1 GBP = 104.19

ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ പ്രതിഷേധം രൂക്ഷം

ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ പ്രതിഷേധം രൂക്ഷം

ഇന്ധന വില വര്‍ധനവിനെതിരെയും പ്രസിഡന്റ് ഇമ്മാനുവല് മാക്രണിന്റെ രാജിയും ആവശ്യപ്പെട്ട് ഫ്രാന്‍സില്‍ നടക്കുന്ന പ്രതിഷേധം രൂക്ഷമാകുന്നു. ആയിരക്കണക്കിന് ആളുകളാണ് പാരീസില്‍ ഇന്നലെ മാത്രം പ്രകടനം നടത്തിയത്. നാല് മാസം പിന്നിട്ട പ്രതിഷേധത്തില്‍ തീരുമാനം ഒന്നും ആകാത്ത പശ്ചാത്തലത്തില്‍ രോഷാകുലരാണ് പ്രതിഷേധക്കാര്‍. കഴിഞ്ഞ ദിവസത്തെ റാലിക്കിടെ പൊലീസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

നിരവധി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയതായി പൊലീസ് അറിയിച്ചു. അതേസമയം മനപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രി ക്രിസ്റ്റഫര്‍ കാസ്റ്റ്നര്‍ പൊലീസിനോട് ആഹ്വാനം ചെയ്തു. പ്രതീക്ഷിക്കാത്ത അറ്റാക്കുകൾ നിയന്ത്രണ വിധേയമാക്കണമെന്നും പാരീസില്‍ കലാപം അഴിച്ചു വിടനാണ് പ്രതിഷേധക്കാര്‍ ശ്രമിക്കുന്നതെന്നും കാസ്റ്റ്നര്‍ പ്രതികരിച്ചു. അതിനിടെ പ്രതിഷേധക്കാര്‍ പാരീസിലെ നിരവധി വാഹനങ്ങളും കടകളും കത്തിച്ചു.

ആക്രമണം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഇമ്മാനുവല്‍ മാക്രോണ്‍ നേരത്തേ രാഷ്ട്രീയ നേതാക്കളുമായും പ്രതിഷേധക്കാരുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പുതിയൊരു ഫ്രാന്‍സിനെ ഉരുത്തിരിച്ചെടുക്കാനുള്ള ആശയങ്ങൾ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെങ്കിലും ചര്‍ച്ച പരാജയമായിരുന്നു. എട്ടായിരത്തിലധികം സാധാരണക്കാരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. വിലവര്‍ധനവ് തടയാത്ത സാഹചര്യത്തില്‍ പ്രതിഷേധം വ്യാപിപ്പിക്കാനാണ് തീരുമാനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more