1 GBP = 103.84
breaking news

നോ ഡീൽ ബ്രെക്സിറ്റ്‌; പ്രധാനമന്ത്രിക്ക് വീണ്ടും തിരിച്ചടി; ബ്രെക്സിറ്റ്‌ സാവകാശം ആവശ്യപ്പെടുന്നത് സംബന്ധിച്ച് ഇന്ന് വീണ്ടും വോട്ടെടുപ്പ്

നോ ഡീൽ ബ്രെക്സിറ്റ്‌; പ്രധാനമന്ത്രിക്ക് വീണ്ടും തിരിച്ചടി; ബ്രെക്സിറ്റ്‌ സാവകാശം ആവശ്യപ്പെടുന്നത് സംബന്ധിച്ച് ഇന്ന് വീണ്ടും വോട്ടെടുപ്പ്

ബ്രെക്സിറ്റ് വോട്ടെടുപ്പില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേക്ക് വീണ്ടും തിരിച്ചടി. നോ ഡീലിന് അനുമതി തേടി ബ്രിട്ടീഷ് പാർലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഭേദഗതികളോടെ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബ്രെക്സിറ്റ് കരാര്‍ തള്ളിയതിന് പിന്നാലെയാണ് നോ ഡീലും പാര്‍ലമെന്റ് നിരാകരിച്ചത്.

കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബ്രെക്സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളിയതോടെയാണ് തെരേസ മേ, നോ ഡീല്‍ എന്ന അടുത്ത സാധ്യത തേടിയത്. എന്നാല്‍ ഈ നീക്കത്തെയും പാര്‍ലമെന്റ് തള്ളി. 278നെതിരെ 321വോട്ടുകള്‍ക്കാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് നോ ഡീലിനെ നിരാകരിച്ചത്. യൂറോപ്യന്‍ യൂണിയനുമായി ഒരു തരത്തിലുള്ള ബാധ്യതയുമില്ലാതെ ബ്രെക്സിറ്റ് നീങ്ങുന്നതാണ് നോ ഡീല്‍. ഇങ്ങനെ പുറത്ത് പോകുന്നത് രാജ്യത്തിന്റെ സാമ്പത്തിക മേഖല അസ്ഥിരമാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തത്.

നോ ഡീലിന് അനുമതി കിട്ടാത്ത സാഹചര്യത്തില്‍ ഒരു വോട്ടെടുപ്പ് കൂടി പാര്‍ലമെന്റില്‍ നടക്കും. ബ്രെക്സിറ്റ് പ്രാബല്യത്തിലാകുന്ന തീയതി നീട്ടാന്‍ അനുമതി തേടിയുള്ള വോട്ടെടുപ്പാണ് നടക്കുക. ഇതിന് ബ്രിട്ടീഷ് പാര്‍ലമെന്റ് അനുമതി നല്‍കിയാലും യൂറോപ്യന്‍ യൂണിയനിലെ അംഗ രാഷ്ട്രങ്ങളുടെ കൂടി അനുമതി വേണ്ടിവരും. എന്നാല്‍ ഈ ശ്രമത്തോട് എങ്ങനെയാണ് പാര്‍ലമെന്റ് അംഗങ്ങള്‍ പ്രതികരിക്കുക എന്നതും ശ്രദ്ധേയമാകും. സാവകാശമനുവദിക്കുന്നത് സംബന്ധിച്ച് യൂറോപ്യൻ യൂണിയൻ വ്യക്തമായ ധാരണകൾ നൽകിയിട്ടില്ല. എന്നാലിത് മാസങ്ങളോ വർഷങ്ങളോ നീളാനുള്ള സാധ്യതയുമുണ്ട്.

അതേസമയം അടുത്തയാഴ്ച്ച മെയ് തന്റെ ബ്രെക്സിറ്റ്‌ കരാർ വീണ്ടും പാർലമെന്റിൽ അവതരിപ്പിക്കും. തന്റെ കരാറിനെ പിന്തുണയ്ക്കുക അല്ലെങ്കിൽ ബ്രെക്സിറ്റ്‌ തന്നെ മറന്നേക്കുക എന്ന മുന്നറിയിപ്പാണ് മെയ് ടോറി വിമത എംപിമാർക്ക് നൽകുന്നത്. ആർട്ടിക്കിൾ 50 പ്രകാരം ബ്രെക്സിറ്റിന് ദൈർഘ്യമേറിയ സാവകാശമാണ് ഇയു അനുവദിക്കുന്നതെങ്കിൽ മേയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ബ്രിട്ടനും പങ്കാളികളാകേണ്ടി വരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more