1 GBP = 103.87
breaking news

മലയാളി അസ്സോസിയേഷൻ ഓഫ് നോർത്താംപ്ടന് നവനേതൃത്വം; ജിൻസ് ജെയിംസ് പ്രസിഡന്റ്, സജിത് വർമ്മ സെക്രട്ടറി

മലയാളി അസ്സോസിയേഷൻ ഓഫ് നോർത്താംപ്ടന് നവനേതൃത്വം; ജിൻസ് ജെയിംസ് പ്രസിഡന്റ്, സജിത് വർമ്മ സെക്രട്ടറി

മലയാളി അസോസിയേഷൻ ഓഫ് നോർത്താംപ്റ്റന്റെ (MAN) പൊതുയോഗം 10-03-2019നു നിലവിലെ പ്രെസിഡന്റായ സുരേഷ്‌കുമാറിന്റെ അധ്യക്ഷതയിൽ Saint Alabans ഹാളിൽ വച്ച് നടത്തപ്പെട്ടു. പോയവർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവുചിലവു കണക്കുകളും അവതരിപ്പിച്ചു.
ഈ അവസരത്തിൽ കേരളത്തിലുണ്ടായ മഹാ പ്രളയത്തിൽ കഷ്ടത അനുഭവിച്ച മൂന്നു കുടുംബങ്ങൾക്ക് ധനസഹായം ചെയ്യുവാൻ സാധിച്ചതിൽ കൃതാർത്ഥത രേഖപ്പെടുത്തി.

രക്ഷാധികാരിയായ Dr. Roy Mathew അവറുകളുടെ അധ്യക്ഷതയിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. Jins James പ്രെസിഡന്റായും, Sajith Varma സെക്രട്ടറിയായും, Suresh Shankaran ട്രെഷററായും, Jiju Varghese വൈസ് പ്രെസിഡന്റായും, Eldhose Varghese ജോയിന്റ് സെക്രട്ടറിയായും, Sam Varghese ജോയിന്റ് ട്രെഷററായും തിരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മറ്റി മെംബേർസ് ആയി Suresh Kumar, Manoj Prameswaran, Prabin Bahulayan, Binu Jacob, Boby James, Bindu Suresh എന്നിവരെയും തിരഞ്ഞെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more