1 GBP = 103.84
breaking news

പുതിമയേറിയ പ്രവർത്തനങ്ങൾ കൊണ്ട് യുകെയിലെങ്ങും ശ്രദ്ധ നേടിയ കവന്റി കേരളാ കമ്മ്യൂണിറ്റിയുടെ ഒരു വർഷത്തെ ഗംഭീര പ്രവർത്തനങ്ങൾക്ക് സമാപനം കുറിച്ച് കൊണ്ട് ചാരിറ്റി ലൈവ് ഗാനമേളയും, മാജിക്കും, മിമിക്സും ഒക്കെയായി കവൻറിക്കാരെ ത്രസ്സിപ്പിക്കാനൊരുങ്ങി സികെസി

പുതിമയേറിയ പ്രവർത്തനങ്ങൾ കൊണ്ട് യുകെയിലെങ്ങും ശ്രദ്ധ നേടിയ  കവന്റി കേരളാ കമ്മ്യൂണിറ്റിയുടെ ഒരു വർഷത്തെ ഗംഭീര പ്രവർത്തനങ്ങൾക്ക് സമാപനം കുറിച്ച് കൊണ്ട് ചാരിറ്റി ലൈവ് ഗാനമേളയും, മാജിക്കും, മിമിക്സും ഒക്കെയായി കവൻറിക്കാരെ ത്രസ്സിപ്പിക്കാനൊരുങ്ങി സികെസി

കഴിഞ്ഞ ഒരു വർഷ കാലത്തിനുള്ളിൽ ഗംഭീര പ്രവർത്തനങ്ങളിലൂടെ യുക്കെയിലെങ്ങും അറിയപ്പെടുന്ന ഒരു അസോസിയേഷനായി മാറിയ കവന്റി കേരളാ കമ്മ്യൂണിറ്റി ചരിത്രത്തിൽ ആദ്യമായി നിസാരി ഒർക്കസ്ട്രാ ലണ്ടൻ നയിക്കുന്ന ചാരിറ്റി ലൈവ് ഗാനമേളയും, മിച്ചിക്ക്സും, കുട്ടികൾക്കായി പ്രത്യേഗം ഒരുക്കിയിരിക്കുനതും, യുക്കെയിലെങ്ങും അറിയപ്പെടുന്നതും, പ്രശസ്ത മജീഷ്യൻ ശ്രീ മുതുകാടിന്റെ ശിഷ്യനുമായ ശ്രീ ബിനോയുടെ മാജിക്ക് ഷോയും ഒക്കെയായി ഒരു ഫാമിലി ഫെസ്റ്റിവർ ആണ് തയ്യാറാക്കിയിരിക്കുന്നത്.

കവന്റിയിലെ തിരക്കിട്ട ജീവിതത്തിൽ എല്ലാം മറന്ന് കുടുംബവും കുട്ടികളുമായി ഏതാനം മണിക്കൂർ എല്ലാവരോടും ഒപ്പം ആടാനും, പാടാനും, സല്ലപിക്കാനുമായി സികെസി ഈ വരുന്ന ശനിയാഴ്ച (6/4/19) ഒരു DJ നൈറ്റ് തന്നെയാണ് കാണികൾക്കായി ഒരുക്കിയിരിക്കുന്നത്.
ഇതിന്റെ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായെന്ന് സികെസി സെക്രട്ടറി ഷിൻസൺ മാത്യൂ അറിയിച്ചു.

കഴിഞ്ഞ ഒരു വർഷക്കാലത്തെ ഗംഭീര പ്രവർത്തനങ്ങളിൽ ഒന്നായി പ്രവർത്തിച്ച എല്ലാ മെമ്പേഴ്സിനോടും നന്ദി പറയുന്നതിനും, എല്ലാ പ്രവർത്തനങ്ങളുടെയും സമാപനമായി ആഘോഷിക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി സി കെ സി പ്രസിഡന്റ് ശ്രീ ജോർജ്കുട്ടി വടക്കേകുറ്റ് അറിയിച്ചു.

ക്രിത്യം അഞ്ച് മണിക്ക് തന്നെ പരുപാടികൾ വാൽസ്ഗ്രേവ് സോഷ്യൽ ക്ളബിൽ തുടങ്ങി പത്ത് മണിയോടെ സമാപിക്കത്തക്ക രീതിയിലുള്ള ഒരുക്കങ്ങളാണ് ചെയ്തിട്ടുള്ളതെന്ന് സികെസി ട്രഷറർ തോമസ്കുട്ടി മണിയങ്ങാട്ട് അറിയിച്ചു.

കവന്റിയിൽ അറിയപ്പെടുന്ന ജേക്കബ്സ് റെസ്റ്റൊറിന്റെ സ്വാദിഷ്ടമായ ഭക്ഷണവും,
കുട്ടികളും, മാതാപിതാക്കളും ഒരു പോലെ കുടുംബ സമേതം ആസ്വതിക്കത്തക്ക രീതിയിലുള്ള ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളത് എന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more