1 GBP = 104.06

സേവനം യുകെയുടെ നാലാമത് വാർഷികാഘോഷവും ഗുരുദേവകുടുംബ സംഗമവും മേയ് 5ന് എയ്‌സ്ബറിയില്‍ വച്ച് ; സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും

സേവനം യുകെയുടെ നാലാമത് വാർഷികാഘോഷവും ഗുരുദേവകുടുംബ സംഗമവും മേയ് 5ന് എയ്‌സ്ബറിയില്‍ വച്ച് ; സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും
സേവനം യുകെ എന്ന പേര് അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ ലോക മലയാളികള്‍ക്ക് മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളാണ് ഇതുവരെ ‘ സേവനം യുകെ’ കാഴ്ചവയ്ക്കുന്നത്. ജാതി മത ഭേദമേന്യ സമൂഹം മുന്നോട്ട് പോകണമെന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിച്ച് ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങളെ പിന്തുടരുകയും യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണിയ പ്രസ്ഥാനമായി മാറുകയും ചെയ്ത സേവനം വസേവനം യുകെയുടെ നാലാമത് വാർഷികാഘോഷവും ഗുരുദേവകുടുംബ സംഗമവുംവരുകയാണ് മേയ് 5 ന് എയ്‌സ്ബറിയില്‍ വച്ചാണ് ആഘോഷം.
ഈ നാളുവരെയുള്ള സേവനം യുകെയുടെ മികച്ച പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം ഓരോ കുടുംബാംഗങ്ങളുടെയും പങ്കാളിത്തവും പിന്തുണയുമാണ്. അതിനാല്‍ തന്നെ നാലു വര്‍ഷം തികയുന്ന ഈ വേളയില്‍ എല്ലാ കുടുംബവും എത്തി ആഘോഷത്തിന്റെ ഭാഗമാകണം. ഒരു മനസോടെ ഒരേ ഉശിരോടെ മുന്നോട്ട് പോയതിനാല്‍ തന്നെയാണ് കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് അഭിമാനാര്‍ഹമായ കാര്യങ്ങള്‍ ചെയ്യാനായത്. ഇനിയും ഒട്ടേറെ മുന്നേറാനുണ്ട്. അതിനായി നമുക്ക് കൈകോര്‍ക്കാം. ഏവരുടെയും പിന്തുണ വേണമെന്ന് സേവനംയുകെ ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു.
മെയ് 5 ലെ പരിപാടിയുടെ വിജയത്തിനായി ഷാജി മുണ്ടി തൊട്ടിൽനേതൃത്വത്തിൽ 51 അംഗസ്വാഗതസംഘം നിലവിൽ വന്നുസേവനം യുകെയുടെ വാർഷികത്തോട് അനുബന്ധിച്ച് ഗുരുദേവ സംഗമത്തിൽ യുകെയിലെ മുഴുവൻ ശ്രീനാരായണ വിശ്വാസികളെയും ഒരുമിച്ച് എത്തിക്കുക എന്നത് ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത് എന്ന് ഷാജി മുണ്ടി തൊട്ടിയിൽ പറഞ്ഞു
വാർത്ത: ടി .വി

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more