1 GBP = 103.12

ശ്രീശാന്തിന് ബി.സി.സി.ഐ ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകോടതി നീക്കി

ശ്രീശാന്തിന് ബി.സി.സി.ഐ ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകോടതി നീക്കി

ന്യൂഡൽഹി: 2013ലെ ഐ.പി.എല്‍ വാതുവെപ്പ് ആരോപണത്തെ തുടർന്ന് മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ബി.സി.സി.ഐ ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകോടതി നീക്കി. ബി.സി.സി.ഐ ചുമത്തിയ ആജീവനാന്ത വിലക്കാണ് പരമോന്നത കോടതി നീക്കിയത്.

ജസ്റ്റിസുമാരായ അശോക് ഭൂഷൺ, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. അതേസമയം, വാതുവെപ്പ് കേസിൽ നിന്ന് ശ്രീശാന്തിനെ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയിട്ടില്ല.

ക്രിമിനൽ കേസും അച്ചടക്ക നടപടിയും രണ്ടാണെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ശ്രീശാന്ത് തെറ്റ് ചെയ്തിട്ടുണ്ടാവാം. അത് ഇനിയും വ്യക്തമാകേണ്ടതുണ്ട്. അതിന് ആജീവനാന്ത വിലക്കല്ല നൽകേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്ത് ശിക്ഷ നൽകണമെന്ന് ബി.സി.സി.ഐ വീണ്ടും തീരുമാനിക്കണം. പുതിയ അച്ചടക്ക നടപടി സംബന്ധിച്ച് മൂന്നു മാസത്തിനുള്ളിൽ ബി.സി.സി.ഐ തീരുമാനം എടുക്കണം. ക്രിമിനൽ കേസിന്‍റെ നടപടികളെ ഇത് ബാധിക്കരുതെന്നും കോടതി വ്യക്തമാക്കി.

ഡൽഹി പട്യാല ഹൗസ് കോടതി വാതുവെപ്പ് കേസിൽ നിന്ന് ശ്രീശാന്തിനെ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. വിചാരണ കോടതി വിധിയെ ചോദ്യം ചെയ്ത് പൊലീസ് സമർപ്പിച്ച ഹരജി ഡൽഹി ഹൈകോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് കേരള ഹൈകോടതിയെ സമീപിച്ചത്.

ഹൈകോടതി സിംഗ്ൾ വിലക്ക് നീക്കി ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ, ഡിവിഷൻ ബെഞ്ച് ബി.സി.സി.ഐ വിലക്ക് ശരിവെച്ചു. തുടർന്ന് ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിനെതിരെയാണ് ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിച്ചത്.

ആജീവനാന്ത വിലക്ക് ഭരണഘടനാ വിരുദ്ധമാണെന്നും തന്‍റെ അവകാശത്തിന് എതിരാണെന്നും കേസിന്‍റെ വാദത്തിനിടെ ശ്രീശാന്ത് ചൂണ്ടിക്കാട്ടിയിരുന്നു. വാതുവെപ്പ് കേസിൽ തനിക്കെതിരെ നേരിട്ട് തെളിവുകളില്ല. തെളിവുകളായി പൊലീസ് സമർപ്പിച്ച ടെലിഫോൺ സംഭാഷണത്തിൽ തനിക്ക് നേരിട്ട് ബന്ധമില്ല.

മുമ്പ് ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന് ഏർപ്പെടുത്തിയ വിലക്ക് നിശ്ചിതകാലത്തേക്ക് ആയിരുന്നു. രാജ്യാന്തര തലത്തിൽ മൽസരത്തിൽ പങ്കെടുക്കാൻ നിരവധി ഒാഫറുകൾ തനിക്ക് ലഭിക്കുന്നുണ്ട്. അതിനാൽ, വീണ്ടും ക്രിക്കറ്റ് കളിക്കാൻ അനുമതി നൽകണമെന്നാണ് ശ്രീശാന്ത് വാദിച്ചത്.

2013 ​േമ​യ് ഒ​മ്പ​തി​ന് രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സും കി​ങ്സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബും ത​മ്മി​ല്‍ ന​ട​ന്ന ഐ.​പി.​എ​ല്‍ മ​ത്സ​ര​ത്തി​ല്‍ ഒ​ത്തു​ക​ളി​യും വാ​തു​വെ​പ്പും ന​ട​ന്നെ​ന്ന ആ​രോ​പണം ഉയർന്നത്. രാ​ജ​സ്​​ഥാ​ൻ റോ​യ​ൽ​സി​നു ​വേ​ണ്ടി ​െഎ.​പി.​എ​ല്ലി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ കോ​ഴ വാ​ങ്ങി​യെ​ന്നാ​രോ​പി​ച്ച്​ 2013 മേ​യ്​ 16ന് ശ്രീ​ശാ​ന്തി​നെ​യും ശ്രീ​ശാ​ന്തി​നെ​യും സഹതാരങ്ങളായ അങ്കിത് ചവാൻ, അജീത് ചാന്ദില എന്നിവരെ​യും ഡ​ൽ​ഹി പൊ​ലീ​സ്​ അ​റ​സ്​​റ്റ്​​ ചെ​യ്​​തു.

വാ​തു​വെ​പ്പ്​ ന​ട​ത്തു​ന്ന ഇ​ട​നി​ല​ക്കാ​ർ​ക്കു​ള്ള അ​ട​യാ​ള​മാ​യി പോ​ക്ക​റ്റി​ൽ തൂ​വാ​ല തി​രു​കി​യാ​ണ്​ ശ്രീ​ശാ​ന്ത്​ ബൗ​ൾ ​ചെ​യ്​​ത​തെ​ന്നും 40 ല​ക്ഷം വാ​ങ്ങി​യെ​ന്നുമാ​യി​രു​ന്നു ആ​രോ​പ​ണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more