1 GBP = 104.02

അല്‍പം നാരങ്ങയും പഞ്ചസാരയുമുണ്ടെങ്കില്‍ കൈവിരലുകള്‍ മനോഹരമാക്കാം

അല്‍പം നാരങ്ങയും പഞ്ചസാരയുമുണ്ടെങ്കില്‍ കൈവിരലുകള്‍ മനോഹരമാക്കാം

ഭംഗിയുള്ള കൈവിരലുകള്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ അതിന് വേണ്ടി സമയം ചെലവഴിക്കാന്‍ പലര്‍ക്കും മടിയാണ്. കുറച്ചു സമയം ഇതിനായി മാറ്റി വച്ചാല്‍ നമ്മുടെ കൈവിരലുകളും മനോഹരമാകും. അതിന് അടുക്കളയിലേക്ക് ഒന്നു നോക്കിയാല്‍ മതി. ചെലവ് കുറഞ്ഞ മാര്‍ഗങ്ങളിലൂടെ വിരലുകള്‍ സുന്ദരമാക്കാം.

നാരങ്ങയും പഞ്ചസാരയും മിക്സ് ചെയ്ത സ്ക്രബ്ബ് ഉപയോഗിക്കുന്നത് കൈവിരലുകളിലെ കറുപ്പിന് പരിഹാരമാണ്. ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ അല്‍പം നാരങ്ങാ നീരും പഞ്ചസാരയും ചേര്‍ത്ത് മിക്സ് ചെയ്യുക. ഇത് കയ്യിലെ വിരലുകളില്‍ മസ്സാജ് ചെയ്യുക. 10 മിനിട്ട് ഇത്തരത്തില്‍ ചെയ്ത് കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ കഴുകുക.

പഞ്ചസാരയും ഒലീവ് ഓയിലും ഇത്തരത്തില്‍ കൈവിരലിലെ കറുപ്പകറ്റുന്ന ഒന്നാണ്. പഞ്ചസാര ഒലീവ് ഓയിലില്‍ മിക്സ് ചെയ്ത് കൈവിരലിലും നഖത്തിലും തേച്ച പിടിപ്പിക്കു. ആഴ്ചയില്‍ മൂന്ന് തവണ ഇത്തരത്തില്‍ ചെയ്യുക.

വെളിച്ചെണ്ണ കൊണ്ട് മോയ്സ്ചുറൈസ് ചെയ്യുകയാണ് മറ്റൊന്ന്. വിരലില്‍ കറുത്ത പാടുള്ള സ്ഥലങ്ങളില്‍ വെളിച്ചെണ്ണ കൊണ്ട് മോയ്സ്ചുറൈസ് ചെയ്യാം. പാല്‍പ്പാടയും മഞ്ഞള്‍പ്പൊടിയും മറ്റൊരു സൗന്ദര്യസംരക്ഷണ കൂട്ടാണ്. അതിനോടൊപ്പം അല്‍പം ബദാം ഓയില്‍ കൂടി ചേര്‍ത്താല്‍ ഗുണം ഇരട്ടിയാവും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more