- ഏപ്രിലിൽ നാലു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച് ഹീത്രു വിമാനത്താവളത്തിലെ ബോർഡർ ഫോഴ്സ് ജീവനക്കാർ
- ലണ്ടനിൽ ഗ്യാസ് കനിസ്റ്ററുപയോഗിച്ച് യുവാവിന്റെ ഭീഷണി; അൻപത് മണിക്കൂറിന് ശേഷം യുവാവിനെ പോലീസ് സാഹസികമായി പിടികൂടി
- യുക്രെയ്നെതിരായ യുദ്ധത്തിന് റഷ്യൻ സൈന്യത്തിൽ ചേർന്ന് ബ്രിട്ടീഷ് കുറ്റവാളികൾ
- ചരക്കുകപ്പലിടിച്ച് പാലം തകർന്ന സംഭവം: രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു; തിരച്ചിൽ അവസാനിപ്പിച്ചു
- റഫ ആക്രമണം; വാഷിങ്ടണിലേക്ക് പ്രതിനിധിസംഘത്തെ അയക്കാമെന്ന് സമ്മതിച്ച് നെതന്യാഹു
- യുകെ മലയാളികൾക്ക് അഭിമാനനിമിഷം; ചിത്രകാരനായ സിബു ബാലൻ വരച്ച രാജാവിന്റെയും രാജ്ഞിയുടെയും ചിത്രം ബ്രിട്ടീഷ് രാജ്ഞിക്ക് കൈമാറിയപ്പോൾ.. വീഡിയോ
- മോഹിനിയാട്ടം ഇനി ആൺകുട്ടികള്‍ക്കും പഠിക്കാം; ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം
TCL – ഗതിവിഗതികൾ പ്രവചിക്കാനാവാതെ ടൺബ്രിഡ്ജ് വെൽസ് കാർഡ്സ് ലീഗ് മത്സരങ്ങൾ
- Mar 20, 2019
ബിബിൻ എബ്രഹാം
ടൺബ്രിഡ്ജ് വെൽസ് കാർഡ്സ് ലീഗ് പ്രീമിയർ ഡിവിഷൻ നാലാം റൗണ്ട് മത്സരങ്ങൾ അവസാനിക്കുമ്പോൾ എതിരാളികളെ കൂച്ചുവിലങ്ങിട്ട് കോട്ടയം അഞ്ഞൂറാൻസ് ലീഗിൽ ഒന്നാം സ്ഥാനത്തു തുടരുന്നു. കളിച്ച നാലുമത്സരങ്ങളിൽ നാലിലും വിജയിച്ചാണ് 8 പോയിന്റുകളുമായി ശ്രീ സജിമോൻ ജോസ് ക്യാപ്റ്റനും ശ്രീ ജോമി ജോസഫ് കൂട്ടാളിയുമായ കോട്ടയം അഞ്ഞൂറാൻസ് TCL ലീഗിൽ ഒന്നാം സ്ഥാനത്തു എത്തിയത്. നാലാം റൌണ്ട് മത്സരങ്ങളിൽ പല അട്ടിമറി വിജയങ്ങൾക്കും TCL സാക്ഷ്യം വഹിച്ചു. നാലിൽ മൂന്ന് മത്സരങ്ങൾ വീതം ജയിച്ചു വെൽസ് ഗുലാൻസും സ്റ്റാർ ചലഞ്ചേഴ്സും രണ്ടും മൂന്നും സ്ഥാനത്തു നിലയുറപ്പിച്ചു. അഞ്ചിൽ മൂന്നു മത്സരങ്ങൾ വിജയിച്ച ടെര്മിനേറ്റർസ് നാലാം സ്ഥാനത്തും നാലിൽ രണ്ടു മത്സരങ്ങൾ വീതം ജയിച്ചു സ്റ്റാർസ് ടൺബ്രിഡ്ജ് വെൽസ്, എവർഗ്രീൻ തൊടുപുഴ, തുറുപ്പുഗുലാൽ എന്നീ ടീമുകൾ അഞ്ചു ആറു ഏഴു സ്ഥാനങ്ങൾ കയ്യാളിയത് പോയിന്റ് ഡിഫറെൻസിൽ ആണ്. മത്സരം അഞ്ചാം റൗണ്ടിലേക്ക് കടക്കുമ്പോൾ റെലിഗെഷൻ സോണിൽ നിന്നും കരകയറാനുള്ള തയ്യാറെടുപ്പിലാണ് തരികിടതോം തിരുവല്ല, പുണ്ണ്യാളൻസ് റോയൽസ് കോട്ടയം എന്നീ ടീമുകൾ.
TCL – ടൺബ്രിഡ്ജ് വെൽസ് കാർഡ്സ് ലീഗ് പ്രീമിയർ ഡിവിഷൻ – ടെര്മിനേറ്റർസ് കുതിക്കുന്നു.
നാലാം റൗണ്ടിൽ നടന്ന വാശിയേറിയ മത്സരത്തിൽ ശ്രീ. ബിജു ചെറിയാൻ ക്യാപ്റ്റനും ശ്രീ ജോജോ വര്‍ഗീസ് കൂട്ടാളിയുമായ ടെര്മിനേറ്റർസ് നാലിനെതിരെ പതിനാറു പോയിന്റുകൾക്കാണ് ശ്രീ സാജു മാത്യു ക്യാപ്റ്റനും ശ്രീ സെബാസ്റ്റ്യൻ എബ്രഹാം കൂട്ടാളിയുമായ കണ്ണൂർ ടൈഗേർസിനെ തറപറ്റിച്ചത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച ടെര്മിനേറ്റർസ് കണ്ണൂർ ടൈഗേഴ്സിന് തിരിച്ചു വരവിനുള്ള അവസരം കൊടുക്കാൻ കൂട്ടാക്കിയില്ല. ആദ്യ അഞ്ചു ലേലത്തോടെ 2 – 7 എന്ന നിലയിൽ മുന്നിലായിരുന്ന ടെര്മിനേറ്റർസിന് 12 -2 എന്ന നിലയിൽ എത്താൻ അധികം നേരം വേണ്ടിവന്നില്ല. കണ്ണൂർ ടൈഗേഴ്സ് രണ്ടു പോയിന്റുൾ കൂടി കൂട്ടിച്ചേർത്തപ്പോളെക്കും 16 – 4 എന്ന നിലയിൽ ടെർമിനറ്റ്സ് വിജയം ഉറപ്പിച്ചിരുന്നു.. ഈ ജയത്തോടെ ടെര്മിനേറ്റർസ് TCL ടേബ്ലിയിൽ ഒരു കുതിച്ചു ചാട്ടം തന്നെ നടത്തിയിരിക്കുന്നു. വിളിച്ച എല്ലാ ലേലവും വിജയിച്ച ശ്രീ ബിജു ചെറിയാനെ മാൻ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചിരിക്കുന്നു.
നാലാം റൗണ്ടിൽ നടന്ന മറ്റൊരു മത്സരത്തിൽ എവർഗ്രീൻ തൊടുപുഴയുടെ ചക്രവ്യൂഹം ഭേദിക്കാനാവാതെ കണ്ണൂർ ടൈഗേഴ്സ് കീഴടങ്ങുന്ന കാഴ്ച്ചക്കാണ് TCL സാക്ഷ്യം വഹിച്ചത്.
ശ്രീ അനീഷ് കുരിയൻ ക്യാപ്റ്റനും ശ്രീമതി സിനിയാ ജേക്കബ് കൂട്ടാളിയുമായ എവർഗ്രീൻ തൊടുപുഴ ശക്തരായ കണ്ണൂർ ടൈഗേർസിനെ കീഴ്പെടുത്തിയത് പത്തിനെതിരെ പതിനാറു പോയിന്റുകൾക്. കളിയുടെ തുടക്കം മുതൽ തന്നെ 3-9 എന്ന നിലയിൽ മുന്നിലായിരുന്ന എവർഗ്രീൻ തൊടുപുഴയെ 10 -12 എന്ന നിലയിൽ സമ്മർദ്ദത്തിൽ താഴ്ത്താൻ കണ്ണൂർ ടൈഗേഴ്സിന് സാധിച്ചു. പിന്നീട് തുടർച്ചയായ 3 ലേലങ്ങൾ വിജയിച്ചു എവർഗ്രീൻ തൊടുപുഴ വിജയം കരസ്ഥമാക്കി. വിളിച്ച എല്ലാ ലേലങ്ങളും വിജയിച്ച ശ്രീ അനീഷ് കുരിയനെ മാൻ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചിരിക്കുന്നു.
TCL – സ്റ്റാർ ചലഞ്ചേഴ്സിന്റെ മാസ്മരിക പ്രകടനത്തിൽ തകർന്നടിഞ്ഞത് തരികിടതോം തിരുവല്ലയുടെ വിജയപ്രതീക്ഷ.
ഇന്ന് നടന്ന മറ്റൊരു വാശിയേറിയ മത്സരത്തിൽ ശ്രീമതി സുജ ജോഷി ക്യാപ്റ്റനും ശ്രീ ദീപു പണിക്കർ കൂട്ടാളിയുമായ സ്റ്റാർ ചലഞ്ചേഴ്സ് ഒൻപത്തിനെതിരെ പതിനഞ്ചു പോയിന്റുകൾക്കാണ് ശ്രീമതി ട്രീസ എമി ക്യാപ്റ്റനും ശ്രീ ജുബിൻ ജേക്കബ് കൂട്ടാളിയുമായ തരികിട തോം തിരുവല്ലയെ മുട്ടുകുത്തിച്ചത്. കളിയുടെ തുടക്കത്തിൽ 4 – 4 എന്ന ഒപ്പത്തിനൊപ്പ പോരാട്ടത്തിൽ നിന്നും തുടർച്ചയായ ആറു ലേലങ്ങൾ വിജയിച്ചു 11 – 4 എന്ന ഉറച്ച സ്കോറിൽ എത്തിക്കാൻ സ്റ്റാർ ചലഞ്ചേഴ്സിന് സാധിച്ചു. പിന്നീട് തരികിട തോം ശക്തമായ ഒരു തിരിച്ചുവരവ് നടത്താൻ ശ്രമിച്ചങ്കിലും സ്റ്റാർ ചലഞ്ചേഴ്സിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നിൽ തറപറ്റുകയായിരുന്നു. ടീം തരികിട തോം ക്യാപ്റ്റൻ ശ്രീമതി ട്രീസ എമിയുടെ ഒരു കോർട്ട് വിജയമടക്കം 5 പോയിന്റുകൾ കൂട്ടിച്ചേർത്തപ്പോളെക്കും സ്റ്റാർ ചലഞ്ചേഴ്സ് 14 – 9 എന്ന സുദൃഢമായ നിലയിൽ എത്തിയിരുന്നു. ശ്രീമതി സുജാ ജോഷിയുടെ അവസാന ലേലം വിജയിച്ചു സ്റ്റാർ ചലഞ്ചേഴ്സ് 15 – 9 എന്ന നിലയിൽ വിജയം ഉറപ്പിച്ചു. വിളിച്ച എല്ലാ ലേലവും വിജയിച്ച ശ്രീ ദീപു പണിക്കരെ മാൻ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചിരിക്കുന്നു.
TCL – പുണ്യാളൻസിനൊരു പൊൻതൂവൽ
പോയ ഞായറാഴ്ച്ച നടന്ന മറ്റൊരു വാശിയേറിയ മത്സരത്തിൽ ശ്രീ ബിജോയ് തോമസ് ക്യാപ്റ്റനും ശ്രീ ആൽബർട്ട് കൂട്ടാളിയുമായ പുണ്യാളൻസ് പ്രബലരായ ഹണിബീസ് യുകെയെ തകർത്തത് പതിനൊന്നിനെത്തിരെ പതിനഞ്ചു പോയിന്റുകൾക്ക്. മത്സരത്തിന്റെ തുടക്കത്തിൽ 5 – 0 എന്ന നിലയിൽ മുന്നിലായിരുന്ന ശ്രീ സുജിത് മുരളി ക്യാപ്റ്റനും ശ്രീ ബിബിൻ എബ്രഹാം കൂട്ടാളിയുമായ ഹണിബീസ് യുകെ യുടെ മുന്നേറ്റത്തെ തടഞ്ഞത് പുണ്യാളൻസ് ക്യാപ്റ്റൻ ശ്രീ ബിജോയ് തോമസ് വിജയിച്ച ഒരു സീനിയർ അടക്കം തുടർച്ചയായ മൂന്ന് ലേലങ്ങളാണ്. പിന്നീട് ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയ മത്സരത്തിൽ 9 -7 എന്ന ലീഡിൽ പുണ്യാളൻസ് എത്തി. പിന്നീട് ശ്രീ ആൽബർട്ട് ജോർജിന്റെ ഒരു ഹോണേഴ്സ് തോൽപ്പിച്ച് ഹണിബീസ് യുകെ 10 – 13 എന്ന ഭേദപ്പെട്ട നിലയിൽ എത്തിയെങ്കിലും, മറ്റൊരു പോയിന്റ് കൂട്ടിച്ചേർത്തപ്പോളെക്കും 11 – 15 എന്ന നിലയിൽ പുണ്യാളൻസ് വിജയം ഉറപ്പിച്ചു. ഒരു ഹോണേഴ്സും ഒരു സീനിയറും അടക്കം വിളിച്ച എല്ലാ ലേലങ്ങളും വിജയിച്ച പുണ്യാളൻസ് ക്യാപ്റ്റൻ ശ്രീ ബിജോയ് തോമസിനെ മാൻ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചിരിക്കുന്നു.
TCL – അഞ്ഞൂറാനു സമം അഞ്ഞൂറാൻസ് മാത്രം
അട്ടിമറിയുടെ അരങ്ങുവാഴുന്ന TCL -ടൺബ്രിഡ്ജ് വെൽസ് കാർഡ്സ് ലീഗ് 2019 പ്രീമിയർ ഡിവിഷനിലെ നാലാം റൌണ്ട് മത്സരത്തിൽ ആതിഥേയരായ ടെര്മിനേറ്റർസിനെ എട്ടിന് എതിരെ പതിനഞ്ചു പോയിന്റുകൾക്കു പരാജയപ്പെടുത്തി കോട്ടയം അഞ്ഞൂറാൻസ് ഒന്നാം സ്ഥാനത്തു നിലയുറപ്പിച്ചു. ഇഞ്ചോടിച്ചു പോരാടിയ മത്സരത്തിൽ 5 – 4 എന്ന നിലയിൽ മുന്നിലായിരുന്ന അഞ്ഞൂറാൻസിനെ 5 – 6 എന്ന നിലയിൽ ഒരു നിമിഷം പുറകിലാക്കിയത് ശ്രീ ജോജോ വര്‍ഗ്ഗീസിന്റെ ഒരു സീനിയർ ലേലമാണ് . പിന്നീട് തുടർച്ചയായി നാലു ലേലങ്ങൾ വിജയിച്ചു കോട്ടയം അഞ്ഞൂറാൻസ് 12 – 6 എന്ന സുസ്ഥിരമായ നിലയിൽ എത്തി. ഒരു തിരിച്ചുവരവിനുള്ള ശ്രമം ടെര്മിനേറ്റർസ് നടത്തിയെങ്കിലും അതിവേഗം 15 – 8 എന്ന നിലയിൽ അഞ്ഞൂറാൻസ് വിജയക്കൊടി പാറിച്ചു. വിളിച്ച എല്ലാ ലേലങ്ങളൂം വിജയിച്ച കോട്ടയം അഞ്ഞൂറാൻസിന്റെ ശ്രീ ജോമി ജോസഫിനെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചിരിക്കുന്നു.
വെൽസ് ഗുലൻസിന്റെ പടയോട്ടത്തിനു എവർഗ്രീൻ തൊടുപുഴയുടെ കടിഞ്ഞാൺ!
TCL – ടൺബ്രിഡ്ജ് വെൽസ് കാർഡ്സ് ലീഗ് പ്രീമിയർ ഡിവിഷൻ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ ടേബിളിൽ ഒന്നാം സ്ഥാനത്തായിരുന്ന വെൽസ് ഗുലൻസിന് അപ്രതീക്ഷിതമായാണ് എവർഗ്രീൻ തൊടുപുഴയുടെ കടിഞ്ഞാൺ വീണത്. കളിയുടെ തുടക്കം മുതൽ എവർഗ്രീൻ തൊടുപുഴയുടെ ആക്രമണത്തിൽ പകച്ചുപോയ വെൽസ് ഗുലാണ് അല്പം സമയം വേണ്ടിവന്നു കളിയിലേക്ക് തിരിച്ചു വരാൻ. 8 – 1 എന്ന നിലിയയിൽ മുന്നിലായിരുന്ന ശ്രീ അനീഷ് കുര്യൻ ക്യാപ്റ്റനും ശ്രീമതി സിനിയ ജേക്കബ് കൂട്ടാളിയുമായ എവർഗ്രീൻ തൊടുപുഴ വീണ്ടും മുന്നേറ്റം തുടർന്ന് 12 – 3 എന്ന നിലയിൽ എത്തിയപ്പോഴേക്കും ശ്രീ മനോഷ് ചക്കാല ക്യാപ്റ്റനും ശ്രീ തോമസ് വറീത് കൂട്ടാളിയുമായ വെൽസ് ഗുലാന്സ് മനോധൈര്യം വീണ്ടെടുത്തിരുന്നു. വെറും രണ്ടു പോയിന്റുകൾ മാത്രം കൂട്ടിച്ചേർക്കാൻ എവർഗ്രീൻ തൊടുപുഴയെ അനുവദിച്ചു വെൽസ് ഗുലൻസ് 14 -13 എന്ന തകർപ്പൻ നിലയിലെത്തി എവർഗ്രീൻ തൊടുപുഴയെ സമ്മർദ്ദത്തിലാക്കി. സമ്മർദ്ദത്തിൽ വഴങ്ങാതെ വെൽസ് ഗുലാന്സ് ക്യാപ്റ്റൻ ശ്രീ മനോഷിന്റെ അവസാന ലേലം പിടിച്ചടക്കി എവർഗ്രീൻ തൊടുപുഴ 16 -13 എന്ന നിലയിൽ വിജയം ഉറപ്പിച്ചു. വിളിച്ച 8 ലേലങ്ങളിൽ 6 ലേലങ്ങൾ വിജയിച്ചു 75% സ്ട്രൈക്ക് റേറ്റോടു കൂടി എവർഗ്രീൻ തൊടുപുഴയുടെ ശ്രിമതി സിനിയാ ജേക്കബ് മാൻ ഓഫ് ദി മാച്ച് കരസ്ഥമാക്കി.
2019 ജനുവരി 26 തിയതി കെന്റിലെ ടോൺബ്രിഡ്ജ് ഫിഷർ ഹാളിൽ വച്ച് സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സ് മുൻ പ്രസിഡന്റ് ശ്രീ സണ്ണി ചാക്കോ ഔദ്യോഗികമായി ഉൽഘാടനം ചെയ്ത TCL ( ടൺ ബ്രിഡ്ജ് വെൽസ് കാർഡ് ലീഗ്)- പ്രീമിയർ ഡിവിഷൻ കാർഡ് മത്സരത്തിൽ കെന്റിലെ പ്രമുഖരായ പന്ത്രണ്ടു ടീമുകളാണ് മാറ്റുരക്കുന്നത്. ഒരു വര്‍ഷം നീണ്ടുനിൽക്കുന്ന ഈ ലീഗ് മത്സരത്തിൽ ഓരോ ടീമും മറ്റു 11 ടീമുകളുമായി രണ്ടു മത്സരങ്ങളാണ് കളിക്കേണ്ടത്. ലീഗിൽ ഏറ്റവും കൂടുത്തൽ പോയിന്റ് എടുക്കുന്ന നാലു ടീമുകൾ സെമി ഫൈനലിൽ മത്സരിക്കും.
2019 ലെ പ്രീമിയർ ഡിവിഷനിൽ പങ്കെടുക്കുന്ന ടീമുകൾ ഇപ്രകാരമാണ്. ശ്രീ ജോഷി സിറിയക് ക്യാപറ്റനായ റോയൽസ് കോട്ടയം, ശ്രീ സാജു മാത്യു ക്യാപ്റ്റനായ കണ്ണൂർ ടൈഗേഴ്സ്, ശ്രീ മനോഷ് ചക്കാല ക്യാപറ്റനായ വെൽസ് ഗുലാൻസ്, ശ്രീ സജിമോൻ ജോസ് ക്യാപറ്റനായ കോട്ടയം അഞ്ഞൂറാൻസ്, ശ്രീ ട്രീസ ജുബിൻ ക്യാപ്റ്റനായ തരികിട തോം തിരുവല്ല, ശ്രീ ബിജു ചെറിയാൻ ക്യാപറ്റനായ ടെർമിനേറ്റ്സ്, ശ്രീ ടോമി വർക്കി ക്യാപ്റ്റനായ സ്റ്റാർസ് ടൺബ്രിഡ്ജ് വെൽസ്, ശ്രീ അനീഷ് കുര്യൻ ക്യാപ്റ്റനായ എവർഗ്രീൻ തൊടുപുഴ, ശ്രീ സുരേഷ് ജോൺ ക്യാപ്റ്റൻ ആയ തുറുപ്പുഗുലാൻ, ശ്രീ ബിജോയ് തോമസ് ക്യാപ്റ്റനായ പുണ്യാളൻസ്, ശ്രീ സുജിത് മുരളി ക്യാപ്റ്റനായ ഹണിബീസ് യുകെ, ശ്രീ സുജ ജോഷി ക്യാപ്റ്റനായ സ്റ്റാർ ചലഞ്ചേഴ്സ് എന്നീ ടീമുകളാണ് മത്സരിക്കുന്നത്. വിജയികളെ കാത്തിരിക്കുന്നത് ആകർഷമായ ക്യാഷ് പ്രൈസും എവർ റോളിങ്ങ് ട്രോഫിയുമാണ്. ലീഗിലെ അവസാന നാലു ടീമുകൾ അടുത്തവർഷത്തെ പ്രീമിയർ ഡിവിഷനിൽ നിന്നും റെലിഗെറ്റ് ചെയ്യപ്പെടും. യുകെയിൽ ആദ്യമായി നടത്തപ്പെടുന്ന ഈ ലീഗ് മത്സരങ്ങൾ അടുത്ത വർഷം മുതൽ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി TCL കോർഡിനേറ്റർ ശ്രീ സെബാസ്റ്റ്യൻ എബ്രഹാം അറിയിച്ചു.
Latest News:
ഏപ്രിലിൽ നാലു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച് ഹീത്രു വിമാനത്താവളത്തിലെ ബോർഡർ ഫോഴ്സ് ജീവനക്കാർ
ലണ്ടൻ: ഹീത്രൂ വിമാനത്താവളത്തിലെ 600 ലധികം ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർ ഏപ്രിലിൽ നാല് ദിവസത്തേക്ക് പണിമു...ലണ്ടനിൽ ഗ്യാസ് കനിസ്റ്ററുപയോഗിച്ച് യുവാവിന്റെ ഭീഷണി; അൻപത് മണിക്കൂറിന് ശേഷം യുവാവിനെ പോലീസ് സാഹസികമാ...
ലണ്ടൻ: വെസ്റ്റ് ലണ്ടനിൽ ഇരുപത്തിയാറുകാരനായ യുവാവ് പോലീസിനെയും ജനങ്ങളെയും മുൾമുനയിൽ നിറുത്തിയത് അൻപത...യുക്രെയ്നെതിരായ യുദ്ധത്തിന് റഷ്യൻ സൈന്യത്തിൽ ചേർന്ന് ബ്രിട്ടീഷ് കുറ്റവാളികൾ
മോസ്കോ: പുടിന് വേണ്ടി മരിക്കാൻ തയാറാണെന്ന് യുക്രെയ്നെതിരായ യുദ്ധത്തിന് റഷ്യയിലെത്തിയ രണ്ടു ബ്രിട്ടീ...ചരക്കുകപ്പലിടിച്ച് പാലം തകർന്ന സംഭവം: രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു; തിരച്ചിൽ അവസാനിപ്പിച്ചു
ബാൾട്ടിമോർ: അമേരിക്കയിലെ മേരിലാൻഡിൽ ചരക്കുകപ്പലിടിച്ച് ഫ്രാൻസിസ് സ്കോട്ട് കീ ഇരുമ്പുപാലം തകർന്ന് വെ...റഫ ആക്രമണം; വാഷിങ്ടണിലേക്ക് പ്രതിനിധിസംഘത്തെ അയക്കാമെന്ന് സമ്മതിച്ച് നെതന്യാഹു
ജറൂസലം: ഗസ്സ നിവാസികൾ തിങ്ങിത്താമസിക്കുന്ന റഫയിൽ നടത്താനുദ്ദേശിക്കുന്ന കരയാക്രമണത്തെക്കുറിച്ച് ചർച്...സർഗം സ്റ്റീവനേജ് സംഘടിപ്പിക്കുന്ന ഈസ്റ്റർ-വിഷു-ഈദ് ആഘോഷം ഏപ്രിൽ 7 ന്; വർണ്ണാഭമാക്കുവാൻ 'വെൽക്കം സ്കി...
അപ്പച്ചൻ കണ്ണഞ്ചിറ സ്റ്റീവനേജ് : ഹർട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ ‘സർഗം സ്റ്റീവനേജ്’ ഒരുക്ക...യുകെ മലയാളികൾക്ക് അഭിമാനനിമിഷം; ചിത്രകാരനായ സിബു ബാലൻ വരച്ച രാജാവിന്റെയും രാജ്ഞിയുടെയും ചിത്രം ബ്രിട...
യുകെ മലയാളികൾക്ക് ഏറെ അഭിമാനകരമായ നിമിഷം. യുകെ മലയാളിയായ സിബു ബാലൻ തന്റെ കൈകൊണ്ട് വരച്ച ചിത്രം ബ്രി...മോഹിനിയാട്ടം ഇനി ആൺകുട്ടികള്‍ക്കും പഠിക്കാം; ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം
ചരിത്രപരമായ തീരുമാനവുമായി കേരള കലാമണ്ഡലം.മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കും. എല്‍...
Post Your Comments Here ( Click here for malayalam )
Latest Updates
- സർഗം സ്റ്റീവനേജ് സംഘടിപ്പിക്കുന്ന ഈസ്റ്റർ-വിഷു-ഈദ് ആഘോഷം ഏപ്രിൽ 7 ന്; വർണ്ണാഭമാക്കുവാൻ ‘വെൽക്കം സ്കിറ്റും’, കലാവിരുന്നും, ഗാനമേളയും, ഡീ ജെ യും,ഡിന്നറും. അപ്പച്ചൻ കണ്ണഞ്ചിറ സ്റ്റീവനേജ് : ഹർട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ ‘സർഗം സ്റ്റീവനേജ്’ ഒരുക്കുന്ന ഈസ്റ്റർ-വിഷു-ഈദ് ആഘോഷത്തിന് ഏപ്രിൽ 7 ന് ഞായറാഴ്ച ഡച്ച്വർത്ത് വില്ലേജ് ഹാൾ വേദിയാവും. അടുത്തടുത്തുവരുന്ന വിശേഷ പുണ്യ ദിനങ്ങളുടെ സംയുക്ത ആഘോഷത്തെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹോത്സവമാക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. ഈസ്റ്ററും, വിഷുവും, ഈദുൾ ഫിത്തറും നൽകുന്ന സന്ദേശങ്ങൾ സമന്വയിപ്പിച്ച് ഒരുക്കുന്ന ‘വെൽക്കം ടു ഹോളി ഫെസ്റ്റ്സ് ‘ അടക്കം ആകർഷകങ്ങളായ വിശേഷാൽ പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി പ്രോഗ്രാം കമ്മിറ്റി ഒരുക്കുന്നുണ്ട്. വൈവിദ്ധ്യങ്ങളായ
- മോഹിനിയാട്ടം ഇനി ആൺകുട്ടികള്‍ക്കും പഠിക്കാം; ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം ചരിത്രപരമായ തീരുമാനവുമായി കേരള കലാമണ്ഡലം.മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കും. എല്ലാ കോഴ്സുകളിലേക്കും ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുപോലെ പ്രവേശിപ്പിക്കാൻ ഇന്ന് ചേർന്ന ഭരണ സമിതി യോഗത്തിൽ തീരുമാനിച്ചു. കഥകളിയിൽ പെൺകുട്ടികൾക്ക് അവസരം നൽകിയത് കൊണ്ട് തന്നെ മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്കും പ്രവേശനം നൽകാൻ തീരുമാനിക്കുകയായിരുന്നു. മൂന്ന് കോഴ്സുകൾ കൂടി ഈ വർഷം ആരംഭിക്കാനും തീരുമാനിച്ചു. ജാതി, ലിംഗ അധിഷേപം ഏറ്റുവാങ്ങേണ്ടിവന്ന മോഹിനിയാട്ടം നർത്തകൻ ആര്‍എല്‍വി രാമകൃഷ്ണന് കൂത്തമ്പലത്തിൽ അവസരം ഒരുങ്ങിയതിന് തൊട്ടടുത്ത ദിവസമാണ് ഇങ്ങനെയൊരു ചരിത്ര തീരുമാനത്തിലേക്ക് കലാമണ്ഡലം എത്തുന്നത്
- അടിതെറ്റി ഗുജറാത്ത്; തല ഉയർത്തി ചെന്നൈയ്ക്ക് രണ്ടാം ജയം; ടൈറ്റൻസിനെ 63 റൺസിന് തോൽപ്പിച്ചു ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് രണ്ടാം വിജയം. സീസണിലെ രണ്ടാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെയാണ് ചെന്നൈ 63 റൺസിനാണ് പരാജയപ്പെടുത്തിയത്. ചെന്നൈയുടെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്തിന് 143 റൺസ് മാത്രമേ എടുക്കാനായുള്ളു. ടീമിൽ സായ് സുദർശൻ(37) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഗുജറാത്തിന് മൂന്നാം ഓവറിൽത്തന്നെ നായകൻ ശുഭ്മാൻ ഗില്ലിനെ നഷ്ടപ്പെട്ടു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തിൽ 206 റൺസാണ് നേടിയത്. ശിവം ദുബെ (51), ക്യാപ്റ്റൻ റുതുരാജ് ഗെയ്കവാദ് (46),
- ആടുജീവിതത്തിനായി എടുത്തത് 16 വർഷം, അവിശ്വസനീയം’; പൃഥ്വി എല്ലാവര്ക്കും പ്രചോദനമെന്ന് അക്ഷയ് കുമാര്‍ തന്നെക്കാള്‍ മികച്ച നടനാണ് പൃഥ്വിരാജെന്ന് നടൻ അക്ഷയ് കുമാര്‍. തന്റെ മകന് പൃഥ്വിരാജിന്റെ വലിയ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡ് ചിത്രം ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ ആടുജീവിതത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അക്ഷയ് കുമാര്‍. പൃഥ്വിരാജിനെ അഭിനന്ദിക്കുകയും സിനിമയുടെ വിജയത്തിനായി ആശംസിക്കുകയും ചെയ്തു. ആടുജീവിതത്തിനായി മൂന്നു വര്‍ഷത്തോളം പൃഥ്വിരാജ് പ്രയത്നിച്ചിട്ടുണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. മൂന്നല്ല 16 വര്‍ഷമെടുത്താണ് സിനിമ സാധ്യമായതെന്ന് പൃഥ്വിരാജ് അക്ഷയ്കുമാറിനെ തിരുത്തി. പതിനാറ്
- സൗദി അറേബ്യ ആദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തിന്; റാംപിലെത്തുക 27കാരി റൂമി അൽഖഹ്താനി ആദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ.രാജ്യത്തെ പ്രതിനിധീകരിച്ച് റൂമി അൽഖഹ്താനി (27) ആണ് പങ്കെടുക്കുന്നത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇതിനെ പിന്തുണച്ചതോടെയാണ് യാഥാസ്ഥിതിക നിലപാടിൽ സൗദി മാറ്റം വരുത്തിയതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ‘മിസ് യൂണിവേഴ്സ് 2024 മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. മത്സരത്തില്‍ സൗദി അറേബൃയുടെ അരങ്ങേറ്റമാണിത്.’-ഇന്‍സ്റ്റാഗ്രാമില്‍ റൂമി അല്‍ഖഹ്താനി കുറിച്ചു. ലോക സംസ്കാരങ്ങളെ കുറിച്ച് പഠിക്കുന്നതിനൊപ്പം സൗദിയുടെ സംസ്കാരവും പൈതൃകവും ലോകത്തെ പരിചയപ്പെടുത്താനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും റൂമി
click on malayalam character to switch languages