1 GBP = 104.02

ക്രൈസ്​റ്റ്​ ചർച്ച്​ ​ആക്രമണം; പ്രതിക്കെതി​െര 50 കൊലപാതകക്കേസുകൾ

ക്രൈസ്​റ്റ്​ ചർച്ച്​ ​ആക്രമണം; പ്രതിക്കെതി​െര 50 കൊലപാതകക്കേസുകൾ

ക്രൈസ്​റ്റ്​ ചർച്ച്​: ന്യൂസിലാൻറിലെ കൈസ്ര്​റ്റ്​ ചർച്ച്​ പള്ളിയിൽ ആക്രമണം നടത്തിയ പ്രതിക്കെതിരെ 50 െകാലപാതകക്കേസുകൾ ചുമത്തി. ആസ്​ട്രേലിയക്കാരനായ ബ്രെൻടൻ ടറാൻറാണ്​ കേസിലെ പ്രതി. ഇയാൾക്ക്​ എതിരെ നേരത്തെ ഒരു കൊലപാതകക്കുറ്റം മാത്രമായിരുന്നു ചുമത്തിയിരുന്നത്​. എന്നാൽ പിന്നീട്​ മാർച്ച്​ 15ലെ ആക്രമണത്തിലുണ്ടായ എല്ലാ മരണങ്ങളും പരിക്കുകളും ചേർത്ത്​ കേസുകളുടെ എണ്ണം വർധിപ്പിക്കുകയായിരുന്നു.

ആക്രമണക്കേസിലെ പ്രതിക്കെതിരെ 50 കൊലപാതക ക്കേസുകളും 39 വധശ്രമക്കേസുകളുമാണ്​ ചുമത്തിയത്​. വെള്ളിയാഴ്​ച കോടതിയിൽ ഹാജരാക്കു​േമ്പാൾ ഈ കേസുകൾ കൂടി പ്രതി നേിടേണ്ടിവരും. കൂടുതൽ കേസുകൾ പ്രതിക്കെതിരെ ചുമത്തുമെന്ന്​ പൊലീസ്​ അറിയിച്ചെങ്കിലും അവ വ്യക്​തമാക്കിയില്ല. ക്രൈസ്​റ്റ്​ ചർച്ചിൽ നടന്നത്​ ഭീകരാക്രമണ​മാ​െണന്ന്​ കോടതി വിധിക്കുന്നതിനനുസരിച്ച്​ കൂടുതൽ കുറ്റങ്ങൾ ചുമത്താൻ സാധ്യതയുണ്ട്​.

ഓക്​ലാൻറിലെ അതീവ സുരക്ഷയുള്ള ജയിലിൽ കഴിയുന്ന പ്രതിയെ വിഡിയോ കോൺ​ഫറൻസ്​ വഴിയാണ്​ കോടതിയിൽ ഹാജരാക്കുക. ടറാൻറിനായി കോടതി അനുവദിച്ച അഭിഭാഷകനെ ഇയാൾ നിരസിച്ചിരുന്നു. മാർച്ച്​ 16ന്​ കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു അത്​. താൻ സ്വയം വാദിക്കുമെന്ന്​ പറഞ്ഞായിരുന്നു അഭിഭാഷകനെ നിരസിച്ചത്​. വെള്ളിയാഴ്​ച നടക്കുന്ന വിചാരണക്കിടെ അപേക്ഷകളൊന്നും വെക്കേണ്ടതില്ലെന്ന്​ പറഞ്ഞ കോടതി പ്രതിയുടെ ചിത്രങ്ങളോ വിഡിയോകളോ​ എടുക്കുന്നതിൽ നിന്ന്​ മാധ്യമങ്ങളെ വിലക്കുകയും ചെയ്​തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more