1 GBP = 103.84
breaking news

ബ്രെക്സിറ്റ്‌: സാവകാശം ആവശ്യപ്പെട്ടുള്ള വോട്ടെടുപ്പിന് പാർലമെന്റിന്റെ അംഗീകാരം

ബ്രെക്സിറ്റ്‌: സാവകാശം ആവശ്യപ്പെട്ടുള്ള വോട്ടെടുപ്പിന് പാർലമെന്റിന്റെ അംഗീകാരം

ലണ്ടൻ: ബ്രെക്സിറ്റിന് സാവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള എംപിമാരുടെ വോട്ടെടുപ്പിൽ സർക്കാരിന് നേട്ടം. ആർട്ടിക്കിൾ 50 പ്രകാരം മൂന്ന് മാസത്തെ സാവകാശമാണ് ബ്രെക്സിറ്റിന് സർക്കാർ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെടാനിരിക്കുന്നത്. അതിന് മുന്നോടിയായാണ് പാർലമെന്റിൽ വോട്ടെടുപ്പ് നടന്നത്. അതേസമയം ബ്രെക്സിറ്റ്‌ സാവകാശം തേടിയുള്ള വോട്ടെടുപ്പ് മന്ത്രിസഭയിൽ തന്നെ ഭിന്നതകൾ രൂക്ഷമാക്കിയെന്നതും ശ്രദ്ധേയമാണ്. ബ്രെക്സിറ്റ്‌ സെക്രട്ടറി സ്റ്റീഫൻ ബാർക്ലേ ഉൾപ്പെടെ എട്ടോളം മന്ത്രിമാരാണ് സർക്കാറിനെതിരായി വോട്ട് ചെയ്തത്.

ആർട്ടിക്കിൾ 50 പ്രകാരം മൂന്ന് മാസമാണ് ബ്രെക്സിറ്റിന് സാവകാശം ആവശ്യപ്പെട്ടിരിക്കുന്നത്. യൂറോപ്യൻ യൂണിയനിലെ മുഴുവൻ അംഗരാജ്യങ്ങളും അനുവദിച്ചാൽ മാത്രമേ സാവകാശം ലഭ്യമാകുകയുള്ളൂ. എന്നാൽ അടുത്ത ചൊവ്വാഴ്ച തെരേസാ മെയ് രണ്ടു പ്രാവശ്യം പാർലമെന്റിൽ അവതരിപ്പിച്ച് പരാജയപ്പെട്ട ബ്രെക്സിറ്റ്‌ കരാർ വീണ്ടും അവതരിപ്പിക്കും. പരാജയപ്പെട്ടാൽ വീണ്ടും ഭേദഗതികൾ വരുത്തി യൂറോപ്യൻ യൂണിയനെ സമീപിച്ച് അനുകൂല തീരുമാനങ്ങൾ എടുപ്പിക്കാനാകും എന്നാണ് കണക്ക് കൂട്ടൽ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more