1 GBP = 103.69
breaking news

തെ​ര​ഞ്ഞെ​ടു​പ്പി​ലെ റ​ഷ്യ​ൻ ബ​ന്ധം; ട്രം​പി​നെ​തി​രെ തെ​ളി​വി​ല്ലെ​ന്ന്​ ക​മീ​ഷ​ൻ

തെ​ര​ഞ്ഞെ​ടു​പ്പി​ലെ റ​ഷ്യ​ൻ ബ​ന്ധം; ട്രം​പി​നെ​തി​രെ തെ​ളി​വി​ല്ലെ​ന്ന്​ ക​മീ​ഷ​ൻ

വാ​ഷി​ങ്​​ട​ൺ: 2016ലെ ​പ്ര​സി​ഡ​ൻ​റ്​ ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ പ്ര​ചാ​ര​ണ​ത്തി​ൽ റ​ഷ്യ​യു​മാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തി​ന്​ തെ​ളി​വി​ല്ലെ​ന്ന്​ സ്​​പെ​ഷ​ൽ കോ​ൺ​സ​ൽ റോ​ബ​ർ​ട്ട്​ മ്യൂ​ള​റി​​െൻറ റി​പ്പോ​ർ​ട്ട്. ട്രം​പ്​ കു​റ്റ​കൃ​ത്യം ചെ​യ്​​ത​താ​യി പ​റ​യു​ന്നി​ല്ലെ​ങ്കി​ലും നി​യ​മ​വ്യ​വ​സ്​​ഥ​ക്ക്​ ത​ട​സ്സ​മു​ണ്ടാ​ക്കി​യോ എ​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ പൂ​ർ​ണ​മാ​യി കു​റ്റ​മു​ക്ത​നാ​ക്കു​ന്നു​മി​ല്ല. ര​ണ്ടു വ​ർ​ഷ​ത്തോ​ളം നീ​ണ്ട അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ മ്യൂ​ള​ർ അ​റ്റോ​ണി ജ​ന​റ​ൽ  വി​ല്യം ബാ​റി​ന്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ച​ത്.

മ്യൂ​ള​റു​ടെ റി​പ്പോ​ർ​ട്ട്​ പ​രി​ശോ​ധി​ച്ച ബാ​ർ ആ​ണ്​ പ്ര​സ​ക്ത ഭാ​ഗ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. എ​ന്നാ​ൽ, ‘ത​ന്നെ സ​മ്പൂ​ർ​ണ​മാ​യി കു​റ്റ​മു​ക്ത​നാ​ക്കി’​യെ​ന്ന്​ ട്രം​പ്​ പ്ര​തി​ക​രി​ച്ചു.  റി​പ്പോ​ർ​ട്ട്​ പൂ​ർ​ണ​മാ​യും പു​റ​ത്തു​വി​ട​ണ​മെ​ന്ന്​ പ്ര​തി​പ​ക്ഷ​മാ​യ ഡെ​മോ​ക്രാ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ശേ​ഷം ട്രം​പി​​ന്​ നേ​രി​ടേ​ണ്ടി വ​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​ക​ളി​ലൊ​ന്നി​നാ​ണ്​ ഇ​തോ​ടെ താ​ൽ​ക്കാ​ലി​ക അ​ന്ത്യ​മാ​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​ൽ ട്രം​പി​​െൻറ സം​ഘാം​ഗ​ങ്ങ​ൾ റ​ഷ്യ​ൻ സ​ർ​ക്കാ​റു​മാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തി​നോ സ​ഹ​ക​രി​ച്ച​തി​നോ തെ​ളി​വി​ല്ലെ​ന്നാ​ണ്​ മ്യൂ​ള​ർ റി​പ്പോ​ർ​ട്ടി​ലെ വി​ല​യി​രു​ത്ത​ൽ. അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​ർ​ദേ​ശ​ങ്ങ​ളോ ശി​പാ​ർ​ശ​ക​ളോ മ്യൂ​ള​ർ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ്​ സൂ​ച​ന.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more