1 GBP = 103.12

പുതിയ വര്‍ക്ക് ഔട്ട് സ്റ്റില്ലുകള്‍ പുറത്തുവിട്ട് ലാലേട്ടന്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍

പുതിയ വര്‍ക്ക് ഔട്ട് സ്റ്റില്ലുകള്‍ പുറത്തുവിട്ട് ലാലേട്ടന്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍

മോഹന്‍ലാല്‍ എന്ന നടന്‍ ഓരോ കഥാപാത്രങ്ങള്‍ക്കായി ചെയ്യുന്ന മേക്ക് ഓവറുകള്‍ കണ്ട് മലയാളി പ്രേക്ഷകര്‍ അമ്പരന്നു നിന്നിട്ടുണ്ട്. വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയനില്‍ യുവാവായും മധ്യവയസ്കനായും പ്രത്യക്ഷപ്പെട്ട മോഹന്‍ലാല്‍ ശരീരഭാഷ വര്‍ക്കൌട്ടിലൂടെ മാറ്റിയത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. മോഹന്‍ലാലിന്‍റെ മെയ്‍വഴക്കം വീണ്ടും ആരാധകരെ ഞെട്ടിക്കുകയാണ്. പുതിയ വര്‍ക്ക് ഔട്ട് സ്റ്റില്ലുകള്‍ പുറത്തുവിട്ട് ലാലേട്ടന്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.

ട്രെയിനറുമൊത്ത് നില്‍ക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ ഫെയിസ്ബുക്കിലുടെ പങ്കുവെച്ചത്. ഈ പ്രായത്തിലും ഇത്രയും ഫ്ളക്സിബിലിറ്റി, അത് ലാലേട്ടനെ കഴിഞ്ഞേ മറ്റാര്‍ക്കും ഉള്ളുവെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. മോഹന്‍ലാല്‍ കാണിക്കുന്ന മെയ്‌വഴക്കം ആരെയും അദ്ഭുതപ്പെടുത്തുമെന്നും ഇത് പ്രചോദനമാണെന്നും ആരാധകര്‍ പറയുന്നു. നേരത്തെയും വര്‍ക്ക് ഔട്ട് സ്റ്റില്ലുകളും വീഡിയോകളും മോഹന്‍ലാല്‍ ഫെയിസ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറാണ് മോഹന്‍ലാലിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more