1 GBP = 104.25
breaking news

വോക്കിങ് കാരുണ്യയുടെ എഴുപത്തിഒന്നാമതു് സഹായമായ നാല്പത്തിരണ്ടായിരം രൂപ കാൻസർ രോഗിയായ കുമാരിക്ക് കൈമാറി

വോക്കിങ് കാരുണ്യയുടെ എഴുപത്തിഒന്നാമതു് സഹായമായ നാല്പത്തിരണ്ടായിരം രൂപ കാൻസർ രോഗിയായ കുമാരിക്ക് കൈമാറി
ഇരിട്ടി – വോക്കിങ് കാരുണ്യയുടെ എഴുപത്തിഒന്നാമതു് സഹായമായ നാല്പത്തിരണ്ടായിരം രൂപ കാൻസർ രോഗിയായ കുമാരിക്ക് പായം പഞ്ചായത്തു മെമ്പർ ടോമി ആഞ്ഞിലിത്തോപ്പിൽ കൈമാറി. തദവസരത്തിൽ വോക്കിങ് കാരുണ്യയുടെ പ്രസിഡണ്ട് ജയിൻ ജോസഫ് സന്നിഹിതനായിരുന്നു.
മലബാറിലെ കുടിയേറ്റ ഗ്രാമമായ വള്ളിത്തോട് പ്രദേശത്തു താമസിക്കുന്ന കാൻസർ രോഗിയായ കുമാരിയും (49 വയസ് ) കുടുംബവും ജീവിതം വഴിമുട്ടിയ അവസ്‌ഥയിലാണ്‌. രണ്ടു മക്കളും ഭർത്താവും അമ്മയും അടങ്ങുന്ന കുടുംബം ഒരു കൊച്ചു വീട്ടിൽ കൂലിപ്പണി ചെയ്താണ് കഴിഞ്ഞു പോന്നിരുന്നത്. പെട്ടന്നുണ്ടായ പനിയെത്തുടർന്നു ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്യുകയും പനി കുറയാതെ വന്നപ്പോൾ തുടർന്ന് നടത്തിയ പരിശോധനകളിൽ ആണ് മനസിലാക്കിയത് തൊണ്ടക്കു കാൻസർ ആണെന്ന്. അപ്രീതീഷിതമായി കടന്നുവന്ന ഈ മഹാരോഗം നിർധനരായ ഈ കുടുംബത്തെ തളർത്തിക്കളഞ്ഞു.
കൂലിവേല ചെയ്തു നിത്യവൃത്തി കഴിഞ്ഞിരുന്ന കുടുംബത്തിന് ഇത് താങ്ങാവുന്നതിലും അധികമായിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തെ ചികിത്സകൾ ഈ കുടുംബത്തെ വലിയ കടക്കെണിയിലാണ് കൊണ്ടെത്തിച്ചത്. ഏകദേശം മൂന്നു ലക്ഷം രൂപ ഇപ്പോൾത്തന്നെ കടമുണ്ട്. ഒരു മാസത്തെ മരുന്നിനുതന്നെ ആറായിരം രൂപയിലധികം ചെലവ് വരുന്നുണ്ട്. കുട്ടികളുടെ പഠനവും തുടർചികിത്സകളും വീട്ടാനാവാത്ത കടവും ഈ കുടുംബത്തെ ഇന്ന് പ്രതിസന്ധികളുടെ നാടുവിലാക്കിയിരിക്കുകയാണ്. മലബാർ കാൻസർ സെന്ററിലാണ് ഇപ്പോൾ ചികിത്സകൾ നടക്കുന്നത്. നല്ല ചിത്സകൾ ലഭിക്കുകയാണെങ്കിൽ കുമാരിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരുവാൻ കഴിയുമെന്നാണ് ഡോക്ട്ടർ പറയുന്നത്. ചികിത്സക്കും നിത്യച്ചിലവിനും കഷ്ട്ടപ്പെടുന്ന ഈ കുടുംബത്തെ സഹായിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും വോക്കിങ് കാരുണ്യയുടെ അകമൊഴിഞ്ഞ നന്ദി.
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more