1 GBP = 103.80
breaking news

ഹൃദയ വാൽവുകൾ തകരാറിലായ കാസര്കോട്ടുള്ള ദേവസ്യ കരുണതേടുന്നു, വോക്കിങ് കാരുണ്യയോട് ചേർന്ന് നിങ്ങളും ഒരുകൈ സഹായം നല്കില്ലേ ?

ഹൃദയ വാൽവുകൾ തകരാറിലായ കാസര്കോട്ടുള്ള ദേവസ്യ കരുണതേടുന്നു, വോക്കിങ് കാരുണ്യയോട് ചേർന്ന് നിങ്ങളും ഒരുകൈ സഹായം നല്കില്ലേ ?
കാസർഗോഡ് : കോടംവേളൂർ  പഞ്ചായത്തിൽ മുല്ലൂർ വീട്ടിൽ ദേവസ്യയെയും കുടുംബത്തെയും രോഗങ്ങൾ പിടികൂടിയിട്ട്‌  വർഷങ്ങളേറെയായി. കഴിഞ്ഞ പതിനേഴു വർഷമായി ദേവസ്യയുടെ രണ്ടു ഹൃദയ വാൽവുകളും  തകരാറിലായിട്ടു. ഇതിനോടകം പലരുടെയും സഹായത്താൽ ദേവസ്യയുടെ ഹൃദയ സർജറി രണ്ടുതവണ ചെയ്തു കഴിഞ്ഞു. മൂന്നു കുട്ടികളും ഭാര്യയും അടങ്ങുന്ന ദേവസ്യയുടെ കുടുംബം പഞ്ചായത്തു നൽകിയ സ്ഥലത്തു വീടുവച്ചാണ് താമസിക്കുന്നത്. കൂലിപ്പണിയെടുത്തായിരുന്നു ദേവസ്യ കുടുംബം പോറ്റിയിരുന്നത്, മക്കളുടെ പഠനചിലവുകൾ കണ്ടെത്താൻ സാധിക്കാത്തതിനാൽ മറ്റു പലരുടെയും സഹായം കൊണ്ടാണ് കുട്ടികളുടെ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകുന്നത്.
വിധിയുടെ ക്രൂരതയെന്നോണം ദേവസദ്യയുടെ ഭാര്യ ആലീസ് പ്രസവശേഷം തളർന്നു കിടപ്പിലായി. ദീർഘ നാളത്തെ പല ചികിത്സകൾക്ക് ശേഷമാണ് ആലീസ് ഇപ്പോൾ നടക്കാൻ തുടങ്ങിയത്. രണ്ടുപേരുടെയും അനാരോഗ്യവും ചികിത്സകളും ഈ കുടുംബത്തെ താങ്ങാനാവാത്ത വലിയൊരു കടക്കെണിയിലാണ് എത്തിച്ചത്. ഓരോ മാസവും രണ്ടുപേരുടെയും മരുന്നുകൾക്കും ചികിത്സക്കും തന്നെ നല്ലൊരു തുക ചെലവ് വരുന്നുണ്ട്. തുടർച്ചയായി പണിക്കുപോലും പോകാൻ കഴിയാതെ ദേവസ്യ എങ്ങനെ ജീവിതം മുന്പോട്ടുതള്ളിനീക്കും എന്നറിയാതെ വലയുകയാണ്. പ്രിയമുള്ളവരേ ഈ കൊച്ചു കുടുംബത്തെയും കുട്ടികളെയും നമ്മളിൽ ഒരാളായി കരുതി നിങ്ങളും സഹായിക്കില്ലേ?. ഈ കുടുംബത്തെ സഹായിക്കുവാൻ കഴിയുന്നവർ മാർച്ച് ഇരുപത്തിയെട്ടിനുമുന്പായി നിങ്ങളാൽ കഴിയുന്ന സഹായം വോക്കിങ് കാരുണ്യയുടെ താഴെക്കാണുന്ന അക്കൊണ്ടിലേക്കു നിക്ഷേപിക്കാവുന്നതാണ്.
Registered Charity Number  1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
 
കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more