1 GBP = 103.61
breaking news

മസ്​ഉൗദിനെ ഭീകരപ്പട്ടികയിൽ പെടുത്താൻ നീക്കവുമായി യു.എസും സഖ്യരാജ്യങ്ങളും

മസ്​ഉൗദിനെ ഭീകരപ്പട്ടികയിൽ പെടുത്താൻ നീക്കവുമായി യു.എസും സഖ്യരാജ്യങ്ങളും

വാഷിങ്​ടൺ: പാക്​ ഭീകരസംഘടനയായ ജയ്​ശെ മുഹമ്മദ്​ തലവൻ മസ്​ഉൗദ്​ അസ്​ഹറിനെ ആഗോള ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താൻ തിരക്കിട്ട നീക്കങ്ങളുമായി യു.എസും ബ്രിട്ടനും ഫ്രാൻസും.  മസ്​ഉൗദിനെ ഭീകരപ്പട്ടികയിൽ പെടുത്താനുള്ള നീക്കം യു.എൻ രക്ഷാസമിതിയിൽ നാലാംതവണയും ചൈന തടഞ്ഞതോടെയാണ്​ യു.എസും സഖ്യരാജ്യങ്ങളും ​പുതിയ കരുക്കൾ നീക്കുന്നത്​.

കഴിഞ്ഞദിവസം ഫ്രാൻസ്​ മസ്​ഉൗദി​​​െൻറ ആസ്​തികൾ മരവിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു. യു.എന്നിൽ ഉടൻ മസ്​ഉൗദിനെതിരായ പ്രമേയം അവതരിപ്പിക്കാനാണ്​ യു.എൻ രക്ഷാസമിതിയിലെ സ്​ഥിരാംഗ രാജ്യങ്ങളുടെ തീരുമാനം. വീണ്ടും പ്രമേയം തടയാനാണ്​ ഒരുക്കമെങ്കിൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന്​ ചൈനക്ക്​ മുന്നറിയിപ്പുമുണ്ട്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more