ന ഏട്ടാമത് ഇടുക്കി ജില്ലാ  സംഗമത്തിന്റെ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായി.

ഏട്ടാമത് ഇടുക്കിജില്ലാ സംഗമം കൂട്ടായ്മക്ക് ഇടുക്കിജില്ലയുടെ മുൻ മന്ത്രി ശ്രീ പി.ജെ ജോസഫ് MLA ഇടുക്കി ജില്ലാ സംഗമം കൂട്ടാായ്മക്ക് ആശംസകൾ നേർന്നു. നമ്മുടെ ഈ കൂട്ടായ്മ രാഷ്ടിയ ജാതിമത വിശ്വാസത്തിന് അതീതമായി എല്ലാ ഇടുക്കി ജില്ലാക്കാർ തമ്മിലുള്ള സ്നേഹ ബദ്ധത്തിനും, അന്യനാട്ടിൽ കഴിയുമ്പോഴും നമ്മുടെ ജില്ലയുടെ പാര്യമ്പ്യര്യവും, സ്നേഹവും കാത്തു പരിപോക്ഷിപ്പിക്കുന്നതിനുമുള്ള ഒരു നല്ല ഒരു ദിനമായി മാറട്ടെ എന്നും ആശംസിച്ചു. ജൻമനാടിന്റെ കൂറും സംസ്ക്കാരവും നിലനിർത്തി ഇടുക്കി ജില്ലക്കാർ തമ്മിലുള്ള സ്നേഹ ബന്ദ്ധം കൂട്ടി ഉറപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്ന ഇടുക്കി ജില്ലാ സംഗമത്തിന്റെ കുട്ടായ്മയ്ക്ക് പ്രത്യേക നന്ദിയും രേഖപ്പെടുത്തി…

ഇടുക്കി ജില്ലാക്കാരായ വ്യക്തികളിൽ നിന്നും വിദ്യാഭാസം, കല, സാമൂഹികം,ചാരിറ്റി തുടങ്ങിയ മേഘലകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളവരെ പ്രോൽസാഹിപ്പിക്കുന്നതിനായി ആദരിക്കുകയും ചെയ്യുന്നതാണ്. ഈ വർഷത്തെ സംഗമം മുൻ വർഷങ്ങളിലെപോലെ ഇടുക്കി ജില്ലാക്കാരുടെ ഒത്തുചേരലിനും, സൗഹ്യദം പുതുക്കുന്നതിനും, ഉപരിയായി ക്യാൻസർ രോഗികളുടെ പരിചരണത്തിനായി പ്രവർത്തിക്കുന്ന ക്യാൻസർ റിസർച്ച് യുകെയ്ക്ക് നമ്മളാൽ കഴിയുന്ന ഒരു തുക കണ്ടെത്തുവാനുള്ള ഒരു ശ്രമം കുടി നടത്തുന്നു.

യു കെയിലെ എറ്റവും വലിയ ചാരിറ്റി സ്ഥാപനമായ കൃൻസർ റിസേർച്ച്മായി ചേർന്ന് ക്യാൻസർ എന്ന മാരക രോഗത്താൽ കഷ്ടപ്പെടുന്ന നിരവധി രോഗികൾക്ക് ഒരു ചെറിയ സഹായം ചെയ്യാൻ കുടിയുള്ള ഒരവസരം കൂടിയാണ് ഈ സംഗമം.മെയ് മാസം 4 തീയതി ഇടുക്കി ജില്ലാ സംഗമത്തിന് പങ്കെടുക്കുവാൻ എത്തുന്നവർ, നിങ്ങൾ ഉപയോഗിക്കാതെ ഇരിക്കുന്ന മുതിർന്നവരുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ ചെറുതായതോ വലുതായതോ ആയ ഒരു ബാഗ് എത്തിക്കുക വഴി മുപ്പത് പൗണ്ട് നമ്മുക്ക് ക്യാൻസർ റിസേർച്ചിന് സംഭാവന കൊടുക്കുവാൻ സാധിക്കും.

ഒരിക്കൽ കൂടി എല്ലാ ഇടുക്കി ജില്ലാക്കാരെയും ഈ കൂട്ടായ്മയിൽലേക്ക് സ്നേഹത്തിന്റെ ഭാഷയിൽ ഹാദ്രവമായി ക്ഷണിക്കുന്നൂ.

സംഗമം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ അഡ്രസ്,
Woodcross Lane
Bliston ,
Wolverhampton.
BIRMINGHAM.
WV14 9BW.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more