1 GBP = 103.12

സ്കോട്ട്ലൻഡ് മലയാളി സമൂഹത്തിൽ ‘വൈറലായി’ യുണൈറ്റഡ് സ്കോട്ട്ലൻഡ് മലയാളി അസോസിയേഷന്റെ (യുസ്‌മ) പ്രഥമ കലാമേള

സ്കോട്ട്ലൻഡ് മലയാളി സമൂഹത്തിൽ ‘വൈറലായി’ യുണൈറ്റഡ് സ്കോട്ട്ലൻഡ് മലയാളി അസോസിയേഷന്റെ (യുസ്‌മ) പ്രഥമ കലാമേള
ജിമ്മി ജോസഫ്
യുണൈറ്റഡ് സ്കോട്ലാൻഡ് മലയാളി അസോസിയേഷന്റെ നേത്രത്വത്തിൽ
മാർച്ച് 23 ശനിയാഴ്ചലിവിംഗ് സ്റ്റണിലുള്ള ഇൻവെറാൾ മോണ്ട് കമ്യൂണിറ്റി ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ
നടത്തപ്പെട്ട ഒന്നാമത് കലാമേള ബഹുജന പങ്കാളിത്തം കൊണ്ടും, സംഘടനാപാടവം കൊണ്ടും, നീതിനിഷ്ടമായ വിധി നിർണ്ണയം കൊണ്ടും, സമയനിഷ്ടതയിലും ,അവതരണംകൊണ്ടും,സർവ്വോപരി മത്സരാർത്ഥികളുടെ മികവാർന്ന കലാ പ്രകടനങ്ങൾക്കൊണ്ടും യുസ്മാ കലാമേള 2019 സമൂഹമധ്യത്തിൽ വേറിട്ടൊരനുഭവമായി മാറി.
മാർച്ച് 23 ശനിയാഴ്ച്ച രാവിലെ 11 മണിമുതൽ മത്സരത്തിനൊരുക്കമായ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കി രജിസ്ട്രേഷൻ, ചെസ്റ്റ് നമ്പർ വിതരണങ്ങൾ നടത്തി.തുടർന്ന് നടത്തപ്പെട്ട പ്രൗഡഗംഭീരമായ ഉത്ഘാടന സമ്മേളനത്തിൽ യുസ്മ ജനറൽ സെക്രട്ടറി അനിൽ തോമസ് ഏവരെയും സ്വാഗതം ചെയ്തു.കലാമേള കോർഡിനേറ്റർമാരായ റീന സജി, ഷിബു സേവ്യർ, ജെയിംസ് മാത്യു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.സംഘടനാ ഭാരവാഹികൾ നിലവിളക്കു കൊളുത്തി ഒന്നാമത് യുസ്മ കലാമേള ഊപചാരികമായി ഉത്ഘാടനം ചെയ്തു തുടർന്ന് 2 സ്റേറജുകളിലായി സബ് ജൂണിയർ, ജൂണിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി സിംഗിൾ ഡാൻസ്, സിംഗിൾ സോംഗ്, ഉപകരണസംഗീതം, ഗ്രൂപ്പ് ഡാൻസ്, ഗ്രൂപ്പ് സോംഗ് ,സ്കിറ്റ് എന്നീ വിഭാഗങ്ങളിലുള്ള മത്സരങ്ങൾ അരങ്ങേറി.
അത്യന്തം മികവുറ്റതും, മിഴിവാർന്നതുമായ കലാപ്രകടനങ്ങൾ ആണ് മത്സരാർത്ഥികൾ കാഴ്ചവെച്ചത്.ഏറ്റവും മത്സര പ്രിയ ഐറ്റം ആയി മാറിയത് 10 ലധികം മത്സരാർത്ഥികൾ പങ്കെടുത്ത സിംഗിൾ സോംഗ് മത്സരങ്ങൾ ആയിരുന്നു .
കണ്ണഞ്ചിപ്പിക്കുന്ന മാസ്മരിക പ്രകടനങ്ങളായിരുന്നു ഡാൻസ് ഫ്ലോറിൽ അരങ്ങേറിയത്.
കീ ബോർഡ്, ഗിത്താർ വിഭാഗം ഉപകരണസംഗീത മത്സരത്തിൽ 15 ഓളം കലാപ്രതിഭകൾ മാറ്റുരച്ചു.
സ്കോട് ലാൻഡിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും, എഡിൻബർഗ്ഗ്, ഗ്ലാസ് ഗോ, കിർക്കാൾഡി, ഫാൽകിർക്ക്, സ്റ്റെർലിംഗ് ,ലിവിംഗ് സ്റ്റൺ മുതലായ പ്രദേശങ്ങളിൽ നിന്നും അസോസിയേഷനുകളെ പ്രതിനിധീകരിച്ചും ,വ്യക്തിഗത അടിസ്ഥാനത്തിലുമായി 75 ലധികം കലാപ്രതിഭകൾ മാറ്റുരച്ച അവിസ്മരണീയമായ മുഹൂർത്തത്തിനാണ് ലിവിംഗ് സ്റ്റൺ ഇൻവെറാൾ മോഡ് ഹൈസ്കൂൾ കമ്യൂണിറ്റി ഹാൾ സാക്ഷ്യം വഹിച്ചത്.
മത്സരാർത്ഥികൾക്കും, അനുവാചകർക്കും, വിധികർത്താക്കൾക്കുമായി പാചക നൈപുണ്യതയിൽ പ്രശസ്തനായ രാജു ക്ലൈഡ് ബാങ്ക് നടത്തിയ ഫുഡ് സ്റ്റാളും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
മത്സരത്തിൽ വിജയികളായ എല്ലാവർക്കും ട്രോഫിയും, സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
സ്കോകോട്ലാൻഡിലെ മലയാളി സമൂഹത്തിന്റെ വളർച്ചയുടെ നാൾവഴികളിൽ മറ്റൊരു തിലകക്കുറി ചാർത്തി കൊണ്ട്, സ്കോട്ലാൻഡ് മലയാളീ കുടിയേറ്റ ചരിത്രത്തിൽ ഇദംപ്രഥമായി നടത്തപ്പെട്ട കലാമേള ഇന്നേവരെ സ്കോട് ലാൻഡ് മലയാളികൾക്ക് പരിചിതമല്ലാത്ത കലോത്സവ മാമാങ്കത്തിന്റെ ,പുതുവസന്ത, വർണ്ണ, വിസ്മയ കാഴ്ചകൾ വാരി വിതറി.
പരാതികൾക്കിടം നല്കാതെയുള്ള വിധി നിർണ്ണയവും, സംഘടനാ പ്രവർത്തകരുടെ തോളോടുതോൾ ചേർന്ന പ്രവർത്തനവും, മത്സരാർത്ഥികളുടെ മികവും, കാണികളുടെ നിർലോഭമായ പ്രോത്സാഹനവും കൂടി ചേർന്നപ്പോൾ
ഒന്നാമത് യുസ്മാ കലാമേള
സ്കോട്ലാൻഡ് മലയാളി കുടിയേറ്റ ചരിത്ര താളുകളിൽ രജതരേഖ വിരചിച്ചു.
യുസ് മാ കലാമേള കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ
വരും വർഷങ്ങളിലെ യുസ്മയുടെ പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമാകൻ സന്നദ്ധത പ്രകടിപ്പിച്ച് യുകെ സമുഹത്തിന്റെ വിവിധ ശ്രേണികളിലുള്ളവർ മുന്നോട്ട് വരുന്നത് ഞങ്ങളുടെ ഇനിയുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗവും ഊർജ്ജവും പകരും എന്നതിൽ സംശയമില്ല.
യുസ്മാ കലാമേളയുടെ വിജയത്തിനു ശേഷം സെപ്തംബറിൽ യുസ്മാ കായികമേള നടത്താനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞതായും സംഘാടകർ അറിയിച്ചു.
കലാമേള 2019 ന്റെ വിജയത്തിനായി പ്രവർത്തിച്ച ഏവർക്കും സംഘടനാ ട്രഷറർ ഡോ.രാജ് മോഹൻ നന്ദി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more