1 GBP = 103.95

ലണ്ടനിൽ മലയാളം ഭാഷാസ്നേഹികൾ ഒത്ത് കൂടി യു.കെ യിലെ മലയാളം എഴുത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നു

ലണ്ടനിൽ മലയാളം ഭാഷാസ്നേഹികൾ ഒത്ത് കൂടി  യു.കെ യിലെ മലയാളം എഴുത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നു
മുരളി മുകുന്ദൻ
യു. കെ യിലെ മലയാളം എഴുത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നതിന്റെ
ഭാഗമായി ആംഗലേയ ദേശത്തുള്ള മലയാളം ഭാഷാസ്നേഹികളുടെ ഒരു സംഗമം വീണ്ടും അരങ്ങേറുകയാണ്…
ഈ വരുന്ന ശനിയാഴ്ച്ച മാർച്ച് മാസം 23 – ന് ‘മലയാളി അസോസ്സിയേഷൻ ഓഫ്‌ ദി യു.കെ’ യുടെ കീഴിലുള്ള ‘കട്ടൻ കാപ്പി കവിത’ കൂട്ടായ്മയും, യു.കെ.യിലെ മലയാളം എഴുത്തുകാരുടെ നെറ്റ് വർക്ക്
കൂട്ടായ്മയും സംയുക്തമായാണ് ഈ എഴുത്തുകാരുടെ സംഗമം സംഘടിപ്പിക്കുന്നത്…
മലയാളത്തിൽ പ്രചോദനാത്മക സാഹിത്യത്തിൽ വല്ലഭനായ പ്രമുഖ എഴുത്തുകാരനും,
ഗവേഷകനും, യുവ ശാസ്ത്രജ്ഞനുമായ ഡോ. സുരേഷ്. സി. പിള്ള മുഖ്യ അഥിതിയായി പങ്കെടുക്കുന്നു …
കൂടാതെ  പരിപാടിയിൽ വിശിഷ്ടാഥിതികളായി മലയാളം മിഷ്യൻ യു.കെ .ചാപ്റ്ററിന്റെ അഡ്‌ഹോക് കമ്മറ്റി
മെമ്പറും ,’യുക്മ’ സാംസ്കാരിക വേദിയുടെ വൈസ് ചെയർമാനും ,ലണ്ടൻ മലയാള സാഹിത്യ വേദിയുടെ കോർഡിനേറ്ററുമായ
സി.എ .ജോസഫ് ,സാംസ്‌കാരിക വേദിയായ ‘റിവർ ഇൻഡസ്’ ഗ്രൂപ്പിന്റെ ജനറൽ കൺവീനറായ മിനി രാഘവൻ , നിരൂപനും ,എഴുത്തുകാരനും , ചിന്തകനുമായ ഡോ .ജോഷി ജോസ് എന്നിവരും പങ്കെടുക്കുന്നുണ്ട് .
ധാരാളം വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന രാവിലെ 9 .30 മുതൽ ഉച്ചക്ക് ശേഷം 5 മണി വരെയുള്ള ചടങ്ങുകളിൽ
മലയാളത്തിലുള്ള ഒരു കൈയെഴുത്ത് പതിപ്പും , ഒരു അച്ചടിച്ച പുസ്തകവും , ഒരു ഡിജിറ്റൽ പുസ്തകവും , ആംഗലേയത്തിൽ
ഒരു കൗമാരക്കാരൻ എഴുതിയ  പുസ്തകവും പിന്നെ കവിതാസമാഹാരത്തിന്റെ ഒരു ‘ DVD’ യും പ്രസാധനം നിർവ്വഹിക്കപ്പെടുന്നുണ്ട് .
അന്ന് പുറത്തിറക്കുന്ന പുസ്തകങ്ങൾ —
വി.പ്രദീപ് കുമാർ അണിയിച്ചൊരുക്കുന്ന
മലയാളത്തിലുള്ള ‘ഛായ’ എന്ന കൈയെഴുത്ത് പതിപ്പിന്റെ ഏഴാം ലക്കം .
പൂർണ്ണമായും ബ്രിട്ടനിൽ നിന്നു തന്നെ അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന ‘അഥേനിയം ഗ്രൻഥശാല’
പുറത്തിറക്കുന്ന ഇവിടെയുള്ളവരുടെ വിവിധയിനം രചനകൾ അടങ്ങിയ ‘മഷിത്തണ്ട്’ എന്ന പുസ്തകം .
11 വയസുകാരൻ ആബേൽ ജോയ് എഴുതിയ ‘മൈ നാപ്പി ബ്രദേഴ്‌സ് ‘ എന്ന ആംഗലേയ പുസ്തകത്തിന്റെ പേപ്പർ ബാക്ക് എഡിഷൻ ,
നൂറു വർഷങ്ങൾ പിന്നിടുന്ന ആംഗലേയ നാട്ടിലെ മലയാളം എഴുത്തിന്റെ നാൾ വഴികളിൽ ,നമ്മുടെ ഭാഷക്ക് കഴിഞ്ഞ ഒരു നൂറ്റാണ്ടായി വെള്ളവും വളവും നൽകി വളർത്തിയ നൂറ്റമ്പതോളം ഭാഷാസ്നേഹികളെ പരിചയപ്പെടുത്തുന്ന ഒരു ഡിജിറ്റൽ പുസ്തകവും
അന്നേദിവസം പ്രകാശനം ചെയ്യപ്പെടുന്നു.
കൂടാതെ കാവ്യഭാവനയുടെ നിറച്ചാർത്തുകളുമായി മുജീബ് വർക്കല എഴുതിയ കവിതകൾ ഈണമിട്ട് വിവിധ ഗായകർ
ആലപിച്ചിട്ടുള്ള ‘കൂട്ടുകാരൻ എന്ന കവിതാസമാഹാരത്തിന്റെ ഒരു DVD യുടെ പ്രകാശന കർമ്മവും അന്നേ ദിവസം നിർവ്വഹിക്കപ്പെടുന്നു .
ഇതോടൊപ്പം തന്നെ പുസ്തക പരിചയം, കവിത ചൊല്ലൽ, ഭാവിയിലെ
പരിപാടികളുടെ നയ രൂപീകരണം എന്നീ സംഗതികളും അന്നവിടെ അരങ്ങേറുന്നുണ്ട്
ഭാഷാ സ്നേഹികളായ പ്രവാസികൾക്ക് ‘മലയാളത്തിന്റെ അതിജീവനം’ പ്രധാന വിഷയമാണ്.  എന്നാൽ ‘നൂറു വർഷങ്ങൾക്കു ശേഷം മലയാളം’ എന്ന ബൃഹദ് വിഷയവുമായി ഇതു വളരെ ബന്ധപ്പെട്ടിരിക്കുന്നു.
വർത്തമാന കാലത്ത് , വിവര സാങ്കേതികതയിലെ മാറ്റങ്ങളെ ഒഴിവാക്കിക്കൊണ്ട് ഭാഷാ-സാഹിത്യങ്ങളുടെ ഭാവിയെപ്പറ്റി
ചിന്തിക്കുന്നത് തന്നെ അസംബന്ധമായിരിക്കും…
ഇവിടെയുള്ള പ്രവാസ ജീവിതത്തിൽ, മലയാള ഭാഷാ സംബന്ധിയായ ഭാവി പ്രവർത്തനങ്ങൾക്കു വേണ്ട നയ രൂപീകരണത്തിന് , ഇത്തരം
വിഷയങ്ങളെപ്പറ്റി ഉറക്കെ ചിന്തിക്കേണ്ടതുണ്ട്. ഒറ്റയ്ക്കും, കൂട്ടായുമുള്ള  പ്രവർത്തനങ്ങൾക്ക് ഈ നയങ്ങൾ മാർഗ്ഗദർശകമാകും…
യു.കെ യിലെ മലയാളം എഴുത്തിന്റെ നൂറാം പിറന്നാൾ ആഘോഷിക്കുന്ന ഈ വേളയിൽ,
‘യുകെ എഴുത്തുകാരുടെ ദ്വിതീയ സംഗമം’ ലക്ഷ്യമിടുന്നത്  ഇത്തരത്തിലുള്ള ഒരു നയ രൂപീകരണമാണ്.
പങ്കെടുക്കാൻ താല്പര്യമുള്ളവർ ഗൗരവമായ ചർച്ചയ്ക്കു തയാറായി വരിക എന്ന് അപേക്ഷിക്കുന്നു.
നിങ്ങൾക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യുക.
ഈ പരിപാടിയിലേക്ക് യു.കെയിലുള്ള എല്ലാ ഭാഷാസ്നേഹികൾക്കും സ്വാഗതം …
കാര്യപരിപാടി 
 
  • 09.30 – റെജിസ്ട്രേഷൻ
  • 10.00 – സ്വാഗതം- അനിൽ കുമാർ
  • ഉപക്രമം –
  • 10.20 മുതൽ
  • – കവിതകൾ – ആലാപനം – അനിയൻ കുന്നത്ത് , ബീനാ റോയ്, കനേഷ്യസ് , മുജീബ് , സിന്ധു സതീഷ് കുമാർ .
  • – പുസ്തക പരിചയം – ജിൻസൺ ഇരിട്ടി , ജിഷ്‌മ മേരി , കനേഷ്യസ് ,സിന്ധു ,സ്വപ്ന പ്രവീൺ ,…,…
  • – സ്വയം പരിചയപ്പെടുത്തൽ
  • 11.00 – ചർച്ച

സ്ത്രീ ശാക്തീകരണം അക്ഷരങ്ങളിലൂടെ – ആനി പാലിയത്ത് , ദിവ്യ അശ്വിൻ , സിന്ധു എൽദോ

ഓൺലൈൻ മാധ്യമങ്ങൾ – വെല്ലുവിളികളും , സാദ്ധ്യതകളും – പ്രിയ കിരൺ

മലയാളം 100 വർഷങ്ങൾക്കു ശേഷം – മുരുകേഷ് പനയറ

ബിലാത്തിയില്‍ മലയാളത്തിന്റെ അതിജീവനം – കമല മീര

 

  • 1.00 – ഉച്ച ഭക്ഷണം / നെറ്റ് വർക്കിങ്ങ്
  • 2.00 – ഡോ ..സുരേഷ് .സി .പിള്ള
  • 2.30 – പുസ്തക പ്രകാശനം – മഷിത്തണ്ട്, ഛായ, എഴുത്തിന്റെ നൂറ് വർഷങ്ങൾ , My Nappy Brothers by Abel Joy
  • DVD പ്രകാശനം – മുജീബ് വർക്കലയുടെ കവിതകൾ
  • 2.55 – മലയാളം എഴുത്തിന്റെ കഴിഞ്ഞ നൂറു വർഷങ്ങൾ – മുരളീ മുകുന്ദൻ
  • 3.00 – ചർച്ച

എഴുത്തിലെ ഗുണനിലവാരം – വി .പ്രദീപ്‌ കുമാർ

കഥ പറയുമ്പോൾ – ജിഷ്‌മ മേരി ഷിജു / ജിൻസൺ ഇരിട്ടി

മാറുന്ന വായനയ്ക്ക് മാറേണ്ട എഴുത്ത് – ജേക്കബ് കോയിപ്പിള്ളി / ഷാഫി റഹ്മാൻ

  • 4.00 – ഭാവി പ്രവർത്തനങ്ങൾ – മുരുകേഷ് പനയറ /അജിത്ത് പാലിയത്ത്
  • 4.30 – കാവ്യ പുരാണം – ഒരു തിരനോട്ടം – മനോജ് ശിവ
  • 4.45 – മറ്റ് വിഷയങ്ങൾ
  • 5.00 – നന്ദി ചൊല്ലൽ

Venue: 

Kerala house, 

671 Romford Road, Manor Park, 

London E12 5AD.

Free parking is available on the following roads on Saturday – Durham Road, Albany Road, Wentworth Road & Clarance Road.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more