1 GBP = 103.12

സോഷ്യല്‍ മീഡിയ ഉള്‍പ്പടെയുള്ളവക്ക് ചട്ടം കൊണ്ട് വന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സോഷ്യല്‍ മീഡിയ ഉള്‍പ്പടെയുള്ളവക്ക് ചട്ടം കൊണ്ട് വന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പൊതുതെരഞ്ഞെടുപ്പിൽ എക്സിറ്റ് ഫലങ്ങൾ പുറത്തിറക്കുന്നതിന് നിർദേശങ്ങൾ പുറപ്പെടുവിച്ച് ഇലക്ഷൻ കമ്മീഷൻ. ലോക്സഭാ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട തെരഞ്ഞെടുപ്പും കഴിഞ്ഞതിന് ശേഷം മാത്രമേ എക്സിറ്റ് പോൾ പുറത്ത് വിടാന്‍ പറ്റൂ എന്ന് കമ്മീഷൻ അറിയിച്ചു.

മെയ് 19നാണ് തെരഞ്ഞെടുപ്പിന്റെ ഒടുവിലത്തെ ഘട്ടം അവസാനിക്കുന്നത്. രാജ്യത്തെ ടി.വി, റേഡിയോ ചാനലുകൾ, കേബിൾ നെറ്റ്‍വർക്കുകൾ, വെബ്സെെറ്റ്-സോഷ്യൽ മീഡിയകൾ എന്നിവക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശേം പുറപ്പെടുവിച്ചിരിക്കുന്നത്. വെബ്സെെറ്റുകളേയും സമൂഹമാധ്യമങ്ങളേയും ഉൾപ്പെടുത്തി കമ്മീഷന്‍ ചട്ടം കൊണ്ടുവരുന്നത് ഇതാദ്യമാണ്.

അവസാനഘട്ട തെരഞ്ഞെടുപ്പ് തീർന്ന് 48 മണിക്കൂറുകൾക്കുള്ളിൽ തെരഞ്ഞെടുപ്പിനെ ബാധക്കുന്ന ഉള്ളടക്കത്തോട് കൂടിയ യാതൊരു പരിപാടിയും പുറത്ത് വിടരുതെന്നാണ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്.

ഏപ്രിൽ 11ന് ആരംഭിക്കുന്ന പൊതുതെരഞ്ഞെടുപ്പ് മെയ് 19 വരെ നീണ്ടുനിൽക്കുന്നതാണ്. മെയ് 23നാണ് വോട്ടെണ്ണൽ. കമ്മീഷന്റെ വിധിക്ക് വിരുദ്ധമായി എക്സിറ്റ് ഫലങ്ങൾ പുറത്ത് വിടുകയോ, തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുന്ന പരിപാടികൾ സംപ്രേഷണം ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ എൻ.ബി.എസ്.എയിൽ (ന്യൂസ് ബ്രോഡ്കാസ്റ്റിം
ഗ് സ്റ്റാൻഡേർഡ്സ് അതോറിറ്റി) റിപ്പോർട്ട് ചെയ്യുകയും, നടപടി എടുക്കുന്നതുമായിരിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.

പൊതുതെരഞ്ഞെടുപ്പിന് പുറമെ, ആന്ധ്ര പ്രദേശ്, അരുണാചൽ പ്രദേശ്, ഒഡീഷ, സിക്കിം അസംബ്ലി തെരഞ്ഞെടുപ്പുകളിലും ചട്ടം ബാധകമായിരിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more