1 GBP = 103.82
breaking news

ബ്രെക്സിറ്റിന് ശേഷം വിദേശ വിദ്യാർത്ഥികൾക്കുള്ള വിസ എക്സ്റ്റൻഷൻ നടപടികളിൽ ഇളവ്

ബ്രെക്സിറ്റിന് ശേഷം വിദേശ വിദ്യാർത്ഥികൾക്കുള്ള വിസ എക്സ്റ്റൻഷൻ നടപടികളിൽ ഇളവ്

ലണ്ടൻ; ബ്രെക്സിറ്റ് നടപ്പിലായ ശേഷം വിദേശ വിദ്യാർത്ഥികൾക്ക് പഠന ശേഷം ജോലി ചെയ്യുന്നതിന് കൂടുതൽ അവസരങ്ങളൊരുങ്ങുന്നു. ബിരുദ പഠനശേഷം വിദേശ വിദ്യാർത്ഥികൾക്ക് ഒരു വർഷം വരെ യുകെയിൽ ജോലി ചെയ്യുന്നതിനുള്ള അവസരമാണ് സർക്കാർ നൽകുന്നത്. നിലവിൽ പരമാവധി നാല് മാസം വരെയാണ് വിദേശ വിദ്യാർത്ഥികൾക്ക് ജോലി ചെയ്യാനാകുക. കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായി വിസ എക്സ്റ്റൻഷൻ കാലാവധി നാല് മാസമായി ചുരുക്കുകയായിരുന്നു.

ഡിപ്പാർട്ട്മെന്റ് ഓഫ് എഡ്യുക്കേഷനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. ബ്രെക്സിറ്റിന് ശേഷം ബ്രിട്ടനിലെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ യാതൊരു നിയന്ത്രണവുമുണ്ടാകില്ലെന്നാണ് ഡിഎഫ്ഇ വ്യക്തമാക്കുന്നത്. പോസ്റ്റ് സ്റ്റഡി ലീവിന് അണ്ടർ ഗ്രാഡുവേറ്റ് വിദ്യാർത്ഥികൾക്കും മാസ്റ്റേഴ്സ് വിദ്യാർത്ഥികൾക്കും ആറു മാസമായും ഡോക്ടറൽ വിദ്യാർത്ഥികൾക്ക് ഒരു വർഷമായുമാണ് ജോലി ചെയ്യുന്നതിനുള്ള അവകാശമായി നിജപ്പെടുത്തിയിരിക്കുന്നത്.

നിലവിൽ വിദേശ വിദ്യാർത്ഥികളുടെ വരവ് അധികമായി മുപ്പത് ശതമാനത്തോളം എത്തിക്കാനാണ് അധികൃതരുടെ നീക്കം. നിലവിൽ ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും വിദേശ വിദ്യാർത്ഥികളുടെ എണ്ണം 460,000 ത്തോളമാണ്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് മാത്രമായി ഏകദേശം ഒരു ലക്ഷത്തി നാല്പത്തിനായിരത്തോളം വിദ്യാര്ഥികളാണുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more