1 GBP = 103.81

ന്യൂസിലൻഡ്​​ ഭീകരാ​ക്രമണം: അഞ്ച്​ ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരണം

ന്യൂസിലൻഡ്​​ ഭീകരാ​ക്രമണം: അഞ്ച്​ ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരണം

ക്രൈസ്​റ്റ്​ചർച്ച്​: ന്യൂസിലൻഡ്​ ഭീകരാക്രമണത്തിൽ അഞ്ച്​ ഇന്ത്യക്കാർ കൊല്ലപ്പെട്ടു.അഞ്ച്​ പേരുടെ മരണം ഇന്ത്യൻ ഹൈകമീഷൻ സ്ഥിരീകരിച്ചിട്ടുണ്ട്​.

മഹബൂബ്​ കോക്കർ, റാമീസ്​ വോറ, ആരിഫ്​ വോറ, അൻസി അലിബാവ, ഒസീർ കാദീർ തുടങ്ങിയവരാണ്​ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാർ. രണ്ട്​ ഇന്ത്യക്കാർക്കും രണ്ട്​ ഇന്ത്യൻ വംശജർക്കും ഭീകരാക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്​​. ഇവർ ആശുപത്രിയിൽ ചികിൽസയിലാണ്.​

വളരെ ദു:ഖത്തോട്​ കൂടി ന്യൂസിലൻഡ്​​ ഭീകരാക്രമണത്തിൽ അഞ്ച്​ ഇന്ത്യക്കാർ കൊല്ലപ്പെട്ട വിവരം അറിയിക്കുകയാണെന്ന്​ ഇന്ത്യൻ ഹൈകമീഷ​​​െൻറ ട്വീറ്റിൽ വ്യക്​തമാക്കുന്നു. ഇന്ത്യൻ ഹൈകമീഷ​ണർ സഞ്​ജീവ്​ കോഹ്​ലി, വിദേശകാര്യ മന്ത്രാലയ വക്​താവ്​ രവീഷ്​ കുമാർ എന്നിവരാണ്​ ഇക്കാര്യം അറിയിച്ചത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more