1 GBP = 104.27
breaking news

വട്ടായിലച്ചൻ നയിക്കുന്ന മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് “എഫാത്താ ഫാമിലി കോൺഫറൻസ്“ ഡിസംബർ 12 മുതൽ യുകെയിൽ ഡെർബിഷെയറിൽ

വട്ടായിലച്ചൻ നയിക്കുന്ന മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് “എഫാത്താ ഫാമിലി കോൺഫറൻസ്“ ഡിസംബർ 12 മുതൽ യുകെയിൽ ഡെർബിഷെയറിൽ

ബർമിങ്ഹാം: ലോക പ്രശസ്ത വചന പ്രഘോഷകൻ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ,റവ.ഫാ.സോജി ഓലിക്കൽ എന്നിവർ നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് ” എഫാത്ത ഫാമിലി കോൺഫറൻസ് ” 2019 ഡിസംബർ 12 വ്യാഴം മുതൽ 15 ഞായർ വരെ യുകെ യിൽ ഡെർബിഷെയറിൽ നടക്കും.

ഫാ.ഷൈജു നടുവത്താനിയിൽ, അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് ഇന്റർനാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യൻ , യുകെ കോ ഓർഡിനേറ്റർ ബ്രദർ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ധ്യാനത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു.

യേശുനാമത്തിൽ ദൈവ മഹത്വത്തിനായി ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു.

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ താഴെ കാണുന്ന വെബ്‌സൈറ്റിൽ നേരിട്ട് സീറ്റുകൾ ബുക്ക്ചെയ്യാവുന്നതാണ്.

www.afcmuk.org

അഡ്രസ്സ് ;
THE HAYES ,
SWANWICK
DERBYSHIRE
DE55 1AU

കൂടുതൽ വിവരങ്ങൾക്ക്

അനീഷ് തോമസ് – 07760254700

ബാബു ജോസഫ് – 07702061948

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more