1 GBP = 103.12

കെ.വി തോമസിനെ അനുനയിപ്പിക്കാന്‍ നീക്കം; യു.ഡി.എഫ് കണ്‍വീനറാക്കിയേക്കും

കെ.വി തോമസിനെ അനുനയിപ്പിക്കാന്‍ നീക്കം; യു.ഡി.എഫ് കണ്‍വീനറാക്കിയേക്കും

എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സിറ്റിങ് എം.പി കെ.വി തോമസിന് പ്രതിഷേധം. പ്രായമായത് തന്റെ തെറ്റല്ലെന്നും ഗ്രൂപ്പില്ലാത്തത് കൊണ്ടാണ് തന്നെ തഴഞ്ഞതെന്നും കെ.വി തോമസ് പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കെ.വി തോമസിന്റെ പൂര്‍ണ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ പറഞ്ഞു.

ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പ് തന്നെ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് എറണാകുളത്തെ സിറ്റിങ് എം.പി കെ.വി തോമസ് പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നത്. സീറ്റ് ലഭിക്കില്ലെന്ന കാര്യത്തില്‍ യാതൊരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്നും നീതി കാണിക്കാമായിരുന്നെന്നും കെ.വി തോമസ് പറഞ്ഞു.

സീറ്റ് വിഭജനത്തെ തുടര്‍ന്ന് പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്ന കെ.വി തോമസിനെ അനുനയിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. ബെന്നി ബെഹനാനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെ.വി തോമസിന് യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം നല്‍കി പ്രശ്നം പരിഹരിക്കാനുള്ള നീക്കങ്ങളാവും നടക്കുക. സോണിയാ ഗാന്ധിയുടെ വസതിയില്‍ പ്രത്യേക കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. മുന്നറിയിപ്പ് ഒന്നും കൂടാതെ സിറ്റിങ് എം.പിയെ തഴഞ്ഞതില്‍ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെങ്കിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ അത് ബാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more