1 GBP = 103.69
breaking news

വെനസ്വേലയില്‍ നിന്നും ആയിരക്കണക്കിന് പേർ കൊളംബിയ വഴി കുടിയേറ്റത്തിന് ശ്രമിക്കുന്നു

വെനസ്വേലയില്‍ നിന്നും ആയിരക്കണക്കിന് പേർ കൊളംബിയ വഴി കുടിയേറ്റത്തിന് ശ്രമിക്കുന്നു

വെനിസ്വേലയില്‍ നിന്നും ആയിരക്കണക്കിന് പേർ കൊളംബിയ വഴി കുടിയേറ്റത്തിന് ശ്രമിക്കുന്നു.കടുത്ത ദാരിദ്ര്യവും കുറ്റകൃത്യവും രാജ്യത്തിലെ സമ്പത്ത് വ്യവസ്ഥയെ പൂര്‍ണമായും തകര്‍ത്തിരിക്കുകയാണ്.കൊളംബിയയുടെ അതിര്‍ത്തി നഗരമായ കുക്കാറ്റയിലേക്കുള്ള പ്രധാന അതിര്‍ത്തി റോഡുകള്‍ വെനെസ്വേലയില്‍ തടഞ്ഞുവെച്ചിട്ടുണ്ട്.

ആയിരക്കണക്കിന് പേരാണ് ഇതു വഴി കടക്കാന്‍ ശ്രമിക്കുന്നത്.കടുത്ത ക്ഷാമമാണ് രാജ്യം നേരിടുന്നത്.കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊടിയ ദാരിദ്ര്യത്തില്‍ ആണ് ഉള്ളത്.കണക്കുകള്‍ അനുസരിച്ച് ലോകത്തിലെ ഏറ്റവും മോശം സനപത്ത് വ്യവസ്ഥയുള്ള രാജ്യമാണ് വെനിസ്വേല.

രാജ്യത്ത് നിലനിന്നിരുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയും പ്രസിഡന്റ് നിക്കോളാസ് മഡുറോക്കെതിരെ നിലനിന്ന പ്രതിഷേധവും രാജ്യത്തെ പൂര്‍ണമായും തകര്‍ത്തു. എണ്ണ വില ക്രമാതീതമായി ഉയര്‍ന്നത് രാജ്യത്തിനെ വ്യാപക പ്രതിഷേധത്തിലേക്കാണ് നയിച്ചത്.

തങ്ങള്‍ക്ക് ഉണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടുവെന്നാണ് ഇവര്‍ പറയുന്നത്. രാജ്യത്തിലെ കനത്ത ദാരിദ്ര്യം തങ്ങളെ പൂര്‍ണമായും തകര്‍ത്തിരിക്കുകയാണെന്നും ഇവര്‍ പറയുന്നു. രാജ്യത്തിലെ ദാരിദ്രവും തൊഴിലില്ലായ്മക്കുമെതിരെ അധികൃതര്‍ നിശബ്ദത പാലിക്കുകയാണ്. വരും ദിവസങ്ങളിലും പ്രതിസന്ധി തുടരുമെന്നാണ് വിവരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more