1 GBP = 103.12

യുക്മ മുൻ ദേശീയ ഭാരവാഹിയും ലിവർപൂൾ മലയാളി അസ്സോസിയേഷൻ പ്രതിനിധിയുമായ മാത്യു അലക്‌സാണ്ടറുടെ മാതാവ് മരണമടഞ്ഞു

യുക്മ മുൻ ദേശീയ ഭാരവാഹിയും ലിവർപൂൾ മലയാളി അസ്സോസിയേഷൻ പ്രതിനിധിയുമായ മാത്യു അലക്‌സാണ്ടറുടെ മാതാവ് മരണമടഞ്ഞു

 

 യുക്മയുടെ ആദ്യത്തെ കമ്മിറ്റിയിൽ ജോയിന്റ് സെക്രട്ടറിയും  ലിവർപൂൾ മലയാളി അസോസിയേഷനിൽ നിന്നുമുള്ള യുക്മ പ്രതിനിധിയുമായ മാത്യു അലക്സാണ്ടറുടെ മാതാവ് ഞാവള്ളിൽ ആണ്ടുകുന്നേൽ പരേതനായ കുര്യൻ ചാണ്ടിയുടെ (കുട്ടൻ ചേട്ടൻ) ഭാര്യ സിസിലിയാമ്മ ചാണ്ടി (87) ഇന്ന് രാവിലെ 6 മണിക്ക് നാട്ടിൽ നിര്യാതയായി. പരേത ചക്കാംപുഴ കട്ടക്കയം കുടുംബാംഗം ആണ്. മക്കൾ സിറിയക് ചാണ്ടി (പരേതൻ ), എബ്രഹാം അലക്സാണ്ടർ (UK), മേഴ്‌സി വിൻസെന്റ് (കാപ്പാട് കൊട്ടാരം, കാഞ്ഞിരപ്പള്ളി), ലൈസമ്മ തോമസ് (പാലാ പുരയിടത്തിൽ),  അലക്സാണ്ടർ (പാലാ),  ജോസഫ് അലക്സാണ്ടർ (പാലാ),  ഷീന തിയ്യാട്ടുശേരിയിൽ (UK),  മാത്യു അലക്സാണ്ടർ (UK), ബീന മനോജ് ഇടമന (കാനഡ).
മൃതസംസ്കാരം വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് പരേതയുടെ സ്വഭവനത്തിൽ നിന്നും ആരംഭിക്കുന്നതും തുടർന്ന് അന്ത്യാളം സെന്റ്. മാത്യൂസ് ദേവാലയത്തിലെ കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതുമാണ്.
മാത്യു അലക്സാണ്ടറിന്റെ മാതാവിന്റെ നിര്യാണത്തിൽ യുക്മ നാഷണൽ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് ജാക്സൺ, നാഷണൽ കമ്മിറ്റിയംഗം കുര്യൻ ജോർജ് എന്നിവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ നിര്യാണത്തിൽ ദു:ഖാർത്തരായ കുടുംബാംഗങ്ങളുടെ വേദനയിൽ  യുക്മ ന്യൂസ്  ടീമും പങ്ക് ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more