1 GBP = 103.81
breaking news

മുംബൈ ഛത്രപതി ശിവജി ടെര്‍മിനലിലെ നടപ്പാലം തകര്‍ന്ന് വീണ് അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍ 34 പേര്‍ക്ക് പരിക്ക്

മുംബൈ ഛത്രപതി ശിവജി ടെര്‍മിനലിലെ നടപ്പാലം തകര്‍ന്ന് വീണ് അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍ 34 പേര്‍ക്ക് പരിക്ക്

മുംബൈ ഛത്രപതി ശിവജി ടെര്‍മിനലിലെ നടപ്പാലം തകര്‍ന്ന് വീണ് അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍ 34 പേര്‍ക്ക് പരിക്ക് പറ്റി. പ്ലാറ്റ്ഫോമില്‍ നിന്നും ബി.ടി ലൈനിലേക്ക് ബന്ധിപ്പിക്കുന്ന നടപ്പാലത്തിന്‍റെ ഒരു ഭാഗമാണ് തകര്‍ന്ന് വീണത്. അറ്റകുറ്റപണി നടക്കുന്നതിനിടയിലും പാലം ഉപയോഗിക്കാനായി തുറന്നിട്ടതാണ് അപകത്തിന് കാരണമെന്നാണ് സൂചന.

രാവിലെ അറ്റകുറ്റപ്പണി നടക്കുന്ന സാഹചര്യത്തിലും നടപ്പാലം അടക്കാതെ ഉപയോഗിക്കാനായി തുറന്നിട്ടിരുന്നുവെന്നതാണ് ദൃക്സാക്ഷികള്‍ പറയുന്നത്. വൈകിട്ട് ഛത്രപതി ശിവജി ടെര്‍മിനലില്‍ തിരക്കേറിയതോടെ പാലം തകരുകയായിരുന്നു. പാലത്തിന്‍റെ സ്ലാബാണ് അടര്‍ന്ന് വീണതെന്നും പാലം മോശം അവസ്ഥയിലായിരുന്നില്ലെന്നും മഹാരാഷ്ട്രയിലെ മന്ത്രി വിനോദ് താവ്ഡെ പറ‍ഞ്ഞു. എന്നാല്‍ പാലത്തില്‍ പണി നടക്കുകയായിരുന്നുവെന്നത് അന്വേഷിക്കുമെന്നും മന്ത്രി വ്യകമാക്കി.

എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര അലംഭാവമാണ് ഉണ്ടായതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അന്തേരിയില്‍ കഴിഞ്ഞ വര്‍ഷം പാലം തകര്‍ന്ന് രണ്ട് ആളുകള്‍ മരിക്കാനിടയായ സംഭവവും ഇപ്പോഴത്തേതിന് സമാനമായിരുന്നു. ഈ അപകടത്തിന് ശേഷം ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നടത്തിയ പരിശോധനയില്‍ 18 പാലങ്ങള്‍ അടിയന്തരമായി പൊളിച്ച് പണിയണമെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോള്‍ തകര്‍ന്ന് വീണ പാലത്തിനും അറ്റകുറ്റപണികള്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more