1 GBP = 103.12

കലാസാംസ്കാരിക രംഗത്ത് നൽകിയ സംഭാവനകളെ മാനിച്ചു ലണ്ടൻ മലയാള സാഹിത്യവേദി നൽകുന്ന പുരസ്‌കാരങ്ങൾ വക്കം ജി. സുരേഷ്കുമാറിനും ബീനാ പുഷ്കാസിനും

കലാസാംസ്കാരിക രംഗത്ത് നൽകിയ സംഭാവനകളെ മാനിച്ചു ലണ്ടൻ മലയാള സാഹിത്യവേദി നൽകുന്ന പുരസ്‌കാരങ്ങൾ വക്കം ജി. സുരേഷ്കുമാറിനും ബീനാ പുഷ്കാസിനും
റെജി നന്തിക്കാട്ട്
യുകെയിലെ കലാസാംസ്കാരിക രംഗത്ത് നൽകിയ സംഭാവനകളെ മാനിച്ചു നൽകുന്ന പുരസ്‌കാരത്തിന് അർഹനായ വക്കം ജി. സുരേഷ്‌കുമാർ ( തമ്പി ) ലണ്ടനിൽ മാത്രമല്ല യുകെയിൽ മലയാളികളുടെ ഇടയിൽ വളരെ സ്വീകാര്യനായ കലാകാരനും സാമൂഹ്യ പ്രവർത്തകനുമാണ്.
1979 യുകെയിൽ എത്തിയ സുരേഷ്‌കുമാർ സാംസ്‌കാരിക രംഗത്ത് പെട്ടെന്ന് തറിട്ടയ ന്നെ സജീവമായി ഇടപെടുവാൻ തുടങ്ങി. ഗായകൻ എന്ന നിലയിൽ ലഭിക്കുന്ന വേദികളിൽ പാടിത്തുടങ്ങിയ അദ്ദേഹം എം. എ. യു. കെ യുടെ നാടകവേദി ദൃശ്യകല അവതരിപ്പിച്ച നാടകങ്ങളിൽ സ്ഥിരമായി അഭിനയിക്കുവാൻ തുടങ്ങി. അതോടൊപ്പം തന്നെ തമിഴ്, മലയാളം, ഹിന്ദി ഭജനകൾ നടത്തിയത് ഇതര ഭാഷക്കാരുടെ ഇടയിൽ സുപ്രസിദ്ധനാക്കി. ആ കാലങ്ങളിൽ ഈസ്റ്റ് ഹാമിൽ നടന്ന എല്ലാ സ്റ്റേജ് ഷോകളുടെയും വിജയത്തിന്റെയും പിന്നിൽ സുരേഷ്‌കുമാറിന്റെ സംഘടക മികവും ഉണ്ടായിരുന്നു. ആ കാലത്ത് പ്രേം നസീർ, യേശുദാസ്, മോഹൻ ലാൽ, മമ്മൂട്ടി തുടങ്ങിയ പ്രശക്തരായ കലാകാരന്മാരുമായി ഇടപെടുവാൻ ഇടയായി. ശ്രീ നാരായണ ഗുരു മിഷൻ പ്രവർത്തങ്ങളിലും സജീവമായി ഇടപെടുന്നതോടൊപ്പം മറ്റു
സാമൂഹ്യ പ്രവർത്തനങ്ങളും ചെയ്യുവാൻ സമയം കണ്ടെത്തുന്നു. ഇപ്പോൾ ശ്രീ നാരായണ ഗുരു മിഷന്റെ സോഷ്യൽ സർവീസ് ആൻഡ് ആർട്സ് സെക്രട്ടറിയും ട്രാൻസ്‌പോർട്ട് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയന്റെ റിട്ടയർമെന്റ് വിഭാഗത്തിന്റെ മാനർപാർക്ക് ബ്രാഞ്ച് ചെയർമാനായും പ്രവർത്തിക്കുന്നു.
മറ്റൊരു അവാർഡ് ജേതാവായ ബീനാ പുഷ്‌കാസിന്റെയും കലാപ്രവർത്തനങ്ങളുടെ തട്ടകം ശ്രീ നാരയണ ഗുരു മിഷനും എം. എ. യു. കെയുമാണ്. തിരുവാതിര, ഒപ്പന തുടങ്ങിയ നൃത്തരൂപങ്ങളിൽ പ്രാവീണ്യം നേടിയിട്ടുള്ള ബീന പുഷ്കാസ് നല്ലൊരു അഭിനേത്രിയുമാണ്.
ഒരു മലയാള സിനിമയിലും അഭിനയിച്ചിട്ടുള്ള ബീന ഇപ്പോൾ ശ്രീ നാരായണ ഗുരു മിഷന്റെ നേതൃത്വത്തിൽ അരങ്ങളിലെത്തുന്ന നാടകത്തിലും അഭിനയിക്കുന്നു. 1986 ൽ യുകെയിൽ എത്തിയ ബീന ആദ്യം സൗത്താളിലും കഴിഞ്ഞ 20 വർഷമായി ഈസ്റ്റ് ഹാമിലും താമസിച്ചു തന്റെ കലാ സാംസ്കാരിക പ്രവർത്തനങ്ങൾ തുടരുന്നു. പുതിയ തലമുറയിൽ കുട്ടികളായിരിക്കുമ്പോൾ ഡാൻസിലും മറ്റും താൽപ്പര്യം കാണിക്കുമെങ്കിലും കൗമാരത്തിലേക്ക് കടക്കുമ്പോൾ കലാരംഗത്ത് നിന്ന് അകന്നു പോകുന്ന കാഴ്ചയാണ് കാണുന്നത്. അവർക്കിടയിൽ
വേറിട്ട മാതൃകയാണ് ബീന പുഷ്കാസ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more