1 GBP = 104.21
breaking news

യുക്മ ന്യൂസ് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവചന മത്സരം; വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ

യുക്മ ന്യൂസ് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവചന മത്സരം; വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ

2019 ഏപ്രിൽ 23ന് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് നാട്ടിലേതെന്നതുപോലെ പ്രവാസി മലയാളികൾക്കിടയിലും ആവേശമായി മാറുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനും വോട്ട് ചെയ്യാനും നിരവധി പ്രവാസി മലയാളികളാണ് നാട്ടിലേക്ക് ഒഴുകിയെത്തുന്നത്. എന്നാൽ പ്രവാസ ലോകത്ത് ഇരുന്ന് കൊണ്ട് തന്നെ തങ്ങളുടെ പാർട്ടിയെയും നേതാക്കളെയും വിജയിപ്പിക്കുന്നതിനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ബ്രിട്ടനിലെ മലയാളികളും. സോഷ്യൽ മീഡിയ വഴി ഇതിനകം തന്നെ വിവിധയിടങ്ങളിൽ പ്രചാരണത്തിന് തുടക്കം കുറിച്ച് കഴിഞ്ഞു. പ്രധാനമായും ഓവർസീസ് ഇന്ത്യൻ കോൺഗ്രസ്സ് എന്ന പ്രവാസി സംഘടന വഴിയും അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ് വഴിയും യുഡിഫ്, എൽ ഡി എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിന് പാർട്ടി അണികൾ രംഗത്തെത്തിക്കഴിഞ്ഞു. എന്നാൽ ബി ജെ പി അനുഭാവികളും എണ്ണത്തിൽ കുറവാണെങ്കിലും തങ്ങളുടേതായ രീതിയിൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

എന്നാൽ ആവേശപൂർവ്വമായ ഇത്തവണത്തെ തിരഞ്ഞെടുപ്പിന് ചൂട് പകരാൻ യുക്മ ന്യൂസും രംഗത്തെത്തുകയാണ്. കേരളത്തിലെ ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലെയും വിജയികൾ ആരെന്ന് യുക്മ ന്യൂസ് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തിലൂടെ കണ്ടെത്തുകയാണ്. വരും ദിവസങ്ങളിൽ യുക്മ ന്യൂസ് ഓരോ മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെക്കുറിച്ച് വിശദമായ വിവരങ്ങൾ പ്രസിദ്ധീകരിക്കും. അതിൽ നിന്ന് വിജയ സാധ്യതയുള്ള സ്ഥാനാർത്ഥിയെ യുക്മ ന്യൂസ് നൽകുന്ന ലിങ്കിലൂടെ കണ്ടെത്തുകയാണ് വേണ്ടത്. ഇരുപത് മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് വിജയികളെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം യുക്മ ന്യൂസ് ലിങ്ക് വഴി വായനക്കാർ നൽകിയ മത്സരഫലം പരിശോധിക്കും.  ബ്രിട്ടനിൽ താമസമാക്കിയവർക്കായിരിക്കും മത്സരത്തിൽ പങ്കെടുക്കാനാവുക.
കൃത്യമായ ഉത്തരം നല്കുന്നവർക്കോ അതിനടുത്ത് ഏറ്റവും അനുയോജ്യമായ തരത്തിൽ ഉത്തരം നൽകിയവരിൽ നിന്ന് ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്നവർക്ക് യുക്മ ന്യൂസ് സ്‌പോൺസർമാർ ഒരുക്കുന്ന ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്. ഒന്നിൽ കൂടുതൽ പേർ ഒരേ ഉത്തരം നൽകുന്ന സ്ഥിതിയുണ്ടായാൽ വിജയികളെ നറുക്കെടുപ്പിലൂടെ കണ്ടെത്തുന്നതായിരിക്കും.

യുക്മ ന്യൂസ് ലോക്‌സഭാ പ്രവചന മത്സരത്തിലേക്ക് സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്നവർ യുക്മ പ്രസിഡന്റ് മനോജ്‌കുമാർ പിള്ളയെയോ യുക്മ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസിനെയോ ബന്ധപ്പെടേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more