1 GBP = 103.12

വിശ്വാസികളെ മോതിരത്തിൽ ചുംബിക്കാൻ അനുവദിക്കാതെ മാർപ്പാപ്പ

വിശ്വാസികളെ മോതിരത്തിൽ ചുംബിക്കാൻ അനുവദിക്കാതെ മാർപ്പാപ്പ

റോം: വിശ്വാസകളെ തന്‍റെ മോതിരത്തില്‍ ചുംബിക്കാന്‍ അനുവദിക്കാതെ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ലൊറേറ്റയിലെ ദേവാലയത്തില്‍ എത്തിയ മാര്‍പ്പാപ്പ വിശ്വാസികള്‍ മോതിരം മുത്താന്‍ എത്തുമ്പോള്‍ കെെമാറ്റുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്.

ഇതോടെ മാര്‍പ്പാപ്പയുടെ പ്രവര്‍ത്തി ഏറെ വിവാദങ്ങള്‍ക്കും വഴി തുറന്നിട്ടുണ്ട്. യാഥാസ്ഥിക വിശ്വാസങ്ങളെക്കാള്‍ പുരോഗമനപരമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ മോതിരത്തില്‍ ചുംബിക്കുന്നതില്‍ നിന്ന് വിശ്വാസികളെ തടഞ്ഞതെന്നാണ് പലരും ഈ വിഷയത്തില്‍ അഭിപ്രായം പറയുന്നത്.

മാര്‍പ്പാപ്പയുടെ മോതിരം വിശ്വാസത്തിന്‍റെ ഭാഗമാണെന്നും അത് ചുംബിക്കാന്‍ അനുവദിക്കേണ്ടതാണെന്നുമാണ് പാരമ്പര്യ ക്രെെസ്തവര്‍ വാദിക്കുന്നത്. ഏറെ അസ്വസ്ഥത ഉണ്ടാക്കുന്നതെന്നാണ് ഈ വീഡിയോ എന്നാണ് പോപ്പിനെ പലപ്പോഴും വിമര്‍ശിക്കുന്ന ‘ലൈഫൈസ്റ്റ് ന്യൂസ്’ എന്ന യാഥാസ്ഥിക ക്രൈസ്തവ വെബ്‌സൈറ്റ് വിശേഷിപ്പിച്ചത്.

എന്നാല്‍, ഇക്കാര്യങ്ങള്‍ വലിയ ചര്‍ച്ചയാക്കേണ്ടതില്ലെന്നാണ് പോപ്പിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സാഹചര്യങ്ങള്‍ അനുസരിച്ചാണ് മാര്‍പ്പാപ്പ അങ്ങനെ ചെയ്യുന്നതെന്നും അതല്ലാതെ മറ്റൊരു കാര്യവും ഇതിന് പിന്നിലില്ലെന്നുമാണ് അവര്‍ പറയുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more